Jump to content

ഗുരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Guria

გურია
Country Georgia
CapitalOzurgeti
Municipalities3
വിസ്തീർണ്ണം
 • ആകെ2,033 ച.കി.മീ.(785 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ1,13,350
 • ജനസാന്ദ്രത56/ച.കി.മീ.(140/ച മൈ)
ISO കോഡ്GE-GU

ജോർജ്ജിയയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് ഗുരിയ - Guria (Georgian: გურია). കരിങ്കടലിന്റെ കിഴക്കൻ അഗ്രത്തിലാണ് ഇതിന്റെ അതിർത്തി. 2014ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് ഇവിടെ 113,350 ജനങ്ങളാണ് വസിക്കുന്നത്.[1] ഒസുർഗെറ്റിയാണ് ഈ പ്രവിശ്യയുടെ തലസ്ഥാന നഗരം

ഭൂമിശാസ്ത്രം

[തിരുത്തുക]

വടക്കുപടിഞ്ഞാറ് ഭാഗത്ത് സമേഗ്രെലോ, വടക്കു ഭാഗത്ത് ഇമെറെതി, കിഴക്കു ഭാഗത്ത് സാംറ്റ്‌സ്‌ഖെ-ജവഖെറ്റി, തെക്ക് ഭാഗത്ത് അജാറ, പടിഞ്ഞാറ് ഭാഗത്ത് കരിങ്കടലുമാണ് ഗുരിയയുമായി അതിർത്തി പങ്കിടുന്നത്. 2,033 ചതുരശ്ര കിലോമീറ്ററാണ് ഗുരിയ പ്രവിശ്യയുടെ മൊത്തം വിസ്തീർണ്ണം. മൂന്ന് മുൻസിപാലിറ്റികൾ ചേർന്നതാണ് ഗുരിയ പ്രവിശ്യ. ഗുരിയയുടെ തലസ്ഥാന നഗരം അടങ്ങിയ ഒസുഗെറ്റി മുൻസിപ്പാലിറ്റി, ലാൻച്ഖുറ്റി മുൻസിപ്പാലിറ്റി, ചോഖാറ്റൗരി മുൻസിപ്പാലിറ്റി എന്നിവയാണ് ഇവ

ചരിത്രം

[തിരുത്തുക]
ഗുരിയ രാജഭരണ പ്രവിശ്യയുടെ പതാക

800കളിൽ പുറത്തിറങ്ങിയ ജോർജ്ജിയൻ ചരിത്ര രേഖയായ സ്യുഡോ ജ്വാൻഷറിലാണ് ആദ്യമായി ഈ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.[2] ജോർജ്ജിയൻ രാജകുടുംബമായ വർഡാനിഡ്‌സ്-ദാദിയാനിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു ഏകദേശം 1352ൽ ഈ പ്രവിശ്യ. പിന്നീട്, 1463ൽ കിങ്ഡം ഓഫ് ജോർജ്ജിയയുടെ പരമാധികാരത്തിന് കീഴിലായി. ഇതിന് ശേഷം ഈ പ്രവിശ്യ ഗുരേലി എന്നാണ് അറിയപ്പെട്ടിരുന്നത്. ബടൂമി നഗരത്തിലേയും അജാറയിലേയും പ്രദേശങ്ങൾ അടങ്ങിയതാണ് ആധുനിക ഗുരിയ. ഓട്ടോമൻ സാമ്രാജ്യ കാലത്ത് ഈ പ്രവിശ്യയുടെ വ്യാപ്തി കുറയുകയും പ്രവിശ്യ തകരുകയും ചെയ്തു. 1829ൽ അവസാന രാജവായിരുന്ന ഗുരേലി ഡേവിഡ് ഈ പ്രവിശ്യയെ റഷ്യയോട് കൂട്ടിച്ചേർത്തു.[3]

അവലംബം

[തിരുത്തുക]
ഒരു ഗുരിയൻ മനുഷ്യൻ
  1. "Population of Georgia". Archived from the original on 2016-03-28. Retrieved 2017-01-11.
  2. Rapp, Stephen H. (2003), Studies In Medieval Georgian Historiography: Early Texts And Eurasian Contexts, p. 427. Peeters Bvba, ISBN 90-429-1318-5.
  3. Yust, Walter (ed., 1952), The Encyclopaedia Britannica - A new survey of universal knowledge. Volume 14, p. 6.
"https://ml.wikipedia.org/w/index.php?title=ഗുരിയ&oldid=3653451" എന്ന താളിൽനിന്ന് ശേഖരിച്ചത്