ഗുന്ദേച്ച സഹോദരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉമാകാന്ത് ഗുന്ദേച്ച, രമാകാന്ത് ഗുന്ദേച്ച എന്നീ സഹോദരരാണ് ഗുന്ദേച്ച സഹോദരങ്ങൾ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജർ. മുൻനിര ദ്രുപദ് ഗായകരായ ഇവർ ഒരുമിച്ച് മാത്രം കച്ചേരി നടത്തുന്നവരാണ്. 2012 ലെ പത്മശ്രീ പുരസ്കാരം ഇരുവർക്കുമായി നൽകുകയുണ്ടായി.[1]

ജീവിതരേഖ[തിരുത്തുക]

മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ജനിച്ചു. 1981 ൽ ദ്രുപദ് സംഗീതഞ്ജരായ സിയാ ഫരിദുദ്ദീൻ ദാഗറുടെയും സിയാ മൊഹിയുദ്ദീൻ ദാഗറിന്റെയും ശിഷ്യത്ത്വം സ്വീകരിച്ച് ഭോപ്പാലിലേക്ക് വന്നു. ഭോപ്പാലിൽ ദ്രുപദ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ 2012
  • ഉസ്താദ് അലാവുദ്ദീൻ ഖാൻ ഫെല്ലോഷിപ്പ് 1993,
  • സൻസ്കൃതി അവാർഡ് 1994
  • കുമാർ ഗന്ധർവ്വ അവാർഡ് 1998
  • ദാഗർ ഖരാന അവാർഡ് 2001.
  • സംഗീത സംവിധാനത്തിനുള്ള രജത കമല പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. http://www.pib.nic.in/newsite/erelease.aspx?relid=79881
  2. http://www.thehindu.com/arts/music/article609176.ece

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുന്ദേച്ച_സഹോദരങ്ങൾ&oldid=2914661" എന്ന താളിൽനിന്ന് ശേഖരിച്ചത്