ഗുജ്ജാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Castes of India
{{{caste_name}}}
തരം {{{classification}}}
ഉപവിഭാഗം {{{subdivisions}}}
പ്രധാനമായും കാണുന്നത് {{{populated_states}}}
ഭാഷകൾ Gujari, Punjabi, Pashto, Farsi, Urdu, Hindko, Rajasthani, Hindi, Gujarati, Bhojpuri, Marwari, Sindhi
മതം Islam, Christianity, Sikhism, Hinduism

ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വസിക്കുന്ന ഒരു കാർഷിക, ഇടയ സമൂഹമാണ് ഗുജ്ജാറുകൾ. ഗോജാർ, ഗുജർ എന്നീ പേരുകളിലും അറിയപ്പെടുന്നു. പരമ്പരാഗതമായി ഗുജ്ജാറുകൾ കാർഷികമേഖലയിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. സംസ്കാരം, മതം, തൊഴിൽ, സാമൂഹിക-സാമ്പത്തിക നില എന്നിവയിൽ ആന്തരികമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു വലിയ വൈവിധ്യമാർന്ന ഗ്രൂപ്പാണ് ഗുജ്ജാറുകൾ. ഗുജ്ജാറുകളുടെ സാമൂഹിക സ്ഥിതി തികച്ചും വൈവിധ്യപൂർണ്ണമാണ്. ഒരു വശത്ത് അവർ നിരവധി രാജ്യങ്ങൾ, ജില്ലകൾ, നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെ സ്ഥാപകരാണ്. മറുവശത്ത് അവർ സ്വന്തമായി ഭൂമിയില്ലാത്ത നാടോടികളാണ്. [1]

ആവിർഭാവം[തിരുത്തുക]

ഗുജ്ജാർ വംശജരുടെ ആവിർഭാവം സംബന്ധിച്ച് ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും വ്യത്യസ്ത അഭിപ്രായം പുലർത്തുന്നവരാണ്. ഒരു കാഴ്ചപ്പാട് അനുസരിച്ച്, ഗുർജാറുകളുടെ പുരാതന പൂർവ്വികർ മധ്യേഷ്യയിൽ നിന്ന് ജോർജിയ വഴി കാസ്പിയൻ കടലിനടുത്താണ് വന്നത്. കാസ്പിയൻ കടലിന്റെ ഇതര നാമമായാ ബഹർ-ഇ-ഖിസാർ എന്നതിൽ നിന്നും ഇവരെ പിന്നീട് ഖിസാർ, ഗുജ്ജാർ എന്നറിയപ്പെടാൻ തുടങ്ങി എന്നതാണ് ഒരു അനുമാനം. ഗുജർമാരും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ളവരുമായി ഹെഫ്തലൈറ്റുകളുമായി ലയിച്ച് രജപുത്ര വംശമായി മാറിയെന്ന് ഐഡോഗി കുർബനോവ് പറയുന്നു. [2]

ഇന്ത്യയിൽ[തിരുത്തുക]

ഗുജ്ജാറുകളെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മറ്റ് പിന്നോക്ക വിഭാഗ വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിലും ഇവരെ പട്ടികവർഗമായി കണക്കാക്കുന്നു. [3]

പ്രക്ഷോഭം[തിരുത്തുക]

രാജസ്ഥാനിലെ ഗുജ്ജാർ സമുദായം സംവരണത്തിനായി ദീർഘകാലങ്ങളായി പ്രക്ഷോഭം നടത്തുന്നു. രാജസ്ഥാനിൽ പട്ടിക വർഗ പദവി ലഭിക്കണമെന്ന ആവശ്യവുമായാണ് ഗുജ്ജാർ സമുദായക്കാർ പ്രക്ഷോഭം നടത്തുന്നത്. കിരോരി സിംഗ് ബൈൻസൽ എന്ന വ്യക്തിയാണ് ഗുജ്ജാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. [4]

2006[തിരുത്തുക]

2006ലെ ഗുജ്ജാർ പ്രക്ഷോഭത്തോടെ, അന്നത്തെ രാജസ്ഥാൻ സർക്കാർ ഗുജ്ജാറുകളുടെ ആവശ്യത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ ജസ്റ്റിസ് ജസ്‌റജ് ചോപ്ര കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ, ഗുജ്ജാറുകളുടെ ആവശ്യം ഈ കമ്മിറ്റി തള്ളുകയാണുണ്ടായത്. നിലവിൽ ഒ ബി സി സംവരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗുജ്ജാറുകൾക്ക് പ്രത്യേക സംവരണം കൊടുക്കേണ്ടതില്ലെന്ന് കമ്മിറ്റി കണ്ടെത്തി. പട്ടിക വർഗത്തിൽ പെടുത്തി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട കിരോരി സിംഗ് ബൈൻസൽ ഇതോടെ പട്ടിക ജാതികളിൽ ഉൾപ്പെടുത്തി പ്രത്യേകം സംവരണം നൽകണമെന്ന ആവശ്യമുന്നയിക്കാനാരംഭിച്ചു. [5]

2008[തിരുത്തുക]

2008ലെ ഗുജ്ജാർ പ്രക്ഷോഭത്തിന്റെ ഫലമായി ഉണ്ടായ വെടിവെപ്പിൽ 36 പ്രക്ഷോഭകാരികൾ കൊല്ലപ്പെടുകയുണ്ടായി. 2008ലെ സംഭവത്തോടെ അശോക് ഗെലോട്ട് സർക്കാർ, ഗുജ്ജാർ സമുദായത്തിന് ഒരു ശതമാനം സംവരണം ഏർപ്പെടുത്തി. [6]

2015[തിരുത്തുക]

2015ൽ വീണ്ടും അഞ്ച് ശതമാനം സംവരണം എന്ന ആവശ്യം ഉന്നയിച്ച് ഗുജ്ജാറുകൾ പ്രക്ഷോഭ പരിപാടികൾ തുടങ്ങി. ഇത്തവണ അത് സമാധാനപരമായി അവസാനിച്ചു. [7]

2019[തിരുത്തുക]

2019 ൽ അഞ്ച് ശതമാനം സംവരണം യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഗുജ്ജാർ സമുദായം നടത്തുന്ന പ്രക്ഷോഭത്തിൽ രാജസ്ഥാനിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. [8]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുജ്ജാർ&oldid=3257011" എന്ന താളിൽനിന്ന് ശേഖരിച്ചത്