ഗുജറാത്തിലെ കോവിഡ്-19 പകർച്ചവ്യാധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുജറാത്തിലെ കൊറോണ വൈറസ് ബാധ
India Gujarat COVID-19 map.svg
രോഗ ബാധിത ജില്ലകളുടെ ഭൂപടം (മെയ് 2 വരെ)
  1000+ confirmed cases
  500-999 confirmed cases
  100-499 confirmed cases
  50-99 confirmed cases
  10–49 confirmed cases
  1–9 confirmed cases
രോഗംകോവിഡ്-19
Virus strainSARS-CoV-2
സ്ഥലംഗുജറാത്ത്,ഇന്ത്യ
ആദ്യ കേസ്സൂറത്ത് രാജ്കോട്ട്
Arrival date19 മാർച്ച് 2020 (1 വർഷം, 6 മാസം, 3 ആഴ്ച and 3 ദിവസം)
സ്ഥിരീകരിച്ച കേസുകൾ38,419 (8 ജൂലൈ 2020)[1]
സജീവ കേസുകൾ9111[1]
ഭേദയമായവർ27,313 (8 ജൂലൈ 2020)[1]
മരണം1,995 (8 ജൂലൈ 2020)[1]
പ്രദേശങ്ങൾ
32 ജില്ലകൾ[1]
Official website
വെബ്സൈറ്റ്gujcovid19.gujarat.gov.in

ഇന്ത്യയിലെ സംസ്ഥാനമായ ഗുജറാത്തിൽ 2020 മാർച്ച് 19 നാണ് കൊറോണ വൈറസ് രോഗബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽനിന്നുള്ള സൗദി അറേബ്യ ലണ്ടൻ എന്നിവിടങ്ങളിൽ യാത്ര ചരിത്രമുള്ള രണ്ട് പേർക്കാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്.[2] സംസ്ഥാനത്ത് ആകെമൊത്തം 38,419 സ്ഥിരീകരിച്ച കേസുകളും അതിൽ 27,313 രോഗ സൗഖ്യവുമുണ്ട്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം 9111 . മരണസംഖ്യ 1,995 ആണ്.[1]

ടൈംലൈൻ[തിരുത്തുക]

കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏകാന്തവാസ കേന്ദ്രമായി ഗുജറാത്ത് സർക്കാർ ഏറ്റെടുത്ത സായ് കൃഷ്ണ ആശുപത്രി.
ലോക്ക് ഡൗൺ കാരണം വിജനമായ വഡോദരയിലെ ഒരു റോഡ്.

മാർച്ച് മാസം[തിരുത്തുക]

 • മാർച്ച് 15: സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ എന്നിവ മാർച്ച് 31 വരെ അടച്ചുപൂട്ടുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചു, എന്നിരുന്നാലും ബോർഡ് പരീക്ഷ നടത്താൻ അനുവാദം നൽകി. [3]
 • മാർച്ച് 19: ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു - സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ രാജ്കോട്ട് സ്വദേശിയായ 32 വയസ്സുകാരനും യുകെയിൽ നിന്ന് മടങ്ങിയെത്തിയ സൂറത്തിൽ നിന്നുള്ള 21 വയസ്സുകാരിക്കുമാണ് പരിശോധനയിൽ പോസിറ്റീവ് ആയത്. [4]
 • മാർച്ച് 22: സംസ്ഥാനത്തെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു - ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ ഒരു 69 വയസ്സുകാരൻ മരിച്ചു. അഹമ്മദാബാദ് നഗരത്തിലെ 1200 കിടക്കകളുള്ള സിവിൽ ഹോസ്പിറ്റൽ, കോവിഡ് -19 രോഗികൾക്ക് മാത്രമായി ഗുജറാത്ത് സർക്കാർ നീക്കിവച്ചു. [5]
 • മാർച്ച് 28: ഗുജറാത്തിലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 50 കടന്നു.
 • മാർച്ച് 29: ആദ്യത്തെ രോഗസൗഖ്യം റിപ്പോർട്ട് ചെയ്തു - ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ 34 കാരിയായ സ്ത്രീ സുഖം പ്രാപിച്ചു. [6]

ഏപ്രിൽ മാസം[തിരുത്തുക]

 • ഏപ്രിൽ 4: ഗുജറാത്ത് ലോക്കൽ ട്രാൻസ്മിഷൻ സാധ്യത വർദ്ധിച്ച് വരുന്നതായി കണ്ടെത്തി - മൊത്തം 105 ൽ 62 കേസുകളും ലോക്കൽ ട്രാൻസ്മിഷൻ മൂലമായിരുന്നു. [7]
 • ഏപ്രിൽ 5: അഹമ്മദാബാദ് സിറ്റിയിൽ കേസുകളുടെ എണ്ണം 50 കടന്നു. [8]
 • ഏപ്രിൽ 17: സംസ്ഥാനത്തെ കേസുകളുടെ എണ്ണം 1,000 കടന്നു. [9]
 • ഏപ്രിൽ 19: അഹമ്മദാബാദ് സിറ്റിയിൽ കേസുകളുടെ എണ്ണം 1,000 കടന്നു. [10]
 • ഏപ്രിൽ 21: സംസ്ഥാനത്തെ വൈറസ് ബാധ കേസുകളുടെ എണ്ണം 2,000 കടന്നു.
 • ഏപ്രിൽ 22: ഗുജറാത്തിൽ മരണസംഖ്യ 100 കടന്നു.
 • ഏപ്രിൽ 25: ഗുജറാത്തിലെ കേസുകളുടെ എണ്ണം 3,000 കടന്നു. അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 2,000 കടന്നു. [11]
 • ഏപ്രിൽ 26: സൂറത്ത് സിറ്റിയിലെ കേസുകളുടെ എണ്ണം 500 കടന്നു. [12]
 • ഏപ്രിൽ 29: ഗുജറാത്തിലെ കേസുകളുടെ എണ്ണം 4,000 കടന്നു. ഗുജറാത്തിൽ നിന്ന് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 500 കടന്നു. [13]
 • ഏപ്രിൽ 30: സംസ്ഥാനത്തെ മരണസംഖ്യ 200 കടന്നു. [14] അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 3,000 കടന്നു. [15]

മെയ് മാസം[തിരുത്തുക]

 • മെയ് 2: ഗുജറാത്തിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 5,000 കടന്നു. [16]
 • മെയ് 3: സംസ്ഥാനത്തെ സൗഖ്യം പ്രാപിച്ച രോഗികളുടെ എണ്ണം 1,000 കടന്നു. [17] അഹമ്മദാബാദ് സിറ്റിയിൽ മാത്രം സൗഖ്യം നേടിയ രോഗികളുടെ എണ്ണം 500 കടന്നപ്പോൾ, അഹമ്മദാബാദ് നഗരത്തിൽ മരണസംഖ്യ 200 കടന്നു. [18]
 • മെയ് 4: സംസ്ഥാനത്തെ രോഗബാധിത മരണസംഖ്യ 300 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ് നഗരത്തിലെ കേസുകളുടെ എണ്ണം 4,000 കടന്നു. [19]
 • മെയ് 5: ഗുജറാത്തിലെ കേസുകളുടെ എണ്ണം 6,000 കടന്നു. [20]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ലുവ പിഴവ് ഘടകം:Medical_cases_chart-ൽ 7 വരിയിൽ : no chart translations to: Malayalam

COVID-19 pandemic in Gujarat by district
ജില്ല സ്ഥിരീകരിച്ച കേസുകൾ നിലവിലുള്ള കേസുകൾ മരണങ്ങൾ രോഗസൗഖ്യങ്ങൾ ഔദ്യോഗിക വെബ് സൈറ്റ്
അഹമ്മദാബാദ് 12,494 3922 864 7,708 AMC
ആനന്ദ് 101 7 10 84
അരവള്ളി 111 3 5 103
ഭാരുഛ് 46 9 3 34
ഭാവ്നഗർ 122 11 8 103
ബോടട് 59 4 1 54
ഛോട്ടാ ഉദയ്പൂർ 33 10 0 23
ഡഹോദ് 36 8 0 28
ദങ്ക് 2 0 0 2
ദേവ്ഭൂമി ദ്വാരക് 13 2 0 11
ഗാന്ധിനഗർ 285 110 14 161
ഗിർ സോമ്നാദ് 45 11 0 34
ജമ്നാനഗർ 54 14 3 37
ജുനഗഥ് 30 6 0 24
കുഛ് 79 29 2 48
ഖേദ 79 21 4 54
മഹിസാഗർ 116 73 2 41
മേഹ്സന 120 42 5 73
മൊർബി 4 1 0 3
നർമദ 18 3 0 15
നവ്സരി 25 13 0 12
പഞ്ച്മഹൽ 89 7 10 72
പത്താൻ 80 11 6 63
പോർബന്ദർ 12 6 2 4
രാജ്കോട്ട് 115 42 3 70 RMC
സബർകാന്താ 2 51 3 52
സൂറത്ത് 1,659 460 71 1,128 SMC
സുരേന്ദ്രനഗർ 39 22 1 16
ടപി 6 3 0 3
വടോതര 1,074 പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "," 39 616 VMC
വൽസദ് 40 26 1 13
Total 38,419 9111 1,995 27,313


   

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 "Corona virus cases in Gujarat Live tracker". 2020-04-05. മൂലതാളിൽ നിന്നും 2020-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-03.
 2. "Coronavirus | Gujarat reports first cases of COVID-19 infection". The Hindu. 2020-03-19. ശേഖരിച്ചത് 2020-04-01.
 3. Hardaha, Rashi (2020-03-15). "Coronavirus: Gujarat shuts all schools, colleges, cinema halls from tomorrow". India News – India TV. ശേഖരിച്ചത് 2020-04-01.
 4. Oza, Nandini (2020-03-19). "Gujarat reports first two cases of coronavirus - The Week". Theweek.in. ശേഖരിച്ചത് 2020-04-01.
 5. Maniar, Gopi (2020-03-22). "Gujarat govt reserves 1200-bed hospital to treat coronavirus cases". Indiatoday.
 6. TV9 Webdesk 9. "કોરોનાની દહેશત વચ્ચે સારા સમાચાર, સુરતમાં કોરોનાનો દર્દી થયો સાજો". Tv9gujarati.in. മൂലതാളിൽ നിന്നും 2020-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-01.
 7. "અમદાવાદમાં લોકલ ટ્રાન્સમિશનનું જોખમ વધ્યું, જાણો શહેરના કયા વિસ્તારોમાં 5 કોરોના પોઝિટીવ કેસો નોંધાયા". sandesh.com. ശേഖരിച്ചത് 2020-04-04.
 8. "ગુજરાતમાં નવા 14 કેસ, કુલ 122 અને 11 ના મોત, તબલીગી જમાતના કારણે વધી રહ્યા છે કેસ: સરકાર". Tv9gujarati.in. ശേഖരിച്ചത് 2020-04-05.
 9. "92 new coronavirus cases take Gujarat tally to 1,021, death toll at 30". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 2020-04-17. ശേഖരിച്ചത് 2020-04-17.
 10. "228 new corona positive cases were registered in gujarat". sandesh.com (ഭാഷ: ഇംഗ്ലീഷ്). 2020-04-19. ശേഖരിച്ചത് 2020-04-19.
 11. "Gujarat coronavirus tally crosses 3000 mark; Ahmedabad reports 183 case". Deccan Herald (ഭാഷ: ഇംഗ്ലീഷ്). 2020-04-25. ശേഖരിച്ചത് 2020-04-25.
 12. "COVID-19 tally in Gujarat crosses 3300-mark with 230 new cases; death toll reaches 151". The New Indian Express. ശേഖരിച്ചത് 2020-04-26.
 13. "COVID-19 cases cross 4,000-mark in Gujarat, 16 deaths". Deccan Herald (ഭാഷ: ഇംഗ്ലീഷ്). 2020-04-29. ശേഖരിച്ചത് 2020-04-29.
 14. May 1, TNN |; 2020; Ist, 12:59. "Gujarat crosses 200 Covid-19 deaths, mortality rate higher than Maharashtra | Ahmedabad News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-04.CS1 maint: numeric names: authors list (link)
 15. "COVID-19 case tally crosses 3,000-mark in Ahmedabad". outlookindia.com. ശേഖരിച്ചത് 2020-04-30.
 16. "26 New COVID-19 Deaths In Gujarat, Highest In A Day, Cases Cross 5,000". NDTV.com. ശേഖരിച്ചത് 2020-05-02.
 17. Maheshwari, Dhairya (2020-05-03). "Gujarat records highest single-day coronavirus deaths, 374 new infections". indiatvnews.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-03.
 18. "Covid-19 Death Toll in Ahmedabad District in Gujarat Crosses 200-mark". News18. ശേഖരിച്ചത് 2020-05-03.
 19. "Ahmedabad reports 26 COVID-19 deaths in a day, tally at 4,076". Deccan Herald (ഭാഷ: ഇംഗ്ലീഷ്). 2020-05-04. ശേഖരിച്ചത് 2020-05-04.
 20. "Massive spike in COVID-19 cases in Gujarat, 49 deaths in 24 hours; tally crosses 6,000". ANI News (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-05.