ഗീവർഗീസ് മാർ ഇവാനിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു ഗീവർഗീസ് മാർ ഇവാനിയോസ് (ജനനം: 1940 നവംബർ 14. മരണം: 2013 ഏപ്രിൽ 12)[1][2]

ജീവിത രേഖ[തിരുത്തുക]

ഓതറ കീയത്ത് കുടുംബത്തിൽ ജോർജിൻെറയും നിരണം മാണിപ്പറമ്പിൽ അന്നമ്മയുടെയും മകനായി 1940 നവംബർ 14ന് മധുരയിലാണ് മാർ ഇവാനിയോസിൻെറ ജനനം. കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്ന് ബിരുദവും ലണ്ടൻ മാൻസ് ഫീൽഡ് കോളജിൽ നിന്ന് ഹീബ്രു, സിറിയൻ ഭാഷകളിലും ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടി. സംസ്കൃതവും ലാറ്റിനും പഠിച്ചു. ലണ്ടനിൽ കൗളി ഫാദേഴ്സിൽ നിന്ന് സന്യാസ പരിശീലനം നേടി. 1963ൽ ശെമ്മാശപട്ടവും 1973ൽ കശീശപട്ടവും ലഭിച്ചു. 1985ൽ തിരുവല്ലയിൽ ചേർന്ന മലങ്കര അസോസിയേഷൻ മേൽപ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1971 മുതൽ കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി അധ്യാപകനായിരുന്നു. 1985ൽ എപ്പിസ്കോപ്പയായി വാഴിച്ചു. 1985 ആഗസ്റ്റ് ഒന്നിന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായി. സെൻറ് തോമസ് വൈദിക സംഘം, ബസ്കിയാമ്മ അസോസിയേഷൻ എന്നിവയുടെ പ്രസിഡൻറ്, പാമ്പാടി കെ.ഇ കോളജ്, പാമ്പാടി ബി.എം.എം സ്കൂൾ, ഞാലിയാകുഴി എം.ജി.എം എന്നിവയുടെ മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഓർത്തഡോക്സ് ചിത്രകലയായ ഐകണോഗ്രഫിയിൽ പ്രാവീണ്യം നേടി. ഇതിൻെറ പരിശീലകനുമായിരുന്നു. പുനലൂർ പേപ്പർ മിൽസ് റിട്ട. മാനേജർ കെ.ജി. ഇട്ടി, പരേതനായ ക്യാപ്റ്റൻ കെ.ജി. തോമസ്, കെ.ജി. ജേക്കബ് (അബൂദബി), കെ.ജി. എബ്രഹാം (ദോഹ), മേരി ജോസ് കുര്യൻ (കോട്ടയം) എന്നിവർ സഹോദരങ്ങളാണ്.

കൃതികൾ[തിരുത്തുക]

  • ഹൃദയശുദ്ധീകരണം
  • നിർലേപം
  • മൗനത്തിൻെറ ലാവണ്യം

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/221717/130413
  2. www.mathrubhumi.com/story.php?id=353933

vakathanamchurch.org

"https://ml.wikipedia.org/w/index.php?title=ഗീവർഗീസ്_മാർ_ഇവാനിയോസ്&oldid=3460974" എന്ന താളിൽനിന്ന് ശേഖരിച്ചത്