ഗിൽബർട്ട് ഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിൽബർട്ട് ഹിൽ
Gilbert Hill.jpg
ഗിൽബർട്ട് ഹിൽ
Highest point
Elevation60 മീ (200 അടി)
Coordinates19°07′15″N 72°50′24.24″E / 19.12083°N 72.8400667°E / 19.12083; 72.8400667Coordinates: 19°07′15″N 72°50′24.24″E / 19.12083°N 72.8400667°E / 19.12083; 72.8400667
Geography
ഗിൽബർട്ട് ഹിൽ is located in Mumbai
ഗിൽബർട്ട് ഹിൽ
ഗിൽബർട്ട് ഹിൽ
ഗിൽബർട്ട് ഹില്ലിന്റെ മുംബൈയിലെ സ്ഥാനം
LocationIndia അന്ധേരി, മുംബൈ, ഇന്ത്യ
Geology
Age of rock66 myr
Mountain typeVolcanic
Volcanic arc/beltDeccan Trap
Climbing
Easiest routeEast (steps)

മുംബൈ നഗരത്തിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന 200 അടി (61 മീറ്റർ) ഉയരമുള്ള ഒരു പാറയാണ് ഗിൽബർട്ട് ഹിൽ. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, മീസോസോയിക് യുഗത്തിലാണിത് രൂപം കൊണ്ടത് [1].1952-ൽ ഇന്ത്യാ ഗവണ്മെന്റ് ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഭൗമശാസ്ത്രജ്ഞരുടെ വർഷങ്ങളായുള്ള പരിശ്രമത്തെത്തുടർന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 2007-ൽ ഇതിനെ ഒരു ഗ്രേഡ്-2 പൈതൃകസ്മാരകമായി ഉയർത്തി. അതേത്തുടർന്ന് കല്ലുവെട്ട് പോലുള്ള പ്രവർത്തനങ്ങൾ ഈപ്രദേശത്ത് നിരോധിക്കപ്പെട്ടു.[2] ഇതിനോട് ചേർന്ന് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഗിൽബർട്ട് ഹില്ലിന്റെ നിലനിൽപ്പിന് ഭീഷണിയുയ്ർത്തുന്നു[3].

പാറയുടെ മുകളിലേക്കെത്താൻ കൽപ്പടവുകൾ പണിതിട്ടുണ്ട്. മുകളിലായി രണ്ട് ക്ഷേത്രങ്ങളും ഒരു ചെറിയ പൂന്തോട്ടവുമുണ്ട്. മുംബൈ ദർശൻ പോലുള്ള ടൂറിസം യാത്രകളിൽ ഗിൽബർട്ട് ഹില്ലിനെ ഉൾപ്പെടുത്തുവാനും അതുവഴി സന്ദർശകരെ ആകർഷിക്കുവാനും ശ്രമങ്ങൾ നടക്കുന്നു.


അവലംബം[തിരുത്തുക]

  1. Times of India (Bombay) article dated 16 December 2004.
  2. Thomas, Shibu (2007-09-10). "Gilbert Hill to be Heritage Structure". Times of India, Mumbai. Bennett, Coleman & Co. Ltd. മൂലതാളിൽ നിന്നും 2012-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-02.
  3. Singh, Vijay (2006-07-06). "Gilbert Hill is on shaky ground". The Times Of India. മൂലതാളിൽ നിന്നും 2012-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-07-06.
"https://ml.wikipedia.org/w/index.php?title=ഗിൽബർട്ട്_ഹിൽ&oldid=3630543" എന്ന താളിൽനിന്ന് ശേഖരിച്ചത്