ഗിരീഷ് മാരേങ്ങലത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്ഥാനത്തെ മികച്ച അധ്യാപകരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകനാണ് ഗിരീഷ് മാരേങ്ങലത്ത്.[1] കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ പറമ്പ ജി. യു.പി. സ്‌കൂളിലെ അധ്യാപകനാണ്.[2] 2018 ലെ കേരള സംസ്ഥാന അധ്യാപക അവാർഡ് നേടിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക പ്രൈമറി അധ്യാപകനാണ് ഇദ്ദേഹം.[3]

കേരള പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ പ്രഥമ മാതൃകാധ്യാപക പുരസ്കാരം 2017 ൽ കരസ്ഥമാക്കി.

എയർ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് (2007), മനോരമ വഴിക്കണ്ണ് പുരസ്കാരം (2010) എന്നിവയും നേടിയിട്ടുണ്ട്.

കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ വേണ്ടി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ടാലൻറ് ലാബ് പദ്ധതിക്ക് മികച്ച മാതൃകയായി മാറിയത് ഗിരീഷ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ 'ഓരോ കുട്ടിയും ഒന്നാമനാണ്' പദ്ധതിയാണ്.[2][പ്രവർത്തിക്കാത്ത കണ്ണി]

ഉപബോധമനസ്സിന്റെ അപാരമായ സാധ്യതകൾ ഉപയോഗപ്പെടുത്തി കുട്ടികളെയും അധ്യാപകരെയും ഉണർവ്വിന്റെ പാതയിലെത്തിക്കാൻ തയ്യാറാക്കിയ 'ഉറവ- ഉള്ളിൽ നിന്നുയരത്തിലേക്കുണരൽ' പദ്ധതി വിവിധ വിദ്യാലയങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

മൊബൈൽ ഫോട്ടോഗ്രാഫി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാരേങ്ങലത്ത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയിട്ടുണ്ട്.ഇന്ത്യയിലാദ്യമായി മൊബൈൽ ഫോൺ ഫോട്ടോ എക്സിബിഷൻ നടത്തിയ ഇദ്ദേഹം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, യു.ആർ.എഫ്. വേൾഡ് റെക്കോർഡ്സ് എന്നിവയിലും ഇടം നേടി.

കവി, ഷോർട്ട് ഫിലിം സംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു..[4]

കൃതികൾ : രണ്ടുപേർക്കും ലീവില്ല (കവിതാ സമാഹാരം),ഹോ..! (അക്ഷരക്കാർട്ടൂണുകൾ )
ഗുർഗാാബി ( യാത്രാനുഭവങ്ങൾ )

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗിരീഷ്_മാരേങ്ങലത്ത്&oldid=3666229" എന്ന താളിൽനിന്ന് ശേഖരിച്ചത്