ഗിരീഷ് കർണാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗിരീഷ് കർണാഡ്
Girish Karnad Screening Cornell.JPG
ജനനം മെയ് 19 1938
മാത്തരാൻ, മഹാരാഷ്ട്ര
ദേശീയത ഇന്ത്യൻ
തൊഴിൽ നാടകകൃത്ത്, ചലച്ചിത്രസംവിധായകൻ, നടൻ, കവി, ടെലിവിഷൻ അവതാരകൻ
രചനാ സങ്കേതം സാഹിത്യം
സാഹിത്യപ്രസ്ഥാനം നവ്യ

കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, ടെലിവിഷൻ അവതാരകനുമാണ്‌ ഗിരീ‍ഷ് കർണാഡ്(കന്നട:ಗಿರೀಶ್ ಕಾರ್ನಾಡ್). സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാഡ്[1].

ജീവിത രേഖ[തിരുത്തുക]

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിൽ ജനിച്ചു.[2].വിദ്യാഭ്യാസം ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു. (1963-70).

കലാജീവിതം[തിരുത്തുക]

നാലു പതിറ്റാണ്ടുകളായി നാടകങ്ങൾ രചിക്കുന്ന ഗിരീഷ് കർണാഡ് മിക്കപ്പൊഴും ചരിത്രം, ഐതിഹ്യങ്ങൾ എന്നിവയെ സമകാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്നു. സിനിമാലോകത്തും ഗിരീഷ് കർണാട് സജീവമാണ്. ഒരു നടൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ ഗിരീഷ് കർണാഡ് പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തും അദ്ദേഹത്തിനു പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാരതസർക്കാർ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ഗിരീഷ് കർണാടിനു സമ്മാനിച്ചു. ആദ്യനാടകം യയാതി ഇംഗ്ലണ്ടിൽ വെച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദൽസർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. (1970-72). സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ബെനഗലിനോടൊപ്പം പ്രവർത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ശശികപൂറിനുവേണ്ടി ഉത്സവ് എന്ന പേരിൽ വമ്പിച്ച മുതൽ മുടക്കുള്ള ചിത്രം നിർമിച്ചു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു. ഗിരീഷിന്റെ ഏറ്റവും വിഖ്യാതമായ കാട് എന്ന ചിത്രം ബനഗലിനോടൊപ്പം നവഭാരതത്തിലെ പുതിയ ഗ്രാമീണ ജീവിത ചിത്രീകരണ ശൈലി പിൻതുടർന്നു. അകിര കുറൊസാവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒംദാനൊംദു കാലദല്ലി എന്ന ആയോധനകലയ്ക്ക് പ്രാധാന്യം നല്കുന്ന മറ്റൊരു ചിത്രവും നിർമ്മിക്കുകയുണ്ടായി. സ്വന്തം ചിത്രങ്ങൾക്കൊപ്പം തിരക്കഥയെഴുതുകയും ചെയ്തു.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

 1. വംശവൃക്ഷ (1971, കന്നഡ)
 2. ഡി.ആർ. ബെന്ദ്രെ (1972, documentary)
 3. തബ്ബലിയു നീനടെ മകനെ (കന്നഡ)
 4. ഗോധുലി (1977, ഹിന്ദി)
 5. Ondanondu Kaladalli (1978 കന്നഡ)
 6. Kanooru Heggadathi (കന്നഡ)
 7. Kaadu (1973, കന്നഡ)
 8. Durga in Mahendar
 9. Utsav in Hindi
 10. Woh Ghar (1984, Hindi), based on Kirtinath Kurtakoti's Kannada play Aa Mani
 11. The Lamp in the Niche (1990) (documentary)
 12. Cheluvi (1992, Kannada and Hindi (Dubbed))
 13. Chidambara Rahasya (2005, കന്നഡ) (tele film for DD1)

അവലംബം[തിരുത്തുക]

 1. "Jnanapeeth Awards". Ekavi. ശേഖരിച്ചത് 2006-10-31. 
 2. ഗിരീഷ് കർണാഡ് - എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ സിനിമ

അധികവായനക്ക്[തിരുത്തുക]

മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 771, 2012 ഡിസംബർ 03

"https://ml.wikipedia.org/w/index.php?title=ഗിരീഷ്_കർണാഡ്&oldid=2653566" എന്ന താളിൽനിന്നു ശേഖരിച്ചത്