Jump to content

ഗിന റോഡ്രിഗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിന റോഡ്രിഗസ്
Rodriguez at the 2014 PaleyFest
ജനനം
ഗിന അലക്സിസ് റോഡ്രിഗ്വസ്

(1984-07-30) ജൂലൈ 30, 1984  (39 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംന്യൂയോർക്ക് യൂണിവേഴ്സിറ്റി
തൊഴിൽ
 • നടി
 • സംവിധായിക
സജീവ കാലം2004–ഇതുവരെ
ജീവിതപങ്കാളി(കൾ)
Joe LoCicero
(m. 2019)
മാതാപിതാക്ക(ൾ)മഗാലി മാർട്ടിനെസ്
ഗിനോ റോഡ്രിഗ്വസ്

ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയുമാണ് ഗിന അലക്സിസ് റോഡ്രിഗ്വസ്-ലോസിസെറോ[1][2] (മുമ്പ്, റോഡ്രിഗ്വസ്; ജനനം: ജൂലൈ 30, 1984))[3][4]. ജെയ്ൻ ദി വിർജിൻ (2014–2019) എന്ന സിഡബ്ല്യു ആക്ഷേപഹാസ്യ റൊമാന്റിക് നാടക പരമ്പരയിലെ ജെയ്ൻ വില്ലാന്വേവ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന അവർക്ക് ഈ വേഷം 2015 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിക്കൊടുത്തിരുന്നു.[5]

ഷിക്കാഗോയിൽ ജനിക്കുകയും വളരുകയും ചെയ്ത റോഡ്രിഗസ് 2004 ൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ലോ & ഓർഡർ എന്ന പോലീസ് നടപടിക്രമ നാടക പരമ്പരയുടെ ഒരു എപ്പിസോഡിൽ പങ്കെടുത്തുകൊണ്ട് ടെലിവിഷൻ അരങ്ങേറ്റം നടത്തുകയും ചെയ്തു. 2012 ൽ സ്വതന്ത്ര സംഗീത-നാടക ചിത്രമായ ഫില്ലി ബ്രൌൺ അവളുടെ വഴിത്തിരിവായി. ഡീപ് വാട്ടർ ഹൊറൈസൺ (2016), ഫെർഡിനാന്റ് (2017), ആനിഹിലേഷൻ (2018), മിസ് ബാല (2019), സംവൺ ഗ്രേറ്റ് (2019) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ഒരു നടിയെന്ന നിലയിൽ പ്രശസ്തി നേടി. നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് ആക്ഷൻ-അഡ്വഞ്ചർ പമ്പരയായി കാർമെൻ സാൻഡിയെഗോയുടെ (2019 - ഇതുവരെ) ടൈറ്റിൽ കഥാപാത്രത്തിനും അവർ ശബ്ദം നൽകിയിരുന്നു.

ആദ്യകാലം[തിരുത്തുക]

ഇല്ലിനോയിയിലെ ഷിക്കാഗോയിൽ, പ്യൂർട്ടോ റിക്കൻ മാതാപിതാക്കളായ മഗാലിയുടെയും ഒരു ബോക്സിംഗ് റഫറിയായ ഗിനോ റോഡ്രിഗ്വസിന്റെയും ഇളയ മകളായാണ് ഗിന അലക്സിസ് റോഡ്രിഗസിന്റെ ജനനം. മൂന്ന് സഹോദരിമാരിൽ ഇളയവളാണ് അവൾ. ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ബെൽമോണ്ട് ക്രാഗിൻ പരിസരത്താണ് അവൾ വളർന്നത്.[6][7]

ഏഴാമത്തെ വയസ്സിൽ റോഡ്രിഗസ് സൽസ ഡാൻസ് കമ്പനിയായ ഫാന്റാസിയ ജുവനൈലിൽ നൃത്തം അവതരിപ്പിച്ചു.[8] കത്തോലിക്കാ വിശ്വാസിയായി വളർന്ന റോഡ്രിഗ്വസ്, സെന്റ് ഇഗ്നേഷ്യസ് കോളേജ് പ്രെപ്പിലെ ഹൈസ്കൂളിൽ പഠനത്തിനു ചേർന്നു. പതിനേഴുവയസ്സുവരെ റോഡ്രിഗ്വസ് സൽസ നൃത്തരംഗത്ത് തുടർന്നു.[9]

തന്റെ പതിനാറാമത്തെ വയസ്സിൽ, കൊളംബിയ യൂണിവേഴ്സിറ്റിയുടെ നാടക സഹകരണത്തിലേക്ക് സ്വീകരിക്കപ്പെട്ട പതിമൂന്ന് കൌമാരക്കാരിൽ ഒരാളായിരുന്നു റോഡ്രഗ്വസ്.[10] അവൾ NYU യുടെ ടിഷ് സ്കൂൾ ഓഫ് ആർട്‌സിൽ ചേർന്നു.[11] അറ്റ്ലാന്റിക് തിയേറ്റർ കമ്പനിയിലും എക്സ്പിരിമെന്റൽ തിയറ്റർ വിംഗിലും നാല് വർഷം പരിശീലനം നേടിയ അവർ 2005 ൽ ഫൈൻ ആർട്സിൽ ബി.എ. ബിരുദം നേടി.[12][13]

ഔദ്യോഗികജീവിതം[തിരുത്തുക]

റോഡ്രിഗസ് 2004 ൽ ലോ & ഓർഡറിന്റെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ടെലിവഷനിൽ അരങ്ങേറിയത്. പിന്നീട് ഇലവണ്ത് അവർ, ആർമി വൈവ്സ്, ദി മെന്റലിസ്റ്റ് എന്നീ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടു. 2011 ഒക്ടോബർ 19 ന്, ദി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന സോപ്പ് ഓപ്പറ പരമ്പരയിൽ റോഡ്രിഗസ് ആവർത്തിച്ചുള്ള വേഷമായി ബെവർലിയെ അവതരിപ്പിച്ചു.[14] ഗോ ഫോർ ഇറ്റ്! എന്ന സംഗീത ചിത്രത്തിൽ ലഭിച്ച വേഷത്തന് 2011 ലെ ഇമേജൻ അവാർഡ് നാമനിർദേശം ലഭിച്ചു.[15]

2012 ൽ ഗിന റോഡ്രിഗസ്, യുവ ഹിപ്-ഹോപ്പ് ആർട്ടിസ്റ്റ് മജോ ടെനോറിയോ എന്ന കഥാപാത്രത്തെ സ്വതന്ത്ര സംഗീത-നാടക ചിത്രമായ ഫിലി ബ്രൌണിൽ അവതരിപ്പിക്കുകയും, ഇതിലെ അഭിനയത്തിന്റെപേരിൽ ഒരു ഇമേജൻ അവാർഡ് ലഭിക്കുകയും ചെയ്തു.[16] ഈ സിനിമയിലെ മികച്ച അഭിനയത്തിന് നല്ല അവലോകനങ്ങൾ ലഭിച്ചു.[17] ന്യൂയോർക്കിൽ നടന്ന ഫസ്റ്റ് റൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയ്ക്കുള്ള അവാർഡും അവർ നേടി.[18][19] 2013 ജൂൺ 9 ന് അവർ ഇനാഗുറൽ ലൂപ് അവാർഡ് നേടി.[20] 2013 ഏപ്രിൽ 16 ന് ഒരു അഭിമുഖത്തിനിടെ, ലൈഫ് ടൈം ടെലിവിഷൻ പരമ്പരയായ ഡീവ്യൂസ് മെയിഡ്സിൽ തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തതായും പക്ഷേ അതു നിരസിച്ചതായും അവർ വെളിപ്പെടുത്തി.[21][22] 2013 ഒക്ടോബർ 16 ന് സ്ലീപ്പിംഗ് വിത്ത് ദി ഫിഷസ് എന്ന ചിത്രത്തിൽ അഭിനിയിച്ചു.[23] ഒരു ആൽബത്തിനോടൊപ്പവും പ്രവർത്തിച്ചിരുന്നു.[24]

അഭിനയരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2008 കോളിംഗ് ഇറ്റ് ക്വിറ്റ്സ് Day player
ടെൻ: തേർട്ടി വൺ Neighborhood Girl ഹ്രസ്വചിത്രം
2009 ഓസ്വാൽഡോസ് Ana Daisy
2010 ഔർ ഫാമിലി വെഡ്ഡിംഗ് Bridesmaid
ലിറ്റിൽ സ്പൂൺ Mandy ഹ്രസ്വചിത്രം
2011 ഗോ ഫോർ ഇറ്റ്! G
2012 ഫില്ലി ബ്രൌൺ Majo Tenorio
കാലിഫോർണിയ വിന്റർ Ofelia Ramirez
2013 ഇന്റർസ്റ്റേറ്റ് Nayeli ഹ്രസ്വചിത്രം
എന്റർ ദ ഡേഞ്ചറസ് മൈന്റ് Adrienne
ദ പ്രൈസ് വേ പേ Medic (voice) ഹ്രസ്വചിത്രം
സ്ലീപ്പിംഗ് വിത് ദ ഫിഷസ് Alexis Fish
Una Y Otra Y Otra Ve Girlfriend ഹ്രസ്വചിത്രം
2014 Since I Laid Eyes Ilene
C'est Jane ജെയ്ൻ
2016 Sticky Notes നതാലിയ
Deepwater Horizon Andrea Fleytas
2017 ദ സ്റ്റാർ മേരി (voice)
Ferdinand ഉന (voice)
2018 Annihilation അന്യ തോറെൻസൺ
സ്മോൾഫൂട്ട് കോൾക്ക (voice)
ഷാരൻ 1.2.3. സിൻടി
2019 മിസ് ബാല ഗ്ലോറിയ ഫ്യൂണ്ടസ്
സംവൺ ഗ്രേറ്റ് ജെന്നി യംഗ് Also producer
ആന്റീസ് സോംഗ് താവി ഹ്രസ്വചിത്രം
2020 കാജില്യണയർ മെലാനി
സ്കൂബ്! വെൽമ ഡിക്ലെ (voice) Post-production
അവേക്ക് ജിൽ Post-production


അവലംബം[തിരുത്തുക]

 1. Rodriguez, Gina, answering "Alexis" in response to user SummerLovesPLL: HereIsGina (December 3, 2015). "We know Jane's middle name is Gloriana but what's yours" (Tweet). Archived from the original on March 12, 2017 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
 2. Rodriguez, Gina says “My middle name is Alexis, so we’re best friends.” before reading off someone named Alexis’ tweet:CWJaneTheVirgin (June 1, 2016). "Who wouldn't want to hang out w/ @HereisGina? See her on the latest #JaneTheVirgin now" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
 3. "Gina Rodriguez (1984–)". Biography.com. Retrieved August 29, 2017.
 4. Goncalves, Stephanie (July 30, 2013). "Interview: "Filly Brown" Actress Gina Rodriguez Talks Her FOX Pilot "Wild Blue" and Shattering Hollywood Stereotypes". Complex. Retrieved December 18, 2013.
 5. "Jane the Virgin's Gina Rodriguez: Winning CW's First Golden Globe 'Meant Everything'". TVLine. Archived from the original on 2015-12-25. Retrieved January 14, 2016.
 6. "Gina Rodriguez is Conquering Television in Jane the Virgin". Chicago magazine. Retrieved March 28, 2016.
 7. "Jane the Virgin Star Defends Chicago Childhood: I'm as Latina as They Come". DNAinfo Chicago. Archived from the original on December 11, 2013. Retrieved March 28, 2016.
 8. "Rodriguez Bio". hereisgina.com. Archived from the original on December 11, 2013.
 9. "OK! Next Big Deal: Meet Gina Rodriguez, Star of Sundance Fave 'Filly Brown'". okmagazine.com. Retrieved April 19, 2013.
 10. "Rodriguez Bio". hereisgina.com. Archived from the original on December 11, 2013.
 11. "OK! Next Big Deal: Meet Gina Rodriguez, Star of Sundance Fave 'Filly Brown'". okmagazine.com. Retrieved April 19, 2013.
 12. "Rodriguez Bio". hereisgina.com. Archived from the original on December 11, 2013.
 13. "Tisch Alumna Gina Rodriguez Wins Best Actress Golden Globe". New York University. Retrieved June 15, 2015.
 14. "Gina Rodriguez Joins The Bold and the Beautiful". daytimeconfidential.zap2it.com. Archived from the original on October 20, 2011. Retrieved October 19, 2011.
 15. "Rodriguez Bio". hereisgina.com. Archived from the original on December 11, 2013.
 16. Goncalves, Stephanie (July 30, 2013). "Interview: "Filly Brown" Actress Gina Rodriguez Talks Her FOX Pilot "Wild Blue" and Shattering Hollywood Stereotypes". Complex. Retrieved December 18, 2013.
 17. Smith, Nigel M. (April 17, 2013). "Futures: Newcomer Gina Rodriguez On Learning to Rap for 'Filly Brown' and Acting Opposite the Late Jenni Rivera". Retrieved February 27, 2018.
 18. "Rodriguez Bio". hereisgina.com. Archived from the original on December 11, 2013.
 19. "Weekendmixtape with Gina Rodriguez". kiisfm.com. Archived from the original on January 1, 2015. Retrieved March 15, 2013.
 20. "Gina Rodriguez wins inaugural "Lupe Award"". nbclatino.com. Archived from the original on 2013-06-13. Retrieved June 9, 2013.
 21. "What You Didn't Know About Filly Brown Star Gina Rodriguez". cosmopolitan.com. Retrieved April 16, 2013.
 22. "Gina Rodriguez Passed On 'Devious Maids' For 'Jane The Virgin'! Read Inspiring Statement On Cultural Identity". latintimes.com. Retrieved July 21, 2014.
 23. Moreno, Carolina (October 16, 2013). "Gina Rodriguez Stars In 'Sleeping With The Fishes' Romantic Comedy". The Huffington Post. Retrieved October 16, 2013.
 24. Goncalves, Stephanie (July 30, 2013). "Interview: "Filly Brown" Actress Gina Rodriguez Talks Her FOX Pilot "Wild Blue" and Shattering Hollywood Stereotypes". Complex. Retrieved December 18, 2013.
"https://ml.wikipedia.org/w/index.php?title=ഗിന_റോഡ്രിഗസ്&oldid=3935376" എന്ന താളിൽനിന്ന് ശേഖരിച്ചത്