ഉള്ളടക്കത്തിലേക്ക് പോവുക

ഗാസ വംശഹത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്രായേൽ നടത്തിയ അധിനിവേശത്തിനിടെ, ഗാസാ പട്ടണത്തിലെ ഫലസ്തീൻ ജനതയ്ക്കുമേൽ ബോധപൂർവ്വം തുടർച്ചയായും പടിപടിയായും, [1] ഇസ്രായേൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന നശീകരണമാണ് ഗാസ വംശഹത്യ. വംശഹത്യാക്രമണങ്ങളിൽ കൂട്ടക്കൊല,പട്ടിണിയിലാക്കൽ, ഗുരുതരമായ ശാരീരികവും മാനസികവുമായ പീഡനം, ജനങ്ങളെ തടയൽ എന്നിവ ഉൾപ്പെടുന്നു. ഇതോടൊപ്പം ഉപരോധം, സിവിൽ അടിസ്ഥാനസൗകര്യങ്ങളുടെ നശീകരണം, ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെ തുടരെത്തുടരെയുള്ള നശിപ്പിക്കൽ, ആരോഗ്യപ്രവർത്തകരെയും സഹായം തേടിയവരെയും കൊലപ്പെടുത്തൽ, വൻതോതിലുള്ള ബലമായി കുടിയൊഴിപ്പിക്കൽ, ലൈംഗിക പീഡനം, വിദ്യാഭ്യാസ, മത, സാംസ്കാരിക സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും നശീകരണം എന്നിവയും ഉൾപ്പെടുന്നു. ഇതൊരു വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതിയും അന്വേഷണ കമ്മീഷനും, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ്, മനുഷ്യാവകാശ സംഘടനകൾ, വംശഹത്യാ പഠന-അന്താരാഷ്ട്ര നിയമ ശാസ്ത്രജ്ഞർ എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധരും അംഗീകരിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. ↑ "Israel's escalating use of torture against Palestinians in custody a preventable crime against humanity: UN experts" (in ഇംഗ്ലീഷ്). Retrieved 2025-09-24.
  2. ↑ "Israel has committed genocide in the Gaza Strip, UN Commission finds". Office of the United Nations High Commissioner for Human Rights (in ഇംഗ്ലീഷ്). 16 September 2025. Archived from the original on 25 September 2025. Retrieved 21 September 2025.
"https://ml.wikipedia.org/w/index.php?title=ഗാസ_വംശഹത്യ&oldid=4632539" എന്ന താളിൽനിന്ന് ശേഖരിച്ചത്