ഉള്ളടക്കത്തിലേക്ക് പോവുക

ഗാസ്‌ട്രോപെലെസിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഴുവ
കരിമഴുവ
(Carnegiella marthae)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Gasteropelecidae
Genera

മധ്യ-തെക്കൻ അമേരിക്കകളിലെ ആറുകളിലും പുഴകളിലും കണ്ടുവരുന്ന ശുദ്ധജലമത്സ്യങ്ങളുടെ കുടുംബമാണ് ഗാസ്‌ട്രോപെലെസിഡേ അഥവാ മഴുവ എന്നറിയപ്പെടുന്നത്.

കാണപ്പെടുന്ന ഇടങ്ങൾ

[തിരുത്തുക]

വടക്കേ അമേരിക്കയിലെ പനാമയിലും തെക്കേ അമേരിക്കയിൽ ചിലി ഒഴികെയുള്ള രാജ്യങ്ങളിലെ ആറുകളിലും പുഴകളിലും കണ്ടുവരുന്നു.

ഉടലുരുവം

[തിരുത്തുക]
ഒരു മഴുവ

പരന്ന മെയ്യാകൃതിയും വലിയ നെഞ്ചും ഉള്ള ഇവയെ കണ്ടാൽ മഴുവിൻ്റെ വായ്‌ത്തലപോലെ ഇരിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് മഴുവ എന്ന് പേര് വന്നത്. കൂടാതെ, ഇവയ്ക്ക് വെള്ളത്തിന് വെളിയിലുള്ള പ്രാണികളെ ചാടിപ്പിടിക്കാൻ ഉതകുന്ന നീണ്ടതും കരുത്തേറിയതുമായ വശച്ചിറകുകളും ഉണ്ട്.

വലുപ്പം

[തിരുത്തുക]

2.5 സെ. മീ. മുതൽ 6.4 സെ. മീ. വരെ ആണ് ഇവയുടെ ശരാശരി നീളം. 2.2 സെ. മീ. നീളമുള്ള കണ്മഴുവ (Carnegiella myersi) മുതൽ 9 സെ. മീ. വരെ നീളം വയ്ക്കാവുന്ന പെരുമഴുവ (Thoracocharax securis) വരെ വലുപ്പവ്യത്യാസമുള്ള അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്[1].

പെരുമാറ്റം

[തിരുത്തുക]

വെള്ളത്തിൻ്റെ ഉപരിതലത്തോട് ചേർന്നാണ് ഇവ പൊതുവേ കാണപ്പെടുക. വെള്ളത്തിന് മുകളിലൂടെ പറക്കുന്ന ഷഡ്പദങ്ങളെ പിടിക്കാനും, തങ്ങളെ അഹാരമാക്കാൻ ഒരുമ്പുന്ന മറ്റ് മീനുകളിൽ നിന്ന് രക്ഷ നേടാനും തങ്ങളുടെ വശച്ചിറകുകൾ കൊണ്ട് വെള്ളത്തിൽ പുറത്ത് വളരെ ദൂരം ചാടാൻ ഉള്ള കഴിവ് ഇവയ്ക്ക് ഉണ്ട്"[2]. ഇതുകൊണ്ട് തന്നെ ഇവയെ വളർത്തുന്നവർ അക്വേറിയങ്ങളിൽ നിന്ന് ചാടാതിരിക്കത്തക്കവിധം മൂടിവയ്ക്കേണ്ടതാണ്.

വർഗ്ഗീകരണം

[തിരുത്തുക]

ഗാസ്‌ട്രോപെലെസിഡേ കുടുംബത്തിൽ മൂന്ന് ജനുസുകളാണ് ഉള്ളത്:

കാർനെജിയെല്ല

[തിരുത്തുക]

ഗാസ്‌ട്രോപെലെക്കസ്

[തിരുത്തുക]

തൊറാക്കൊചരാക്സ്

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Pet Fish Place".
  2. Frey, Hans (1961). Illustrated Dictionary of Tropical Fishes. New Jersey: T.F.H. Publications Inc. pp. 354–5. ISBN 0-87666-157-6. {{cite book}}: ISBN / Date incompatibility (help)

കൂടുതൽ വായിക്കുന്നതിന്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗാസ്‌ട്രോപെലെസിഡേ&oldid=4581972" എന്ന താളിൽനിന്ന് ശേഖരിച്ചത്