ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The courtyard of Ghazi al-Din Khan's Madrassah at Delhi, 1814-15

ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് ഒന്നാമന്റെ (1649-1710) ശരിയായ പേര് മീർ സഹാബുദ്ദിൻ സിദ്ദിഖി എന്നായിരുന്നു. ഡക്കാൻ കീഴ്പ്പെടുത്താനുളള പോരാട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച മീർ സഹാബുദ്ദിൻ സിദ്ദിഖിക്കിക്ക് യുദ്ധാനന്തരം ഔറംഗസേബ് നൽകിയ ബഹുമതികളാണ് “ഗാസി ഉദ്ദീൻ” ( ധർമ്മ രക്ഷകൻ), “ഫിറോസ് ജംഗ് ” ( ജേതാവ്) എന്നിവ. അതിനു ശേഷം ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് എന്ന പേരു തന്നെ ഉപയോഗത്തിലായി. ചരിത്ര പുസ്തകങ്ങളിൽ സഹാബുദ്ദിൻ സിദ്ദിഖിയും, പൌത്രനും, പൌത്രൻറെ പുത്രനും ഇതേ പേരിൽ യഥാക്രമം ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് ഒന്നാമൻ; ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ, ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ എന്നറി്യപ്പെടുന്നു.

വംശാവലി[തിരുത്തുക]

സമർഖണ്ഡിലെ ഒരു പണ്ഡിത കുടുംബത്തിലെ അംഗമായിരുന്ന ക്വാജാ അബീദ് സിദ്ദിഖി 1657-58 കാലത്ത് ഇന്ത്യയിലെത്തി, ഔറംഗസേബിൻറെ സൈന്യത്തിലംഗമായി. 1670-ൽ പുത്രൻ സഹാബുദ്ദിൻ സിദ്ദിഖിയും ഇന്ത്യയിലെത്തി, പിതാവിനോടൊപ്പം ഔറംഗസേബിൻറെ സൈന്യത്തിലംഗമായി. യുദ്ധസാമർത്ഥ്യവും വീരസാഹസികതയും കൊണ്ട് പിതാവും പുത്രനും ഉന്നത പദവികളിലെത്തി. ഗോൽക്കൊണ്ട പിടിച്ചെടുക്കുന്നതിനിടയിൽ, 1687-ൽ ക്വാജാ അബീദ് സിദ്ദിഖി നിര്യാതനായി.

ഷാജഹാന്റെ മന്ത്രിയായിരുന്ന സാദുളള ഖാൻ ബഹാദൂറിന്റെ പുത്രി വസീറുന്നീസയാണ് സഹാബുദ്ദിൻ സിദ്ദിഖിയുടെ പ്രഥമ പത്നി. ഇതിലുണ്ടായ പുത്രൻ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയാണ്‌ പിന്നീട് നിസാം ഉൾ മുൽക്ക്, അസഫ് ജാ എന്നീ പദവികൾക്കർഹനായതും അസഫ് ജാ രാജവംശം സ്ഥാപിച്ചതും.

ക്വാജാ അബീദ് സിദ്ദിഖി മുതൽ അഞ്ചു തലമുറകൾ മുഗൾ ദർബാറിൽ ഏറെ സ്വാധീനം ചെലുത്തി.

അന്ത്യം[തിരുത്തുക]

1710-ൽ ഗുജറാത്തിലെ ഗവർണ്ണറായിരിക്കേ, നിര്യാതനായി.

അവലംബം[തിരുത്തുക]

H.C. Fanshawe (1998). Delhi, past and present. Asian Educational Services. ISBN 812061318X.

http://www.maharashtra.gov.in/pdf/gazeetter_reprint/History-III/chapter_8.pdf