ഗാരി കേസ്റ്റൺ

വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Gary Kirsten | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Gazza | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm off break | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | Paul Kirsten (brother) Peter Kirsten (half-brother) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 257) | 26 December 1993 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 30 March 2004 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 28) | 14 December 1993 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 3 March 2003 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1987–2004 | Western Province | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 28 December 2009 |
മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് ഗാരി കേഴ്‌സ്റ്റൺ (ജനനം: നവംബർ 23 1967,കേപ്പ് ടൗൺ) 1993-നും 2004-നും ഇടയിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റ്സ്മാനായി നിന്നു കൊണ്ട് 101 ടെസ്റ്റ് ക്രിക്കറ്റുകളിലും 185 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അതിൽ മിക്കവാറും കളികളിലും ഓപ്പണിങ്ങ് ബാറ്റ്സ്മാൻ ആയിരുന്നു കേഴ്‌സ്റ്റൺ കളിച്ചത്. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ ഉടമയുമാണ് ഇദ്ദേഹം. 1995/96 ലോകകപ്പിൽ റാവൽപിണ്ടിയിൽ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ടീമിനെതിരെ 188 റൺസ് നേടിയാണ് ഈ റെക്കോർഡ് ഇദ്ദേഹം കൈക്കലാക്കിയത്.[1]
ഇദ്ദേഹത്തിന്റെ അർദ്ധ സഹോദരനായ പീറ്ററും ദക്ഷിണാഫ്രിക്കക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇദ്ദേഹം 1992-ലെ ലോക കപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ പോൾ പടിഞ്ഞാറൻ പ്രവിശ്യക്കു വേണ്ടി വിക്കറ്റ് കീപ്പറുടെ പാഡ് അണിഞ്ഞിട്ടുണ്ട്.
കേഴ്‌സ്റ്റൺ തന്റെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത് 1993-ൽ മെൽബണിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ കളിച്ചതോടെയാണ്. 2004-ൽ ന്യൂസിലാൻഡിനെതിരെ ജയിക്കാനാവശ്യമായ 76 റൺസ് നേടിക്കൊണ്ടാണ് കേഴ്‌സ്റ്റൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞത്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-22.