ഗായത്രി ജയരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായത്രി ജയരാമൻ
ജനനം (1984-09-27) 27 സെപ്റ്റംബർ 1984  (38 വയസ്സ്)
മറ്റ് പേരുകൾഗായത്രി ജയറാം
തൊഴിൽനടി, മോഡൽ
സജീവ കാലം2001–തുടരുന്നു
ജീവിതപങ്കാളി(കൾ)സമിത്ത് സൗഹ്നി (വിവാഹം - 2007)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഗായത്രി ജയരാമൻ. ഇവർ പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സൺ ടി.വി.യിലും സൂര്യാ ടി.വി.യിലും സംപ്രേഷണം ചെയ്തിരുന്ന നന്ദിനി എന്ന ടെലിവിഷൻ പരമ്പരയിലെ 'ഭൈരവി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രിയായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1984 സെപ്റ്റംബർ 27-ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ജനനം.[1] മുംബൈ ചർച്ച് പാർക്കിലും ആദർശ് വിദ്യാലയയിലുമാണ് ഗായത്രി ജയരാമൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാലു വയസ്സു വരെ ഗുൽബർഗ്ഗയ്ക്കടുത്തുള്ള ഷഹാബാദിലാണ് വളർന്നത്. അതിനുശേഷം ഗായത്രിയും കുടുംബവും മദ്രാസിലേക്കു താമസം മാറി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു വർഷത്തോളം ബെഗളൂരുവിൽ കഴിയേണ്ടി വന്നപ്പോൾ കന്നഡ പഠിക്കുവാൻ അവസരം ലഭിച്ചു.[2] വൈദ്യശാസ്ത്രമേഖലയിൽ പഠനം നടത്തുവാൻ ആഗ്രഹിച്ചിരുന്ന ഗായത്രിക്ക് ബോർഡ് എക്സാമിനേഷനിൽ 94% മാർക്കുണ്ടായിരുന്നുവെങ്കിലും മെഡിസിനു സീറ്റ് കിട്ടിയില്ല. അതേത്തുടർന്ന് ഇഗ്നോയിൽ ചേർന്ന് ബി.എസ്.സി. ലൈഫ് സയൻസ് പഠനം ആരംഭിച്ചു.[3] പഠനത്തോടൊപ്പം മോഡലിംഗ് രംഗത്തും സജീവമായിരുന്ന ഗായത്രി പിന്നീട് ചെന്നൈയിലെ എസ്.ആർ.എം. കോളേജിൽ ഫിസിയോ തെറാപ്പി പഠനത്തിനു ചേർന്നു.[2]

മോഡലിംഗ് രംഗത്തു സജീവമായിരുന്ന സമയത്ത് നൈല്ലി സിൽക്സ്, കുമരൻ സിൽക്സ്, ചെന്നൈ സിൽക്സ്, പോത്തീസ് എന്നീ സ്ഥാപനങ്ങൾക്കുവേണ്ടി മോഡലിംഗ് ചെയ്തിട്ടുണ്ട്. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഗായത്രി 1997 ഒക്ടോബറിൽ മിസ് തമിഴ്നാടു കിരീടവും 1998-ൽ മിസ് സൗത്ത് ഇന്ത്യാ കിരീടവും വിജയിച്ചിട്ടുണ്ട്.[4] 2000-ത്തിൽ നടന്ന ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ഫൈനലിലേക്കു യോഗ്യത നേടി. സൺ ടി.വി.യിലെ ഇളമൈ പുതുമൈ, വിജയ് ടി.വി.യിലെ ടെലിഫോൺ മണിപോൽ എന്നീ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും ഗായത്രി പ്രവർത്തിച്ചിട്ടുണ്ട്.[2].

അഭിനയം[തിരുത്തുക]

കെ. ബാലചന്ദറിന്റെ അഴുക്ക് വേഷ്ടി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഗായത്രി ജയരാമൻ അഭിനയരംഗത്തേക്കു പ്രവേശിക്കുന്നത്. നാഗാഭരണ സംവിധാനം ചെയ്ത നീല എന്ന കന്നഡ ചിത്രമാണ് ഗായത്രി അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രം.[5] മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് ഗായത്രിക്ക് സിനിമ എക്സ്പ്രസ് പുരസ്കാരം ലഭിച്ചിരുന്നു. [2] 2001-ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത അശോക എന്ന ചിത്രത്തിലെ രാത് കാ നാഷാ എന്ന ഐറ്റം ഗാനത്തിൽ കരീന കപൂറിനോടൊപ്പം അഭിനയിച്ചു.[6] കെ.ആർ.ജി. നിർമ്മിച്ച മനതൈ തിരുടിവിട്ടായ് എന്ന തമിഴ് ചിത്രത്തിൽ പ്രഭുദേവയുടെ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ചുവെങ്കിലും ഗായത്രിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല. ഗായത്രിക്കു പകരം കൗസല്യ നായികയായി അഭിനയിച്ച ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.[2]

ശ്രീകാന്ത് നായകനായ ആടുത് പാടുത് എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്രരംഗത്തേക്കും ഗായത്രി പ്രവേശിച്ചു. അതിനു ശേഷം സൂര്യയോടൊപ്പം സഹനായികാവേഷം ചെയ്തു.[2] വിജയ്, സ്നേഹ എന്നിവരോടൊപ്പം വസീകര എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലും അഭിനയിച്ചു. പിന്നീട് കന്നഡയിലും മലയാളത്തിലും ഗായത്രി അഭിനയിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു.

വിവാഹത്തിനു ശേഷം അഭിനയജീവിതം അവസാനിപ്പിച്ച ഗായത്രി ആൻഡമാൻ നിക്കോബാർ ദ്വീപിൽ സ്കൂബാ ഡൈവിംഗ് പരിശീലകയായി ജോലി ചെയ്യുന്നു. 2009-ൽ വിജയ് ടി.വി.യിലെ ചെന്നൈ സൂപ്പർ കിംഗ്സ് ചിയർ ലീഡേഴ്സ് ടാലെന്റ് ഷോയുടെ അവതാരകയായി പ്രവർത്തിച്ചു. കുറച്ചു വർഷങ്ങൾക്കുശേഷം 2013-ൽ സൺ ടി.വി.യിലെ സൂപ്പർ കുടുംബം എന്ന പരിപാടിയുടെ അവതാരകയായും പ്രവർത്തിച്ചു.[7]

സ്വകാര്യ ജീവിതം[തിരുത്തുക]

2007 മേയിൽ ആൻഡമാൻ നിക്കോബോർ ദ്വീപുകളിൽ വച്ച് ഇന്ത്യൻ വ്യവസായിയും എഴുത്തുകാരനുമായ സമിത്ത് സൗഹനിയെ വിവാഹം കഴിച്ചു.[8]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2001 നീല നീല കന്നഡ
അശോക ഹിന്ദി അതിഥി വേഷം
മനതൈ തിരുടിവിട്ടായ് ശ്രുതി തമിഴ്
2002 ആടുത് പാടുത് ഗായത്രി തെലുങ്ക്
ശ്രീ സ്റ്റെല്ല തമിഴ്
ഏപ്രിൽ മാതത്തിൽ നിമ്മി തമിഴ്
2003 വസീകര ആശ തമിഴ്
2004 ഞാൻ സൽപ്പേര് രാമൻകുട്ടി സംഗീത മലയാളം
2005 നായ്ഡു എൽ.എൽ.ബി. തെലുങ്ക്
2005 ലോകനാഥൻ ഐ.എ.എസ് ദുർഗ്ഗ മലയാളം
സ്വാമി ഐശ്വര്യ കന്നഡ

ടെലിവിഷൻ[തിരുത്തുക]

 • ഗ്രാൻഡ് മാസ്റ്റർ (വിജയ് ടി.വി.)
 • സൂപ്പർ കുടുംബം (സൺ ടി.വി.)
 • അച്ചം തവിർ (വിജയ് ടി.വി.)
 • നന്ദിനി (സൺ ടി.വി.)

അവലംബം[തിരുത്തുക]

 1. "Gayatri Jayaraman". Celebrity born. ശേഖരിച്ചത് 2018-04-29.
 2. 2.0 2.1 2.2 2.3 2.4 2.5 http://gayathrijayaram.tripod.com/gayathrijayaramthebeautifulgirl/id3.html
 3. https://www.hinduonnet.com/thehindu/lf/2003/01/26/stories/2003012600480200.htm`Chinna+Thirai'+that+the+award-winning+Kannada+director+T.S.+Nagabharana+approached+her+for+`Neela'.&cd=1&hl=en&ct=clnk&gl=uk&source=www.google.co.uk[പ്രവർത്തിക്കാത്ത കണ്ണി]
 4. http://gayathrijayaram.tripod.com/gayathrijayaramthebeautifulgirl/id22.html
 5. http://gayathrijayaram.tripod.com/gayathrijayaramthebeautifulgirl/id15.html
 6. http://gayathrijayaram.tripod.com/gayathrijayaramthebeautifulgirl/id9.html
 7. http://www.hindu.com/mp/2009/03/21/stories/2009032151020900.htm[പ്രവർത്തിക്കാത്ത കണ്ണി]
 8. http://www.behindwoods.com/tamil-movie-news/apr-07-04/23-04-07-gayathri-jayaram.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗായത്രി_ജയരാമൻ&oldid=3803808" എന്ന താളിൽനിന്ന് ശേഖരിച്ചത്