ഗാമിനി ഫൊൻസേക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീലങ്കൻ ചലച്ചിത്ര രംഗത്തെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഗാമിനി ഫൊൻസേക (1936-2004). 1960-കളിൽ അഭിനയ രംഗത്തെത്തിയ ഗാമിനി രാഷ്ടീയത്തിലും സജീവമായിരുന്നു. കലാമൂല്യമുള്ള ഏതാനും ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു എന്നതാണ്‌ സിംഹള സിനിമയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ശ്രീലങ്കയിൽ ഇന്നും ഏറെ ആരാധിക്കപ്പെടുന്ന ‘നിധനായ’ എന്ന സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സിംഹള സിനിമയിൽ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ ആദ്യമായി അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. 1989ൽ അദ്ദേഹം യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ ചേർന്നു. തുടർന്ന് പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കപ്പെടുകയും ചെയ്തു. വടക്ക് കിഴക്കൻ പ്രവിശ്യയുടെ ഗവർണ്ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ അദ്ദേഹം അന്തരിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • സരുമ്ഗലേ (സിംഹള)
  • നൊമിയന മിനിസുമ് (സിംഹള)
  • നങ്കൂരം (തമിഴ്)
  • നീലക്കടൽ ഓരത്തിലേ (തമിഴ്)
"https://ml.wikipedia.org/w/index.php?title=ഗാമിനി_ഫൊൻസേക&oldid=2312967" എന്ന താളിൽനിന്ന് ശേഖരിച്ചത്