ഗാന്ധി തൊപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർലാൽ നെഹ്രുവിന്റെ ജീവിതം 1929–1955 കാലഘട്ടത്തിൽ ഗാന്ധി തൊപ്പി ധരിച്ച ചിത്രങ്ങൾ.

വെളുത്ത നിറത്തിലുള്ള ഖാദിയിൽ നിർമ്മിച്ചിരിക്കുന്ന മുൻഭാഗത്തേക്കും പുറകിലേക്കും നീണ്ടതായ തൊപ്പിയാണ് ഗാന്ധി തൊപ്പി. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഇത് ഉപയോഗിച്ചു തുടങ്ങിയത്. ഇത് ആദ്യമായി ഉപയോഗപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്.  സ്വാതന്ത്ര്യ പ്രവർത്തകർ സാധാരണയായി ഉപയോഗിച്ചിരുന്ന ഈ തൊപ്പി സ്വാതന്ത്ര്യന്തരം  രാഷ്ട്രീയ പ്രവർത്തകരും മറ്റും  പ്രതീകാത്മകമായ ധരിക്കുന്നത് സാധാരണമാണ്.

ഉല്പത്തി[തിരുത്തുക]

ഗാന്ധി തൊപ്പി ധാരിയായ മഹാത്മാഗാന്ധിയുടെ അപൂർവ്വ ചിത്രം. 1920-ൽ

1918-1921 കാലഘട്ടത്തിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനത്തിനിടയിലാണ് ഇന്ത്യയിൽ ഗാന്ധി തൊപ്പി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.[1] ഗാന്ധിജി ഈ തൊപ്പിയ്ക്ക് പ്രചാരം നൽകിയതോടെ ഇത് കോൺഗ്രസ്സ് പ്രവർത്തകരുടെ സാധാരണ വേഷങ്ങളുടെ ഭാഗമായി ഇതു മാറി. അതോടെ 1921 ൽ ബ്രിട്ടീഷ് സർക്കാർ ഗാന്ധി തൊപ്പി ഉപയോഗിക്കുന്നത് നിരോധിച്ചു. 1920-21 കാലഘട്ടത്തിൽ ഒന്ന് രണ്ട് വർഷക്കാലം മാത്രമേ ഗാന്ധി ഈ തൊപ്പി ധരിച്ചിരുന്നുള്ളു.[2]

അവലംബങ്ങൾ[തിരുത്തുക]

  1. Consumption: The history and regional development of consumption edited by Daniel Miller, p. 424
  2. Kothari, Urvish (18 September 2011). "ગાંધીટોપીઃ મારોય એક જમાનો હતો..." urvishkothari-gujarati.blogspot.com. Retrieved 8 April 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാന്ധി_തൊപ്പി&oldid=3653406" എന്ന താളിൽനിന്ന് ശേഖരിച്ചത്