Jump to content

ഗാനഗന്ധർവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാനഗന്ധർവൻ
സംവിധാനംരമേഷ് പിഷാരടി
നിർമ്മാണംആന്റോ ജോസഫ്
ശ്രീ ലക്ഷ്മി ആർ.
ശങ്കർ രാജ് ആർ.
രചനരമേഷ് പിഷാരടി
ഹരി പി.നായർ
തിരക്കഥരമേഷ് പിഷാരടി
ഹരി പി.നായർ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഇച്ചായീസ് പ്രൊഡക്ഷൻസ്
രമേശ് പിഷാരടി എൻറ്റർടൈൻമെൻസ്
വിതരണംആൻ മെഗാ മീഡിയ
റിലീസിങ് തീയതി2019 സെപ്റ്റംബർ 27
രാജ്യംഇന്ത്യ
ഭാഷമലയാളം

പഞ്ചവർണ്ണതത്ത എന്ന വിജയ ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ഹാസ്യ ചലച്ചിത്രമാണ് ഗാനഗന്ധർവൻ.ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.മുകേഷ്, ഇന്നസെൻറ്റ്, സിദ്ദീഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു,അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങും നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത് ദീപക് ദേവാണ്.ആൻ മെഗാ മീഡിയ ഈ ചിത്രം വിതരണം ചെയ്തു.

സ്റ്റേജ് ഷോകളിൽ പ്രകടനം നടത്തി സാധാരണ ജീവിതം നയിക്കുന്ന ഗായകനായ കലാസദൻ ഉല്ലാസിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രം.

കഥാസാരം

[തിരുത്തുക]

കലാസദനം ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദൻ ഉല്ലാസിൻറെ(മമ്മൂട്ടി) കഥയാണ് ഗാനഗന്ധർവൻ. ഗാനമേള അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉല്ലാസിനെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നീടുള്ള ഫ്ലാഷ്ബാക്കുകളിലൂയാണ് കഥ വികസിക്കുന്നത്.

തമിഴ്-ഹിന്ദി തട്ടുപൊളിപ്പൻ ഗാനങ്ങളാണ് ഉല്ലാസിൻറെ ഹൈലൈറ്റ്സ്.. പത്തിരുപത്തിയഞ്ച് വർഷത്തോളമായി ഗാനമേളകളിൽ പാടുന്നുണ്ടെങ്കിലും ഒരു സിനിമയിൽ പോലും പിന്നണി പാടാൻ സാധിക്കാത്തത് ഉല്ലാസിനെ അലട്ടുന്ന വിഷയമാണ്. ഭാര്യയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും അടങ്ങുന്നതാണ് ഉല്ലാസിൻറെ കുടുംബം. വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളത് കൊണ്ട് കഴിഞ്ഞു പോന്നിരുന്ന ഉല്ലാസിൻറെ ജീവിതത്തിലേക്ക് അവിചാരിതമായി സാന്ദ്ര എന്ന യുവതി കടന്നുവരുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു. സ്ഥലത്തട്ടിപ്പ് കേസിൽ പെട്ടവരാണ് സാന്ദ്രയും അവളുടെ അച്ഛനും. സ്ഥലം തൻറെ പേരിലുള്ളതായതിനാൽ കേസും പൊല്ലാപ്പും ആകുന്നതിന് മുൻപ് അമേരിക്കയിലേക്ക് കടക്കണമെന്നതാണ് സാന്ദ്രയുടെ ആഗ്രഹം.അങ്ങനെയാണ് അവർ ഉല്ലാസിനരികിൽ എത്തുന്നത്. ഗാനമേള ട്രൂപ്പുമായി മുൻപ് അമേരിക്കയിൽ പോയിട്ടുള്ള ഉല്ലാസ് അവിടെയുള്ള തൻറെ ഒരു സുഹൃത്ത് വഴി ജോലിക്ക് ശ്രമിക്കുന്നുമുണ്ട്. പിന്നീട് ഉല്ലാസിൻറെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

പറ്റിയ കഥ കിട്ടിയപ്പോൾ മമ്മൂട്ടിയോട് ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന് രമേഷ് പിഷാരടി വിളിച്ചുചോദിച്ചു.

നാളെ കോഴിക്കോട്ടേക്കൊരു കാർ യാത്രയുണ്ട്. വന്നാൽ ഇടപ്പള്ളിയിൽവെച്ച് കാറിൽ കയറാം, വന്നകാര്യം പറഞ്ഞ് കൊടുങ്ങല്ലൂരിൽ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ... -മമ്മൂട്ടി പറഞ്ഞു. പിറ്റേന്ന് രാവിലെ പറഞ്ഞതുപോലെ ഇടപ്പള്ളിയിൽവെച്ച് മമ്മുക്കയുടെ കാറിൽക്കയറി. കുറച്ചുദൂരം യാത്രപോയപ്പോൾ എന്താ കാര്യം -മമ്മുട്ടി ചോദിച്ചു.

ഒരു കഥ പറയാൻ വന്നതാ...

കഥയോ, കഥ കേൾക്കാൻ ഞാനെന്താ കുഞ്ഞുവാവയാ?എന്ന് മമ്മൂട്ടി തമാശരൂപേണെ പിഷാരടിയോട് ചോദിച്ചു. കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഇരുവരും കൊടുങ്ങല്ലൂരിലെത്തി.

തന്റെ വണ്ടി തിരിച്ചുപോകാൻ പറ. നമുക്ക് കോഴിക്കോടുവരെ പോകാം. -മമ്മൂട്ടി പിഷാരടിയോട് പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു. കോഴിക്കോട് എത്താറായപ്പോൾ മമ്മൂട്ടി പിഷാരടിയോട് ചോദിച്ചു.

എന്താ, കഥ പറ...?

നാലുവരി മാത്രമുള്ള ചിത്രത്തിന്റെ മൂലകഥ പിഷാരടി പറഞ്ഞു. മമ്മൂട്ടിയ്ക്ക് കഥ ഇഷ്ടമായി. പലവട്ടം ചർച്ചചെയ്ത് കഥ വികസിപ്പിച്ചെഴുതി. അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നത്. രസകരമായൊരു വിഡിയോയിലൂടെയായിരുന്നു രമേശ് പിഷാരടി ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയുടെ പ്രധാനകഥാപാത്രങ്ങളിലൂടെയെല്ലാം കടന്നുപോകുന്ന ടീസറിന്റെ അവസാനം പുതിയ സിനിമയുടെ ടൈറ്റിൽ പരിചയപ്പെടുത്തി.

മലയാളികൾക്ക് പരിചതമായ ഗാനഗന്ധർവൻ യേശുദാസല്ല പിഷാരടിയുടെ ചിത്രത്തിലെ ഗാനഗന്ധർവൻ. ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് ആയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

ചിത്രീകരണം

[തിരുത്തുക]

ചിത്രത്തിന്റെ ഔദ്യോഗിക സമാരംഭം 2019 ജൂൺ 1 ന് കൊച്ചിയിൽ വെച്ച് നടന്നു. തുടർന്ന് പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചു.2019 ജൂലൈ 22 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

[തിരുത്തുക]

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രമേശ് പിഷാരടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടു വളരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ടീസറിൽ ആവിഷ്കരിച്ചത്. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ടീസർ.2019 സെപ്റ്റംബർ 4നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്.

ട്രെയിലർ

[തിരുത്തുക]

ഈ ചിത്രത്തിന്റെ ട്രെയിലർ 2019 സെപ്റ്റംബർ 6ന് രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

റിലീസ്

[തിരുത്തുക]

2019 സെപ്റ്റംബർ 27ന് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി.ആൻ മെഗാ മീഡിയയാണ് ഈ ചിത്രം വിതരണം ചെയ്തത്.

ചിത്രത്തെക്കുറിച്ച്

[തിരുത്തുക]

ഗാനഗന്ധർവൻ എന്നാണ് സിനിമയ്ക്ക് പേരെങ്കിലും മലയാളികളുടെ ഗാനഗന്ധർവനുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഗാനമേള ഗായകൻ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അദ്ദേഹത്തെ സ്കൂളിൽ പഠിക്കുന്ന മകളുടെ കൂട്ടുകാർ കളിയാക്കിവിളിക്കുന്ന പേരാണ് ഗാനഗന്ധർവൻ. സ്ഥിരം ഗാനട്രൂപ്പുകളിൽ പാടി ഒതുങ്ങിപ്പോകുന്ന സാധാരണക്കാരനായ പാട്ടുകാരന്റെ പ്രതിനിധിയാണ് ഉല്ലാസ്. അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് വിഷയം. വെറും കോമഡിയിൽ മാത്രം ഒതുങ്ങിപ്പോകാത്ത രസകരമായ എന്റർടെയ്നറാണ് ഈ ചിത്രം.

അണിയറ പ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം = രമേശ് പിഷാരടി
  • നിർമ്മാണം = ആന്റോ ജോസഫ്, ശ്രീ ലക്ഷ്മി.ആർ.,ശങ്കർ രാജ് ആർ.
  • രചന = രമേശ് പിഷാരടി ഹരി പി.നായർ
  • സംഗീതം = ദീപക് ദേവ്
  • ഗാനരചന റഫീഖ് അഹമ്മദ്,സന്തോഷ് വർമ
  • ഛായാഗ്രഹണം = അഴഗപ്പൻ
  • ചിത്രസംയോജനം = ലിജോ പോൾ
  • നിർമ്മാണ നിയന്ത്രണം = ബാദുഷ
  • മേക്കപ്പ് = റോണക്സ് . ജോർജ്
  • വസ്ത്രാലങ്കാരം = സമീറ സനീഷ്
  • പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് = വിനോദ് മംഗലത്ത്
  • ചീഫ് അസോസിയേറ്റ് ഡയറക്ടർ =

ബേബി പണിക്കർ

  • മീഡിയ ഡിസൈൻ = പ്രമേഷ് പ്രഭാകർ

സംഗീതം

[തിരുത്തുക]

ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്ത്.ഹരി ശങ്കറും, ജീനു നസീറും ചേർന്ന് ആലപിച്ച ഗാനം മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ 2019 സെപ്റ്റംബർ 25ന് രാത്രി 7:30തിന് റിലീസ് ചെയ്തു.ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത് റഫീഖ് അഹമ്മദും,സന്തോഷ് വർമ്മയും ആണ്.

ഗാനഗന്ധർവൻ
സൗണ്ട് ട്രാക്ക് by ദീപക് ദേവ്
Recorded2019
Genreഫിലിം സൗണ്ട് ട്രാക്ക്
Languageമലയാളം
ഗാനഗന്ധർവൻ
# ഗാനംSinger(s) ദൈർഘ്യം
1. "ഉന്ത് ഉന്ത് ഉന്ത്"  സിയാ ഉൽ ഹഖ്  
2. "ആളും കോളും"  ഹരിശങ്കർ,ജീനു നസീർ  

അവലംബം

[തിരുത്തുക]

Daily hunt

"https://ml.wikipedia.org/w/index.php?title=ഗാനഗന്ധർവൻ&oldid=3257000" എന്ന താളിൽനിന്ന് ശേഖരിച്ചത്