ഗഹാർ തടാകം
| ഗഹാർ തടാകം | |
|---|---|
Gahar Doroud Lake | |
| നിർദ്ദേശാങ്കങ്ങൾ | 33°18′23″N 49°17′02″E / 33.30639°N 49.28389°E[1] |
| തരം | Lake |
| പ്രാഥമിക അന്തർപ്രവാഹം | rain |
| Primary outflows | none |
| പരമാവധി നീളം | 1,500 metres (4,900 ft)[2] |
| ഉപരിതല വിസ്തീർണ്ണം | 100 hectares (250 acres)[2] |
| ഉപരിതല ഉയരം | 2,400 metres (7,900 ft)[3] |
| അധിവാസ സ്ഥലങ്ങൾ | Dorud, Lorestan, Iran |
ഗഹാർ തടാകം (ഗോഹാർ തടാകം അല്ലെങ്കിൽ ഗോൾ ഗഹാർ എന്നും അറിയപ്പെടുന്നു) ഇറാനിലെ ഉയർന്ന പ്രദേശങ്ങളിൽ, ദോരുദ് നഗരത്തന് തെക്കുകിഴക്കായി, ലോറെസ്ഥാൻ പ്രവിശ്യയിലെ സംരക്ഷിത മേഖലയിൽ ഏകദേശം 2,400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്.[4][2][3][5] ഈ തടാകം 'ഓഷ്തരാൻകൂവിന്റെ രത്നം' എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഈ പ്രദേശത്തേയ്ക്ക് പോകുന്ന റോഡുകളുടെ അഭാവവും കാറുകളുടെയും വാഹനങ്ങളുടെയും കുറഞ്ഞ ഉപയോഗവും കാരണം ഇത് മനുഷ്യർ വരുത്തുന്ന കേടുപാടുകളിൽനിന്നും മലിനീകരിക്കുന്നതിൽ നിന്നും പ്രായോഗികമായി മുക്തമാണ്. പ്രതിവർഷം ഏകദേശം 70,000 വിനോദസഞ്ചാരികളാണ് ഈ പ്രദേശം സന്ദർശിക്കുന്നത്.[6]
ചരിത്രം
[തിരുത്തുക]1890 ൽ ഈ പ്രദേശത്ത് ഏകദേശം 3 മാസക്കാലം പര്യവേക്ഷണം നടത്തുകയും ഏകദേശം ആയിരത്തോളം കിലോമീറ്റർ ദൂരം പ്രദേശത്തുകൂടി സഞ്ചരിക്കുകയും ചെയ്ത ഇസബെല്ല ലൂസി ബിഷപ്പ് എന്ന ഇംഗ്ലീഷ് വനിത പരിചിതപ്പെടുത്തിയതിന്റെ ഫലമായി ഈ തടാകം ഇറാൻ തടാകം എന്ന പേരിലാണ് മിക്ക യൂറോപ്യന്മാർ വിനോദസഞ്ചാരികൾക്കും അറിയാവുന്നത്. എന്നാൽ ചരിത്രപരമായ രേഖകൾ പ്രകാരം, 1888 ൽ എ-റുഡ്ലാർ എന്ന ഓസ്ട്രിയൻ സ്വദേശിയായ ജിയോളജിസ്റ്റാണ് ഗാഹർ തടാകം ആദ്യമായി കണ്ടെത്തിയത്.[7][5]
തടാകം കണ്ടെത്തിയ കാലത്ത് അദ്ദേഹം ദോരുദിലെ ഓഷ്താരൻകൂഹ് മലനിരകളുടെ ഉയരങ്ങളിലൂടെ സഞ്ചരിച്ചിരുന്ന. തടാകത്തിന്റെ ആദ്യത്തേതും പഴയതുമായ രേഖപ്പെടുത്തപ്പെട്ട ചിത്രം 1891 ൽ പ്രദേശം സന്ദർശിച്ച ജീൻ-ജാക്വസ് ഡ്യൂമർഗൻ എന്ന ഫ്രഞ്ച് ടൂറിസ്റ്റ് എടുത്തതാണ്.[8]
രൂപീകരണം
[തിരുത്തുക]ഒരു വലിയ ഭൂകമ്പം മൂലമായിരിക്കാം ഗഹാർ തടാകം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആധുനിക സാഗ്രോസിന്റെ പ്രധാന ഭ്രംശ വിടവിലാണ് തടാകം സ്ഥിതിചെയ്യുന്നത് എന്നതിനാൽ, ടെക്റ്റോണിക് പ്ലേറ്റ് ചലനം മൂലമുള്ള ഒരു മണ്ണിടിച്ചിൽ ഇവിടെ സംഭവിച്ചിരിക്കാവുന്നതാണ്.
ഭൂമിശാസ്ത്രപരമായ സ്ഥാനം
[തിരുത്തുക]ഉടമസ്ഥാവകാശം
[തിരുത്തുക]കഴിഞ്ഞ കുറേ വർഷങ്ങളായി, തടാകത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾ ചുറ്റുമുള്ള നഗരങ്ങൾക്കിടയിൽ ഉയരുകയും, ദോരുദ് നഗരത്തിലെ ഗവർണറും മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയത്തിന് ഇതു സംബന്ധമായുള്ള കേസിന്റെ വിശദാംശങ്ങൾ അയയ്ക്കുകയും ചെയ്തു. ഈ വ്യവഹാരത്തിന് മറുപടിയായി, ആഭ്യന്തര മന്ത്രാലയം ഗഹാർ തടാകത്തിന്റെ ഭൂപടവും ഭൂമിശാസ്ത്രപരമായ സ്ഥാനവും അയൽ ഗവർണറേറ്റുകൾക്കും ദോരുദിലെ മുനിസിപ്പാലിറ്റികൾക്കും അയച്ചു കൊടുക്കുകയും തടാകം പൂർണ്ണമായും ദോരുദ് നഗരത്തിന്റെ പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നും അത് നഗരത്തിന്റേതാണെന്നും അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
ഗഹാർ തടാകത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അപ്പർ ഗഹർ (ചെറുത്), ലോവർ ഗഹർ (വലുത്) തടാകങ്ങൾ ഉൾപ്പെട്ടതാണിത്. അപ്പർ ഗഹാറിന് ഏകദേശം 1700 മീറ്റർ നീളവും 400 മുതൽ 800 മീറ്റർ വരെ വീതിയും 4 മുതൽ 28 മീറ്റർ വരെ ആഴവുമുണ്ട്.[9][10] തടാകത്തിൻറെ താഴ്ഭാഗത്തും മുകൾഭാഗത്തും വംശനാശഭീഷണി നേരിടുന്ന ഇടതൂർന്ന വനമുണ്ട്. മുകളിൽ നിന്ന് നീലിമയാർന്ന ജലം തടാകത്തിലേക്ക് ഒഴുകുകയും അത് മറ്റ് തടാകങ്ങളിലേക്കും തുടർന്ന് ഒഴുകുകയും ചെയ്യുന്നു.
തടാകത്തിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് സെക്കൻഡിൽ 10 ക്യുബിക് അടിയും പുറത്തേക്കുള്ള ഒഴുക്ക് സെക്കന്ഡിൽ 20 ക്യുബിക് അടിയുമാണ്. തടാകത്തിൽ നിന്ന് പുറപ്പെടുന്ന ജലത്തിന്റെ അളവ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം അതിന്റെ താഴ് ഭാഗത്തുള്ള നീരുറവകളുടെ സാന്നിധ്യമാണ്. തടാകത്തിലേയ്ക്കുള്ള പ്രധാന ജലവിതരണം വളരെ തണുത്തതും കണ്ണാടിപോലെ തെളിഞ്ഞ വെള്ളവും കല്ലുകൾ നിറഞ്ഞ ഒരു അടിത്തട്ടുമുള്ള തപ്ലെഹ് നദിയിലൂടെയാണ്.[11][12]
മേഖലയിലെ മഴ
[തിരുത്തുക]ഏകദേശം 933 മില്ലിമീറ്റർ വാർഷിക മഴ ലഭിക്കുന്ന ഗോഹർ മേഖലയിൽ ഈ സമയത്ത് കൂടുതൽ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നു.
സസ്യജാലങ്ങൾ
ഓക്ക്, വില്ലോ, ബദാം, ടെറിബിന്ത് (കാട്ടു പിസ്റ്റാച്ചിയോ) യൂറോപ്യൻ പിയർ, ചിനാർ, എൽം, ക്വെർക്കസ് ഇൻഫെക്ടോറിയ, വാൽനട്ട്, അത്തിപ്പഴം, യൂറോപ്യൻ ആഷ്, ആപ്പിൾ, ഹത്തോൺ, പ്രൂണസ് ഡൽസിസ്, ഗഹാർ സിസിഫസ് സ്പൈന-ക്രിസ്റ്റി, മാതളനാരങ്ങ, ഗാസ്, വിനിഫെറ (കാട്ടു മുന്തിരി) തുടങ്ങിയ മരങ്ങളും സസ്യങ്ങളും ഈ പ്രദേശത്തെ സസ്യജാലങ്ങളിൽ ഉൾപ്പെടുന്നു. പൂക്കളിൽ ഫ്രിറ്റില്ലാരിയ, അനീമോൺ, ലില്ലി, തുലിപ്, അമരാന്ത്, തോട്ടവാഴ എന്നിവ ഉൾപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]- ഗഹാർ തടാകം, ദൊരൂദ്, ഇറാൻ
- ഗഹാർ തടാകത്തിന്റെ മറ്റൊരു കാഴ്ച്ച.
അവലംബം
[തിരുത്തുക]- ↑ "Ichthyofauna of Gahar Lake and Gahar River, Lorestan Province, Iran" (PDF). www.jifro.ir. Archived from the original (PDF) on 2025-05-09. Retrieved 2025-03-05.
- 1 2 3 Sirang, Rasaneh. "Gahar Lake (Gol Gahar) 2025 | Dorud, Lorestan". itto.org | Iran Tourism & Touring. Retrieved 2025-03-05.[പ്രവർത്തിക്കാത്ത കണ്ണി]
- 1 2 "Gahar Lake". www.visitiran.ir (in ഇംഗ്ലീഷ്). Archived from the original on 2021-12-29. Retrieved 2021-12-29.
- ↑ "سفری به پایتخت طبیعت ایران/ دورود سرزمین آبشارهای خروشان- اخبار استانها تسنیم | Tasnim". خبرگزاری تسنیم | Tasnim (in പേർഷ്യൻ). Retrieved 2022-01-11.
- 1 2 "Gahar Lake". Must Discover Iran (in അമേരിക്കൻ ഇംഗ്ലീഷ്). 2019-04-03. Retrieved 2022-01-12.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Gahar Lake: A Beautiful Tourist Resort in Iran's Lorestan - Tourism news". Tasnim News Agency (in ഇംഗ്ലീഷ്). Retrieved 2021-12-29.
- ↑ ".:: الیگودرز-جاذبه های الیگودرز ::". 2011-10-12. Archived from the original on 12 October 2011. Retrieved 2022-01-11.
- ↑ ".:: الیگودرز-جاذبه های الیگودرز ::". 2011-10-12. Archived from the original on 12 October 2011. Retrieved 2022-02-10.
- ↑ "مشکلات منطقه گردشگری "دریاچه گهر" دورود برطرف می شود - نمایش محتوای خبر - صدا و سیمای لرستان". lorestan.irib.ir. Archived from the original on 2020-02-12. Retrieved 2022-01-11.
- ↑ "اثبات مالکیت دریاچه گهر دورود به همسایگان مدعی + سند". شبکه اطلاع رسانی راه دانا (in പേർഷ്യൻ). Retrieved 2022-01-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "دریاچه گهر". سفرمارکت (in പേർഷ്യൻ). Retrieved 2022-01-15.
- ↑ "دریاچه گهر درود | معرفی کامل + عکس و کروکی مسیر". کجارو (in പേർഷ്യൻ). 2017-11-21. Archived from the original on 2022-05-20. Retrieved 2022-01-15.