ഗസൽ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1993ൽ പുറത്തിറങ്ങിയ ഗസൽ സിനിമ കമൽ സംവിധാനം ചെയ്തതാണ്. യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ സംഗീതമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂസഫലിയുടെ ലളിത പദാവലികളിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മേമ്പൊടിയോടെ പുറത്തിറങ്ങിയ സിനിമ ആസ്വാദകരെ സംഗീതം നിറച്ചൂട്ടി. ഇസൽ തേൻകണം കൊണ്ടുവാ തെന്നലേ, വടക്കു നിന്നും പാറിവന്ന, സംഗീതമേ നിന്റെ തുടങ്ങിയവയാണ് പാട്ടുകൾ. വിനീതും തിലകനും മോഹിനിയുമാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതസാന്ദ്രമായ ഒരു സിനിമയാണിത്.

"https://ml.wikipedia.org/w/index.php?title=ഗസൽ_(മലയാളചലച്ചിത്രം)&oldid=2534696" എന്ന താളിൽനിന്നു ശേഖരിച്ചത്