ഗസ്‌നി മിനാരങ്ങൾ

Coordinates: 33°33′52.4″N 68°26′01.8″E / 33.564556°N 68.433833°E / 33.564556; 68.433833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗസ്‌നി മിനാരങ്ങൾ
1902 ലെ ഭൂകമ്പത്തെത്തുടർന്ന് അതിന്റെ സിലിണ്ടർ ആകൃതിയിലുള്ള മുകളിലെ പകുതി തകർന്നു വീഴുന്നതിനുമുമ്പ് മസ്ഊദ് മൂന്നാമന്റെ മിനാരത്തിന് കുറഞ്ഞത് 44 മീറ്റർ ഉയരമുണ്ടായിരുന്നു. 1099 നും 1115 CE നും ഇടയിലാണ് ഇത് നിർമ്മിക്കപ്പെട്ടത് (19-ആം നൂറ്റാണ്ടിലെ ഫോട്ടോ, കളറൈസ് ചെയ്തത്).[1]
Ghazni is located in Afghanistan
Ghazni
Ghazni
Location in Afghanistan
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
Ghazni is located in West and Central Asia
Ghazni
Ghazni
Ghazni (West and Central Asia)
മറ്റ് പേര്Mas'ud III Minaret & Bahram Shah Minaret[2]
സ്ഥാനംGhazni, Afghanistan
മേഖലGhazni Province
Coordinates33°33′52.4″N 68°26′01.8″E / 33.564556°N 68.433833°E / 33.564556; 68.433833
തരംMinaret
ഉയരം20 m (66 ft)
History
നിർമ്മാതാവ്Masud III, Bahram-Shah of Ghazna
നിർമ്മാണവസ്തുBricks
സ്ഥാപിതം12th Century
Site notes
ConditionEndangered

ഗസ്‌നി മിനാരങ്ങൾ മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്‌നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായി അലങ്കരിക്കപ്പെട്ട രണ്ട് ഗോപുരങ്ങളാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിക്കപ്പെട്ട അവ ബഹ്‌റാം ഷാ പള്ളിയിലെ അവശേഷിക്കുന്ന ഏക നിർമ്മിതികളാണ്.[3] രണ്ട് മിനാരങ്ങളും ഏകദേശം 600 മീറ്റർ (1968 അടി) അകലത്തിൽ ഗസ്‌നി നഗരത്തിന്റെ വടക്ക്-കിഴക്കായി ഒരു തുറന്ന സമതലത്തിലാണ് സ്ഥിതിചെയ്യുന്നത്.[4] ഇന്ത്യയിലെ ഡൽഹിയിലെ ഖുത്തബ് മിനാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗസ്നി മിനാരങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.[5] ഗസ്‌നിയിലെ ഇസ്‌ലാമികവും ഇസ്‌ലാമിനു മുമ്പുള്ളതുമായ വാസ്തുവിദ്യകൾ പരക്കെ പ്രശംസിക്കപ്പെട്ടിരുന്നുവെങ്കിലും ഈ പ്രദേശത്തെ യുദ്ധം അവയുടെ നാശത്തിന് പ്രധാന ഹേതുവായിത്തീർന്നു.

1902-ൽ സംഭവിച്ച ഒരു ഭൂകമ്പത്തിൽ രണ്ട് മിനാരങ്ങളുടെയും മുകൾഭാഗം തകരുന്നതിന് മുമ്പായി, 19-ാം നൂറ്റാണ്ടിൽ ഈ മിനാരങ്ങൾക്ക് ഏകദേശം 44 മീറ്റർ ഉയരമുണ്ടായിരുന്നു. മിനാരങ്ങളുടെ നിലവിലെ ഉയരം ഏകദേശം 20 മീറ്റർ (66 അടി) ആണ്.[6] ഗസ്‌നി മിനാരങ്ങൾ രണ്ടും ചുട്ടെടുത്ത മൺകട്ടകൾ കൊണ്ടാണ് നിർമ്മിക്കപ്പട്ടിരിക്കുന്നത്. ടെറാക്കോട്ട ടൈലുകളിൽ സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകളും ഖുർആൻ സൂക്തങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കപ്പെട്ടിരിക്കുന്നതാണ് ഗോപുരങ്ങളുടെ ഉപരിതലം. മിനാരങ്ങൾ യഥാർത്ഥത്തിൽ ഒരു പള്ളിയോട് ചേർന്നായിരുന്നുവെന്നതിന് ഉപോൽബലകമായ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും വിപുലമായ പുരാവസ്തു ഗവേഷണത്തിന്റെ അഭാവത്താൽ ഈ സിദ്ധാന്തത്തെ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ കഴിയില്ല. രണ്ട് മിനാരങ്ങളും മണ്ണ് കൊണ്ട് നിർമ്മിച്ച ഒരു പള്ളിയുമായി ബന്ധിപ്പിച്ചിരിക്കാവുന്നതും കാലക്രമേണ അത് തകർന്നുവീണതുമാകാം. 1960-കളിൽ, പരിമിതമായ സംരക്ഷണ ശ്രമത്തിൻറെ ഭാഗമായി രണ്ട് ടവറുകളിലും ഷീറ്റ് മെറ്റൽ മേൽക്കൂരകൾ ഘടിപ്പിക്കപ്പെട്ടു.[7][8] സുൽത്താൻ മസ്ഊദ് മൂന്നാമന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ മസ്ഊദ് മൂന്നാമന്റെ മിനാരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ഏഴാം നൂറ്റാണ്ട് വരെ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു ഗസ്‌നി. എ ഡി 683ൽ അറബ് ആക്രമണകാരികളാണ് ഈ മേഖലയിലേക്ക് ഇസ്‌ലാമിനെ കൊണ്ടുവന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ജെങ്കിസ് ഖാന്റെ മകൻ ഒഗെദെയ് ഖാന്റെ നേതൃത്വത്തിൽ മംഗോളിയൻ സൈന്യം ഗസ്നിയെ നശിപ്പിച്ചു. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മിനാരങ്ങൾ ഗസ്‌നി നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളും മഹത്തായ ഗസ്‌നവി സാമ്രാജ്യത്തിന്റെ ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ ഒന്നുമാണ്. രണ്ട് മിനാരങ്ങളും മസ്ഊദ് III മിനാരറ്റ് (മനാർ-ഐ മസ്ഊദ് III), ബഹ്റാം ഷാ മിനാരറ്റ് (മനാർ-ഇ ബഹ്റാം ഷാ) എന്നിങ്ങനെ അവ നിർമ്മിച്ച ഭരണാധികാരിയായ മസ്ഊദ് മൂന്നാമന്റെയും (ഭരണകാലം എ.ഡി. 1099-1115) ബഹ്റാം ഷായുടേയും (എ.ഡി. 1118-1157) പേരിലാണ് അറിയപ്പെടുന്നത്. സുൽത്താൻ മഹ്മൂദിന്റെ ചെറുമകനായിരുന്ന സുൽത്താൻ മസ്സൂദ് മൂന്നാമനാണ്  ഏറ്റവും കിഴക്കുള്ള മിനാരം സ്ഥാപിച്ചത്. രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന മസൂദ് മൂന്നാമന്റെ മകൻ സുൽത്താൻ ബഹ്‌റാം ഷായാണ് ആണ് രണ്ടാമത്തെ മിനാരം പണിതത്. ഇവിടെ അലങ്കാരങ്ങൾ തികച്ചും ലളിതമാണ്. മസ്ഊദ് മൂന്നാമൻ പണികഴിപ്പിച്ച പഴയ മിനാരം ആദ്യകാലത്ത് അൽപ്പം ഉയർന്നതായിരുന്നു. മസ്ഊദ് മൂന്നാമന്റെ ഖനനം ചെയ്തെടുത്ത കൊട്ടാരം ഗോപുരങ്ങൾക്ക് സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.

കാലക്രമേണ മുകൾ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനുമുമ്പ് മിനാരങ്ങൾക്ക് കൂടുതൽ ഉയരമുണ്ടായിരുന്നു. 1902 ലെ ഭൂകമ്പത്തിൽ മസൂദ് III മിനാരത്തിന്റെ ഒരു ഭാഗം തകർന്നുവീണു.

ഭീഷണികൾ[തിരുത്തുക]

ഗസ്നി മിനാരങ്ങൾ നന്നായി സംരക്ഷിക്കപ്പെട്ടിട്ടില്ല. രണ്ട് ടവറുകളും പ്രകൃതിദത്ത ഘടകങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സർക്കാർ അനാസ്ഥയും കാരണം അപകടത്തിലാണ്. നശീകരണം തടയാൻ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാൽ ടവറുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കൻ  ടവറുകൾക്ക് മുകളിൽ പുതിയ മേൽക്കൂര ആവശ്യമാണ്.

ടവറിന്റെ മുൻഭാഗത്തെ സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകളും ഖുറാൻ ലിഖിതങ്ങളും മഴയുടേയും മഞ്ഞിൻറേയും സമ്പർക്കം മൂലം അതിവേഗം നശിക്കുന്നു. സമീപത്തുകൂടി കടന്നുപോകുന്ന പ്രധാന പാത അവയുടെ നിലനിൽപ്പിനെ കൂടുതൽ ബാധിക്കുന്നതോടൊപ്പം ഈ പ്രദേശത്തെ കനത്ത മഴയും ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കവും തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ചിത്രശാല[തിരുത്തുക]

മസ്ഊദ് III മിനാരറ്റ്[തിരുത്തുക]

മസ്ഊദ് മൂന്നാമന്റെ മിനാരം, അദ്ദേഹത്തിന്റെ മകൻ ബഹ്‌റാം ഷായുടെ മിനാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, ശൈലീപരമായി കൂടുതൽ സങ്കീർണ്ണമായുതും കൂടാതെ വൈവിധ്യമാർന്ന അലങ്കാര വിദ്യകൾ ഉപയോഗിക്കുന്നതുമാണ്.

ബഹ്റാം ഷാ മിനാരറ്റ്[തിരുത്തുക]

ബഹ്‌റാം ഷായുടെ മിനാരം അദ്ദേഹത്തിന്റെ പിതാവിന്റെ മിനാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം നിർമ്മിച്ചതും (അദ്ദേഹം 1117-നും 1152-നും ഇടയിൽ ഭരിച്ചു), ശൈലിയിൽ ലളിതവുമാണ്.

See also[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ralph Pinder-Wilson (2001) Ghaznavid and Ghūrid Minarets, Iran, 39:1, 155-186, DOI: 10.1080/05786967.2001.11834389
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ab എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. C.E. Bosworth, The Later Ghaznavids, (Columbia University Press, 1977), 115.
  4. "Ghazni Towers Documentation Project: History". eca.state.gov. Archived from the original on 2017-02-22. Retrieved 19 September 2018.
  5. "Petit Futé's opinion on GHAZNI MINARETS".
  6. "Ghazni Minarets". wmf.org. World Monuments Fund. Retrieved 19 September 2018.
  7. C.E. Bosworth, The Later Ghaznavids, (Columbia University Press, 1977), 115.
  8. "Ghazni Minarets". wmf.org. World Monuments Fund. Retrieved 19 September 2018.
  9. "Manar-i Mas'ud III". Archnet. Archived from the original on 2022-09-21. Retrieved 2022-11-01.
"https://ml.wikipedia.org/w/index.php?title=ഗസ്‌നി_മിനാരങ്ങൾ&oldid=3915437" എന്ന താളിൽനിന്ന് ശേഖരിച്ചത്