Jump to content

ഗസേനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗസേനിയ
Gazania rigens
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Gazania

Type species
Gazania rigens[1]
Synonyms[2]
ഗസേനിയ

ദക്ഷിണാഫ്രിക്ക സ്വദേശമായുള്ള ഒരു അലങ്കാര സസ്യമാണ് ഗസേനിയ (Gazania). അനേകം തനതു ഇനങ്ങളും സങ്കരയിനങ്ങളും ഈ വർഗ്ഗത്തിനുണ്ട്. ഇലകൾ ഉൾപ്പെടെ ചെടി പരമാവധി 15 സെന്റീമീറ്റർ വരെ പൊക്കത്തിൽ പരന്ന് വളരുമെങ്കിലും നീളമേറിയ പൂത്തണ്ടുകളാണ് ഈ ചെടിയുടെ പ്രത്യേകത. ഇലകൾ വീതീകുറഞ്ഞ് നീണ്ടതും അടിഭാഗം വെള്ളി നിറത്തിൽ രോമിലവുമാണ്. വിത്തുപാകി മുളപ്പിക്കുന്ന ഈ സസ്യം ഏകദേശം 3-4 മാസങ്ങൾക്കുള്ളിൽ പൂക്കൾ ഉണ്ടാക്കുന്നു. ചുവപ്പ്, ഓറഞ്ച്, ക്രീം, പിങ്ക് തുടങ്ങിയ ഒറ്റ നിറങ്ങളിലും വയലറ്റ്, ചെമ്പുനിറം എന്നിവ മറ്റ് നിറങ്ങളിൽ കലർന്ന നിറത്തിലുമുള്ള പൂക്കൾ ഇതിനുണ്ടാകുന്നു.

അവലംബം

[തിരുത്തുക]
  1. Tropicos, Gazania Gaertn.
  2. Flann, C (ed) 2009+ Global Compositae Checklist
"https://ml.wikipedia.org/w/index.php?title=ഗസേനിയ&oldid=3772320" എന്ന താളിൽനിന്ന് ശേഖരിച്ചത്