ഗസാർ പർപെറ്റ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗസാർ പർപെറ്റ്സി
Monument to Ghazar Parpetsi in Parpi
ജനനംcirca 441-443 or 453[1]
Parpi (a village near Ashtarak, Sasanian Armenia)
മരണംആറാം നൂറ്റാണ്ടിന്റെ തുടക്കം
Parpi1
തൊഴിൽചരിത്രകാരൻ, ക്രോണിക്ലർ
അറിയപ്പെടുന്നത്History of the Armenians, Letter to Vahan Mamikonian
കുറിപ്പുകൾ
1It also has been suggested that he was buried at the Holy Apostles Monastery in Mush.

ഗസാർ പർപെറ്റ്സി (Armenian: Ղազար Փարպեցի) 5 മുതൽ 6 വരെയുള്ള നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു അർമേനിയൻ പുരാവൃത്ത ലേഖകനും ചരിത്രകാരനുമായിരുന്നു. ശക്തരായ മാമിക്കോണിയൻ കുലീന കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയയുടെ ചരിത്രം, എന്ന പേരിൽ തൻറെ രാജ്യത്തിൻറെ ചരിത്രം എഴുതിയതിൻറെ പേരിൽ ഏറ്റവും പ്രമുഖനാണ്.

ജീവിതരേഖ[തിരുത്തുക]

പർപി ഗ്രാമത്തിൽ ജനിച്ച ഗസാർ പർപെറ്റ്സിയെ (അന്ന് സസാനിയൻ ഭരണത്തിൻ കീഴിലുള്ള അർമേനിയയിലെ അഷ്ടരാക്ക് പട്ടണത്തിന് സമീപം), മാമികോണിയൻ കുടുംബത്തിലെ ഒരു രാജകുമാരിയാണ് വളർത്തിയത്.[2][1] 451-ൽ നടന്ന അവറൈർ യുദ്ധത്തിലെ അർമേനിയക്കാരുടെ തോൽവിയെത്തുടർന്ന്, മാമിക്കോണിയൻ കുടുംബവുമായുള്ള അദ്ദേഹത്തിൻറെ അടുത്ത ബന്ധം കാരണം, ഗുഗാർക്കിലെ മാമികോണിയൻ രാജകുമാരൻ അഷുസായുടെ കോട്ടയിലേക്ക് താമസം മാറുകയും അവിടെനിന്ന് അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു. അഗാൻ ആർട്‌സ്‌ട്രൂണി എന്ന അദ്ധ്യാപകൻറെ ആഭിമുഖ്യത്തിൽ പഠനം നടത്തിയ അദ്ദേഹം മാമിക്കോണിയൻ കുലീന കുടുംബത്തിലെ വഹാൻ മാമികോണിയനുമായി സൗഹൃദത്തിലായി. ഒരു മികച്ച വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, 465 മുതൽ 470 വരെയുള്ള കാലത്ത് കോൺസ്റ്റാന്റിനോപ്പിളിലെ സ്കൂളിൽ ചേരുകയും പുതിയ ഭാഷകൾ പഠിച്ചതോടൊപ്പം, മതം, സാഹിത്യം, ക്ലാസിക്കൽ തത്ത്വചിന്ത എന്നിവയിൽ അഗാധമായ പാണ്ഡിത്യം നേടി.[3]:213 അർമേനിയയിലേക്ക് മടങ്ങിയെത്തിയ ഗസാർ കംസാരകൻ കുടുംബത്തിന്റെ സ്വാധീനീ പ്രദേശമായ ഷിറാക്ക് പട്ടണത്തിൽ വിദ്യാഭ്യാസപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ മുഴുകി. 484 മുതൽ 486 വരെ, മാർസ്പാൻ അർമേനിയയുടെ തലവനായി സമീപകാലത്ത് നിയമിതനായ വഹാൻ മാമികോണിയൻ, വഘാർഷപട്ടിൽ നിർമ്മിക്കുന്ന ഒരു ആശ്രമത്തിന്റെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുന്നതുവരെ അദ്ദേഹം സ്യൂനിക്കിൽ താമസിച്ചു.[4] വാഹൻ മാമികോണിയൻ ഗസാറിനെ മഠാധിപതിയായി നിയമിച്ചുവെങ്കിലും ഗസാർ നേടിയ വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ആത്മീയവുമായ നയങ്ങളും സഭയുടെ കടുത്ത യാഥാസ്ഥിതിക ഘടകങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. മതനിന്ദ ആരോപിക്കപ്പെട്ട ആദ്ദേഹം 490-ൽ ആശ്രമത്തിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് ബൈസാന്റിയത്തിലെ അമിഡ നഗരത്തിൽ താമസമാക്കുകയും ചെയ്തു.[5]

അർമേനിയൻ പാരമ്പര്യമനുസരിച്ച്, അർമേനിയയിലെ ലാസ്രെവ് എന്ന ഗ്രാമത്തിന് തെക്ക് ഭാഗത്തുള്ള പാർപ്പി കാന്യോണിലെ ഒരു അർമേനിയൻ പള്ളിയുടെ അവശിഷ്ടങ്ങൾക്ക് സമീപത്തായി ഗസാറിനെ അടക്കം ചെയ്തുവെന്ന് പറയപ്പെടുന്നു.[6]

കൃതികൾ[തിരുത്തുക]

അർമേനിയയുടെ ചരിത്രം എന്ന ഗ്രന്ഥം രചിച്ചതിൻറെ പേരിലാണ് ഗസാർ പർപെറ്റ്സി കൂടുതലായി അറിയപ്പെടുന്നത്. 493-ൽ അമിഡയിൽ നിന്ന് മടങ്ങിയെത്തിയ തൻറെ സുഹൃത്തായ ഗസാറിനോടെ വഹൻ മാമികോണിയൻ ബൈസാന്റിയത്തിലെ ചരിത്രകാരനായ ഫൗസ്റ്റസ് നിർത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന രീതിയിൽ; അർസാസസ് II (അർഷക് II) രാജാവിന്റെ ഭരണകാലംമുതലുള്ള അർമേനിയയുടെ ഒരു പുതിയ ചരിത്രം രചിക്കാൻ ആവശ്യപ്പെട്ടു.[7]:215 മൂന്ന് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ ചരിത്രത്തിൽ ആദ്യത്തേത് നാലാം നൂറ്റാണ്ടിന്റെ മധ്യം മുതൽ അർമേനിയൻ ചരിത്രത്തെക്കുറിച്ചും അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സഹാക് പാർട്ടേവിന്റെയും മെസ്‌റോപ്പ് മാഷ്‌ടോട്ടിന്റെയും മരണം വരെയുള്ള സാസാനിയൻ ഭരണത്തിൻ കീഴിലുള്ള അർമേനിയയിലെ ജീവിതത്തെക്കുറിച്ചുമാണ്. രണ്ടാമത്തേത് അവരായർ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെയും തുടർന്നുള്ള അനന്തരഫലങ്ങളെയും കുറിച്ചും; മൂന്നാമത്തേത് വർത്തനാങ്ക് യുദ്ധങ്ങളെയും 484-ലെ ന്വാർസാക് ഉടമ്പടിയിലെ ഒപ്പുകളെയും പിന്തുടരുന്നതുമാണ്.[8]:215–6 ചരിത്ര രചനയിൽ അദ്ദേഹം ഉപയോഗിച്ച പ്രധാന സ്രോതസ്സുകൾ മറ്റ് ചരിത്രകാരൻമാരായ അഗതാഞ്ചലോസ്, കോറിയൂൺ, ഫൗസ്റ്റസ് എന്നിവരുടെ പ്രാഥമിക കൃതികളാണ്, എന്നിരുന്നാലും സിസേറിയയിലെ യൂസീബിയസിൻറെ ഹിസ്റ്റോറിയ എക്ലെസിയാസ്‌റ്റിക്ക ഉൾപ്പെടെയുള്ള മറ്റ് ചരിത്രകാരന്മാരുടെ കൃതികളും അദ്ദേഹം ഉപയോഗിച്ചു.[9]

അവലംബം[തിരുത്തുക]

  1. 1.0 1.1 Muradyan 2018.
  2. (in Armenian) Melik-Bakhshyan, Stepan. «Ղազար Փարպեցի» (Ghazar Parpetsi). Soviet Armenian Encyclopedia. vol. vii. Yerevan: Armenian Academy of Sciences, 1981, pp. 19–20.
  3. Hacikyan, Agop Jack, Gabriel Basmajian, Nourhan Ouzounian and Edward S. Franchuk. The Heritage of Armenian Literature: The Heritage of Armenian Literature: From the Oral Tradition to the Golden Age, vol. 1. Detroit: Wayne State University, 2000, ISBN 0-8143-2815-6.
  4. (in Armenian) Melik-Bakhshyan, Stepan. «Ղազար Փարպեցի» (Ghazar Parpetsi). Soviet Armenian Encyclopedia. vol. vii. Yerevan: Armenian Academy of Sciences, 1981, pp. 19–20.
  5. Hacikyan, Agop Jack, Gabriel Basmajian, Nourhan Ouzounian and Edward S. Franchuk. The Heritage of Armenian Literature: The Heritage of Armenian Literature: From the Oral Tradition to the Golden Age, vol. 1. Detroit: Wayne State University, 2000, ISBN 0-8143-2815-6.
  6. (in Armenian) Melik-Bakhshyan, Stepan. «Ղազար Փարպեցի» (Ghazar Parpetsi). Soviet Armenian Encyclopedia. vol. vii. Yerevan: Armenian Academy of Sciences, 1981, pp. 19–20.
  7. Hacikyan, Agop Jack, Gabriel Basmajian, Nourhan Ouzounian and Edward S. Franchuk. The Heritage of Armenian Literature: The Heritage of Armenian Literature: From the Oral Tradition to the Golden Age, vol. 1. Detroit: Wayne State University, 2000, ISBN 0-8143-2815-6.
  8. Hacikyan, Agop Jack, Gabriel Basmajian, Nourhan Ouzounian and Edward S. Franchuk. The Heritage of Armenian Literature: The Heritage of Armenian Literature: From the Oral Tradition to the Golden Age, vol. 1. Detroit: Wayne State University, 2000, ISBN 0-8143-2815-6.
  9. Bedrosian, Robert. Ghazar P'arpec'i's History of the Armenians: Translator's Preface. Robert Bedrosian’s Homepage. New York, 1985. Accessed June 9, 2008.
"https://ml.wikipedia.org/w/index.php?title=ഗസാർ_പർപെറ്റ്സി&oldid=3819639" എന്ന താളിൽനിന്ന് ശേഖരിച്ചത്