ഗവ. യു.പി.എസ്. പുതുശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ, തലശ്ശേരി താലുക്കിലുള്ള കരിയാട്‌ പുതുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു.പി.എസ്. പുതുശ്ശേരി.[1] 1910-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം[തിരുത്തുക]

പറമ്പത്ത് അബ്ദു സീതി സാഹിബ് തന്റെ സ്ഥലത്ത് സ്ഥാപിച്ചതായിരുന്നു ഈ സ്കൂൾ. തുടക്കത്തിൽ ഒരു ഓത്ത് പള്ളിക്കുടമായിട്ടാണ് തുടങ്ങിയത്. പിന്നീട്, മത പഠനത്തോടപ്പം മുസ്ലിം മത വിഭാഗത്തിൽ പെടുന്നവർക്ക് പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കണമെന്ന ലക്‌ഷ്യം കൂടി കൈവന്നു. മലബാർ ഡിസ്ട്രിക് ബോർഡ് രൂപികൃതമായപ്പോൾ സ്‌കൂളിന്റെ അന്നത്തെ ഉടമസ്ഥൻ പറമ്പത്ത് അബ്ദു മാസ്റ്റർ സ്കൂൾ മലബാർ ഡിസ്ട്രിക് ബോർഡിൻ കൈമാറി.

പഠന വിഭാഗങ്ങൾ[തിരുത്തുക]

എൽ.പി, യു.പി

മാധ്യമം[തിരുത്തുക]

മലയാളം‌

അവലംബം[തിരുത്തുക]

  1. "GUPS PUTHUSSERY".
"https://ml.wikipedia.org/w/index.php?title=ഗവ._യു.പി.എസ്._പുതുശ്ശേരി&oldid=3391387" എന്ന താളിൽനിന്ന് ശേഖരിച്ചത്