Jump to content

ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, തൈക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, തൈക്കാട്
Govet. Model Boys H.S.S
തരംഹയർ സെക്കന്ററി
സ്ഥാപിതം1885
സ്ഥലംതിരുവനന്തപുരം, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്നഗരം

കേരളത്തിൽ, തിരുവനന്തപുരം നഗരത്തിന്റെ മദ്ധ്യഭാഗത്തായി തൈക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, തൈക്കാട്.[1] (English: Government Model Boys Higher Secondary School). 1885-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.[2]

ചരിത്രം

[തിരുത്തുക]

ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവര്ത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. 1903-ലാണ് തൈക്കാട്ടേക്ക് മാറ്റുന്നത്.1910-ൽ ശ്രീമൂലംതിരുനാള് രാമവർമ്മ മഹാരാജാവ് ഇവിടെ യൂറോപ്യൻ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ കെട്ടിടം പണികഴിപ്പിച്ചു. 1911-ൽ പ്രഥമ പ്രിന്സിപ്പൽ സ്‌കൂളിന്റെ ആയിരുന്ന ഡോ. ഇ എഫ് ക്ളാർക്കിന്റെ പരിശ്രമത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1998-ൽ ഹയർ സെക്കന്ററി സ്കൂളും ആരംഭിച്ചു.[3]

ഭൗതികസൗകര്യങ്ങൾ

[തിരുത്തുക]

മൂന്ന് ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്ട്ട് ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്ത്തി പരിചയം, സംഗീതം, ഫിസിക്കല് എജൂക്കേഷന്, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

[തിരുത്തുക]
  • എൻ.സി.സി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • എസ്.പി.സി
  • മോഡൽ ക്വിസാർഡ്സ് ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Government Model School, Trivandrum - Admissions to 2017 - 2018 Academic Year".
  2. Model School details
  3. "Architectural beauty of Government Model School". Archived from the original on 2011-06-04. Retrieved 2017-09-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Official Instagram of Government Model Boys' Higher Secondary School, Trivandrum