ഗവ.ടി.ടി.ഐ. കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ആദ്യ കാല സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ പ്രമുഖമാണ് ഗവ.ടി.ടി.ഐ. കൊല്ലം.രണ്ടു വർഷത്തെ ഡി.എഡ് കോഴ്സ്, അറബിക് എൽ.ടി.ടി.സി/ഡി.എൽ.എഡ് എന്നിവയ്ക്കൊപ്പം ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. [1] ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. റ്റി.ഡി. സദാശിവൻ. കൊല്ലം ചരിത്രത്തിലെ നാഴികക്കല്ലുകൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പുറം. 136. ISBN 9788176381604.
"https://ml.wikipedia.org/w/index.php?title=ഗവ.ടി.ടി.ഐ._കൊല്ലം&oldid=2266787" എന്ന താളിൽനിന്ന് ശേഖരിച്ചത്