ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് 1915-ൽ സ്ഥാപിച്ച ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്. 1915 ജൂണിൽ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ‍പിന്നീട്‍ മിഡിൽ സ്കൂളായും തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സമ്പൂർണ ഹൈടെക് വിദ്യാലയം[തിരുത്തുക]

2019 ജൂലൈ 9-ന് നടന്ന ചടങ്ങിൽ കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായ പ്രൊഫ. സി. രവീന്ദ്രനാഥ് ഈ സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 45 ക്ലാസ്സ് മുറികൾ ആധുനികവൽക്കരിച്ച് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയങ്ങളിലൊന്നായി ഞെക്കാട് സ്കൂൾ.