ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പുലാമന്തോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ചത്.

ചരിത്രം[തിരുത്തുക]

1957 മെയ് 10ന് കേരള മുഖ്യ മന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാട് സ്ക്കൂളിന്റെ ആറ്മുറി കെട്ടിടത്തിന് തറക്കല്ലിട്ടു. ജൂണിൽ ക്ലാസുകൾ ആരംഭിച്ചു. സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മലബാർ‍ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് പി.ടി. ഭാസ്കരപ്പണിക്കർ നിർവഹിച്ചു. എ.ഗോവിന്ദമേനോനായിരുന്നു ആദ്യ ഹെ‍ഡ്മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

3.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയർസെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് . യു.പി.വിഭാഗത്തിന് 11 ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂൾ വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്. ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.രണ്ട‍് ലാബുകളിൽ ഇന്റർ നെറ്റ്സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുകുന്ദൻ , സരോജിനി, സുഭദ്ര, ഉണ്ണികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

  • സി.പി.ചിത്ര- ഹയർസെക്കന്ററി ഡയറക്റ്റർ
  • സി.പി.മുഹമ്മദ്-പട്ടാമ്പി എം.എൽ.എ
  • ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം
  • കുളത്തൂർ ടി. മുഹമ്മദ് മൗലവി-മുൻ പി.എസ്.സി. അംഗം
  • ഡോ.ടി.രവീന്ദ്രൻ-കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം റീഡർ
  • ഡോ.രവീന്ദ്രൻ-കോളേജ് പ്രിൻസിപ്പാൾ- മാഹി
  • പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്.

വഴികാട്ടി[തിരുത്തുക]

  • പെരിന്തൽമണ്ണ - പട്ടാമ്പി സ്റ്റേറ്റ് ഹൈ വേയിൽ പുലാമന്തോൾ അങ്ങാടിയിൽ നിന്നും കുളത്തൂർ റോഡിൽ ഒരു കിലോമീറ്റർ ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 52 കി.മി. അകലം

അവലംബം[തിരുത്തുക]