ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നടക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൂറ്റി ഇരുപതു വർഷം പഴക്കമുള്ള കേരളത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നടക്കാവ്. സംസ്ഥാനത്തെ ആദ്യത്തെ 'സർക്കാർ ഇൻറർനാഷണൽ' സ്കൂളാണിത്. സർക്കാർ സ്‌കൂളിന്റെ പരിമിതമായ അടിസ്ഥാനസൗകര്യങ്ങൾ മറികടന്ന് അധ്യാപകർക്ക് ഉന്നത പരിശീലനം നൽകി ഉയർന്ന നിലവാരത്തിലെത്തിക്കുന്ന പ്രിസം പദ്ധതിക്ക് ഈ സ്കൂളിൽ ആരംഭമായിട്ടുണ്ട്. [1]

ചരിത്രം[തിരുത്തുക]

കോഴിക്കോട് കോർപറേഷനിൽ വാർഡ് നമ്പർ മൂന്നിലായി മൂന്ന് ഏക്കർ 42 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോൾ, ഹോക്കി ടീമുകളെ വളർത്തിയെടുക്കുന്നതിനായി ജില്ലാ സ്പോർട്സ് കൌൺസിൽ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോൾ, ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംങ്ങ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

.ഐ.എസ്.ആർ.ഒ നിർമിച്ച അത്യാധുനിക സയൻസ് ലാബ്, ആസ്ട്രോ ടർഫ് ചെയ്ത കേരളത്തിലെ ആദ്യ ഹോക്കി-ഫുട്ബാൾ സ്റ്റേഡിയം, കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം, സ്കോട്ട്ലൻഡിൽനിന്നുള്ള വില്യം കൂപ്പർ രൂപകൽപനചെയ്ത അത്യാധുനിക യൂനിഫോം, 2500 കുട്ടികൾക്കിരിക്കാവുന്ന ഭക്ഷണമുറി, ആസ്ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് തറയൊരുക്കിയ ഏതാണ്ടെല്ലാവിധ ഗെയിമുകൾക്കും സൗകര്യമുള്ള ഇൻഡോർ സ്റ്റേഡിയം, കാൽ ലക്ഷത്തോളം പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി, വായനാ ഉദ്യാനം, 60 ടോയ്ലറ്റുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം സ്കൂളിൽ ലഭ്യമാണ്.[2]

പ്രിസം പദ്ധതി[തിരുത്തുക]

എ. പ്രദീപ്കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രമോട്ടിങ് റീജിയണൽ സ്കൂൾ ടു ഇന്റനാഷണൽ സ്റ്റാൻഡേർഡ്സ് ത്രൂ മൾട്ടിപ്പ്ൾ ഇന്റർവെൻഷൻസ് (പ്രിസം) ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹായത്തോടെയാണ് നവീകരണപദ്ധതികൾ നടപ്പാക്കിയത്. നിർമ്മാണസമയത്തിലും ചെലവിലും വൻലാഭം നൽകുന്ന പ്രീകാസ്റ്റ് നിർമ്മാണ രീതിയിലാണ് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരണം നടപ്പാക്കിയത്.

1,32,000 ചതുരശ്രയടി വിസ്തൃതി വരുന്ന ആദ്യഘട്ടം 95 ദിവസംകൊണ്ട് പൂർത്തീകരിച്ചു. ആകെ പ്രവൃത്തികൾ പത്ത് മാസത്തിനകവും. 15 കോടി രൂപയാണ് നിർമ്മാണ ചെലവ്. കോഴിക്കോട് ഐ.ഐ.എമ്മിന്റെ സോഷ്യൽ സർവീസ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രിസം പദ്ധതി വികസിപ്പിച്ചെടുത്തത്. ശാസ്ത്ര-സാങ്കേതിക മ്യൂസിയം, ഇൻഫോസിസ്, ഐ.എസ്.ആർ.ഒ എന്നീ സ്ഥാപനങ്ങളുടെ അക്കാദമിക് സഹകരണവുമുണ്ട്. യു.എ.ഇ ആസ്ഥാനമായ കെ.ഇ.എഫ് ഹോൾഡിങ്സിന്റെ പ്രമോട്ടർമാരായ ഫൈസൽ കൊട്ടിക്കോളനും ഷബാന ഫൈസലും ചേർന്നാണ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ രൂപീകരിച്ചത്. [3]

എ.ആർ. റഹ്മാന്റെ സന്ദർശനം[തിരുത്തുക]

2013 ൽ എ.ആർ. റഹ്മാൻ സ്കൂൾ സന്ദർശിക്കുകയും റഹ്മാന്റെ സഹോദരി ഡയറക്ടറായ 'കെ.എം. മ്യൂസിക് അക്കാദമി'യും ചെന്നൈയിൽ റഹ്മാൻ നിർധനരായ കുട്ടികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി നടത്തുന്ന 'സൺഷൈൻ ഓർക്കസ്ട്ര'യുമായി സഹകരിച്ച് സ്കൂളിൽ വിദ്യാർഥികളുടെ സംഗീതപഠനവുമായി സഹകരിക്കുമെന്ന് അറിയിച്ചു.[4]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "നടക്കാവ് സ്‌കൂൾ നാടിന് സമർപ്പിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 31. {{cite news}}: Check date values in: |accessdate= (help)
  2. "നടക്കാവ് ഗവ. ഗേൾസ് സ്കൂളിൽ അന്താരാഷ്ട്ര സൗകര്യങ്ങളൊരുങ്ങി; ഉദ്ഘാടനം നാളെ". മാധ്യമം. 12/25/2013. ശേഖരിച്ചത് 2013 ഡിസംബർ 31. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.deshabhimani.com/newscontent.php?id=397452
  4. "നടക്കാവ് സ്‌കൂളിന് ആവേശമായി എ.ആർ റഹ്മാൻ". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 31. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]