ഗവിയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവിയാർ അണക്കെട്ട്
ഗവിയാർ അണക്കെട്ട്
സ്ഥലംഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°26′28″N 77°09′35.6″E / 9.44111°N 77.159889°E / 9.44111; 77.159889
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1989
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഗവിയാർ
ഉയരം17.07 m (56 ft)
നീളം97.54 m (320 ft)
റിസർവോയർ
Createsഗവി റിസർവോയർ
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ഗവിയാർ പുഴക്കു കുറുകെ നിർമിച്ച ഒരു അണക്കെട്ടാണ് ഗവിയാർ അണക്കെട്ട്.[4] ശബരിഗിരി ജലവൈദ്യുതപദ്ധതി[5][6]യുടെ ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. 97.54 മീറ്റർ നീളവും 17.07 ഉയരവുമുള്ള ഈ അണക്കെട്ട് 1989-ൽ ആണ് പണിതുകഴിഞ്ഞത്. അണക്കെട്ടിന് സ്പിൽ വേ ഇല്ല. കുള്ളാർ അണക്കെട്ടിന്റെ സ്പിൽ വേയിലൂടെയാണ് വെള്ളം ഒഴുക്കുവാനുള്ള സൗകര്യം. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് ഗവിയിലേക്ക് ഉള്ള വഴി. വണ്ടിപ്പെരിയാർ - മൂഴിയാർ -ആങ്ങമ്മൂഴി - റാന്നി റൂട്ടിൽ ആണ് ഗവി, കുള്ളാർ, മീനാർ, പമ്പ, ആനത്തോട്, കക്കി, അപ്പർ മൂഴിയാർ, അപ്പർമൂഴിയാർ സ്പിൽവേ ഡാം എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത്. പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ശബരിഗിരി ജലവൈദ്യുതപദ്ധതി [7] യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി.

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Gavi Eco Tourism -". www.keralatourism.org.
  2. "Gavi package -". www. pathanamthittatourism.com.
  3. "Gavi Kerala -". www. gavi.kerala.com.
  4. "Cavaiar Dam D03642-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  7. "Sabarigiri PowerHouse PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

https://en.wikipedia.org/wiki/Gavi,_Kerala ഗവി അണക്കെട്ടിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക്

"https://ml.wikipedia.org/w/index.php?title=ഗവിയാർ_അണക്കെട്ട്&oldid=3630446" എന്ന താളിൽനിന്ന് ശേഖരിച്ചത്