Jump to content

ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഇടപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഇടപ്പള്ളി. 1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. രാമപണിക്കർ എന്ന അധ്യാപകനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂറിനു കൈമാറി. കളമശ്ശേരി, കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ, എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്. 1997-ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.

അവലംബം

[തിരുത്തുക]