ഗരുഡപുരാണം
ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
ഹൈന്ദവഗ്രന്ഥങ്ങൾ |
---|
ഹിന്ദുമതം കവാടം |
Part of a series on |
വൈഷ്ണവമതം |
---|
Hinduism കവാടം |
മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ആത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഭൂമിയിലെ ജീവിതത്തിൽ ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷ മറ്റൊരു ലോകത്ത് ഉണ്ട് എന്ന് വ്യക്തമായി പറയുന്ന ഒരു ഗ്രന്ഥമാണ് ഗരുഡ പുരാണം. വൈഷ്ണവർ ഇതിന് വലിയ പ്രാധാന്യം കല്പിക്കുന്നു.
ഗരുഡപുരാണത്തിന്റെ ഘടന: ആകെ 3 അംശങ്ങൾ ആയി ഗരുഡപുരാണം വിഭജിച്ചിരിക്കുന്നു. പ്രഥമാംശം ദ്വിതീയാംശം തൃതീയാംശം
പ്രഥമാംശത്തിൽ പൂർവ്വ ഖണ്ഡത്തിൽ(കർമകാണ്ഡം) 240 അദ്ധ്യായങ്ങൾ. 7022 ശ്ലോകങ്ങൾ
ദ്വിതീയാംശം പൂർവ്വ ഖണ്ഡത്തിൽ(പ്രേത കാണ്ഡം) 49 അദ്ധ്യായങ്ങൾ. 2921 ശ്ലോകങ്ങൾ
തൃതീയാംശം ഉത്തരഖണ്ഡത്തിൽ(ബ്രഹ്മ കാണ്ഡം) 29 അദ്ധ്യായങ്ങൾ 1974 ശ്ലോകങ്ങൾ.
ആകെ 318 അദ്ധ്യായങ്ങളിലായി 11917 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള പുരാണമാണ് ഗരുഡപുരാണം.