ഗരീബ് രഥ് എക്സ്പ്രസ്സ്
Jump to navigation
Jump to search
രാജധാനി, ശതാബ്ദി എന്നീ മുന്തിയ തീവണ്ടികളിലെ യാത്രാനിരക്കുകൾ താങ്ങാൻ കഴിയാത്ത സാധാരണക്കാർക്കായി മുന്നോട്ട് വച്ച പൂർണ്ണമായും ശീതികരിക്കപ്പെട്ട എക്സ്പ്രസ്സ് തീവണ്ടികളാണ് ഗരീബ് രഥ്. 2005ൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് ഗരീബ് രഥം ആവിഷ്കരിച്ചത്. പാവങ്ങളുടെ രഥം എന്ന അർത്ഥമുള്ള പേരോട് കൂടിയ ഈ തീവണ്ടിക്ക് മറ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് തീവണ്ടികളുടെ അതേ സൗകര്യങ്ങളും വേഗതയുമാണ് ഉള്ളത്. നിലവിൽ 50ൽ അധികം പാതകളിൽ ഗരീബ് രഥ് ഓടുന്നുണ്ട്.