ഗബൽ എൽബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gabal Elba
Gabal Elba
Highest point
Elevation1,435 m (4,708 ft)
Naming
Native nameجبل علبة  (അറബിക്)
Geography
Gabal Elba is located in Egypt
Gabal Elba
Gabal Elba
Location in Egypt
LocationEgypt

ഗബൽ എൽബഅല്ലെങ്കിൽ എൽബ പർവ്വതം(Arabic: جبل علبةGabal ʿElba  ഈജിപ്തിലാണ് സ്ഥിതിചെയ്യുന്നത്. ഇത് ഒരു കൊടുമുടിയാണ്. ഇതിന്റെ മറ്റു ഭാഗങ്ങൾ ഹലായിബ് ട്രയാംഗിൾ പ്രദേശത്താണുള്ളത്. ഈ പ്രദേശത്ത് ഈജിപ്തും സുഡാനും അവകാശവാദമുന്നയിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോൾ ഈ പ്രദേശം ഈജിപ്തിന്റെ നിയന്ത്രണത്തിലാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ പർവ്വതക്കൂട്ടത്തിലെ എറ്റവും ഉയരം കൂടിയഭാഗം ഗബൽ അൽബ തന്നെ (1,435 മീ.). ഗബൽ ഷെല്ലാൽ (1,409 മീ.), ഗബൽ ഷെന്ദിബ് (1,911 മീ.), ഗബൽ ഷെന്ദോദൈ (1,526 മീ.) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ ഉയരം.[1]

ഈ പ്രദേശത്തു ലഭിക്കുന്ന വാർഷിക വർഷപാതം 50 മി. മീ. ൽ കുറവാണ്. പക്ഷെ, ഗബാൽ അൽബയിലും പരിസരത്തും ഉയർന്ന പ്രദേശങ്ങളിൽ 400 മില്ലീ മീറ്ററോളം വർഷപാതം ലഭിച്ചുവരുന്നു. ഇത് ചെങ്കടലിന്റെ സാന്നിദ്ധ്യവും പ്രദേശത്തിന്റെ പ്രത്യേകതയുള്ള കിടപ്പും കാരണമാണ് സംഭവിക്കുന്നത്. [2]

പരിസ്ഥിതി[തിരുത്തുക]

ഇവിടുത്തെ പ്രത്യേക പരിസ്ഥിതിപ്രത്യേകതമൂലം വളരെ വൈവിധ്യമാർന്ന സസ്യസമ്പത്താണിവിറ്റെയുള്ളത്. [3]ഈജിപ്തിന്റെ 25% സസ്യങ്ങളും ഗബൽ എൽബയിൽ നിന്നുള്ളതാണ്. ഏതാണ്ട് 458 സ്പീഷിസ് സസ്യങ്ങളെ ഈ പ്രദേശത്തുമാത്രമായി കാണാൻ കഴിയും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ ഇർപ്പവും മഴയും കിട്ടുന്ന പ്രദേശമായതിനാലാണിത്. [1]

ഈജിപ്തിലെ ഒരേയൊരു പ്രകൃതിജന്യവനമായി ഈ പ്രദേശം മാറിയിട്ടുണ്ട്. പ്രാദേശികമായി മാത്രം കാണപ്പെടുന്ന Biscutella elbensis എന്ന സസ്യം ഇവിടുത്തെ പ്രത്യേകതയാണ്.

ഗബാൽ എൽബ നാഷണൽ പാർക്ക്[തിരുത്തുക]

1986ൽ ആണ് ഈജിപ്തിൽ ഈ നാഷണൽ പാർക്ക് സ്ഥാപിച്ചത്. [4] declared by Egypt in 1986, covers some 3,560,000 hectares,[1]ഇതിനു, 3,560,000 ഹെക്റ്റെഴ്സ് ആണ് ഇതിന്റെ വിസ്തീർണ്ണം. ഇവിടെയാണ് നൂബിയൻ കാട്ടുകഴുത ജീവിക്കുന്നത്. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത അത്യപൂർവ്വമായ ജന്തുവാണിത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "EG023: Gabal Elba". Sites - Important Bird Areas (IBAs). Birdlife International. 2009. ശേഖരിച്ചത് 2012-03-17.
  2. "Gebel Elba". Egypt's Biodiversity: Habitats. Ministry of State for Environmental Affairs: Nature Conservation Sector [1] BioMAP Project 2005-2007 [2]. External link in |publisher= (help)
  3. "Biodiversity Conservation Capacity Building in Egypt" (PDF). EEAA (Egyptian Environmental Affairs Agency). 2006. p. 16. മൂലതാളിൽ (PDF) നിന്നും November 4, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-08.
  4. Ghabbouri, Samir I., ed. (Sep 1997). Identification of Potential Natural Heritage Sites (PDF). National UNESCO Commission, Egypt. p. 27. ശേഖരിച്ചത് 2009-03-08.
"https://ml.wikipedia.org/w/index.php?title=ഗബൽ_എൽബ&oldid=3262749" എന്ന താളിൽനിന്ന് ശേഖരിച്ചത്