ഗബ്രിയേൽ ലെസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗബ്രിയേൽ ലെസ്റ്റർ
തൊഴിൽകലാകാരൻ

നെതർലാൻഡ്‌സിലെ ആംസ്റ്റർഡാം സ്വദേശിയായ കലാകാരനാണ് ഗബ്രിയേൽ ലെസ്റ്റർ. സംഗീതം, സിനിമ, ഇൻസ്റ്റലേഷനുകൾ, പെർഫോമൻസ് ആർട്ട്, ശിൽപ്പകല, ആർക്കിടെക്ച്ചർ, ഫോട്ടോഗ്രാഫി, ഗദ്യരചന എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

പരീക്ഷണ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ലെസ്റ്റർ ഈ അനുഭവം തന്റെ ഇൻസ്റ്റലേഷനുകളിലേക്ക് കൊണ്ടുവരുന്നുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

'ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്‌സ്' എന്ന പേരിലുള്ള പ്രതിഷ്ഠാപനമാണ് അവതരിപ്പിച്ചത്. തകർന്നുവീഴുന്നതോ ചരിഞ്ഞുകൊണ്ടിരിക്കുന്നതോ ആയ ഒരു ഒറ്റമുറി വീടാണിത്. കരിച്ച മരത്തടി (Burnt wood) ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. തുണി കർട്ടനുകൾ അക്രിലിക് ഉപയോഗിച്ച് കട്ടിയാക്കി കാറ്റുപിടിച്ചുനിൽക്കുന്ന പായപോലെ ജനലകളിൽ നിന്ന് അകത്തി നിർത്തിയിരിക്കുന്നു.  മുറിയുടെ മധ്യഭാഗത്തായി എപ്പോഴും എരിയുന്ന ഒരു പുകയില ചുരുട്ടും സ്ഥാപിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://anweshanam.com/kerala/news/kappiri-spirits-haunt-gabriel-lester-installation

പുറം കണ്ണികൾ[തിരുത്തുക]

  1. https://web.archive.org/web/20121024205429/http://www.frieze.com/issue/article/gabriel_lester/
  2. http://www.tokyoartbeat.com/tablog/entries.en/2006/10/interview_with_gabriel_lester.html
  3. http://www.trouwamsterdam.nl/2010/12/8-dec-beamclub-16-gabriel-lester/
  4. http://www.boijmans.nl/en/7/calendar-exhibitions/calendaritem/625/gabriel-lester
"https://ml.wikipedia.org/w/index.php?title=ഗബ്രിയേൽ_ലെസ്റ്റർ&oldid=2786814" എന്ന താളിൽനിന്ന് ശേഖരിച്ചത്