ഗബ്രിയേൽ ചിറമ്മൽ
അമല കാൻസർ ആശുപത്രി സ്ഥാപക ഡയറക്ടറും ക്രൈസ്റ്റ് കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ-സാമൂഹിക പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന പത്മഭൂഷൻ ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐ.[1]
ജീവിതരേഖ
[തിരുത്തുക]തൃശൂർ മണലൂരിൽ ചിറമ്മൽ പെരിങ്ങോട്ടുകരക്കാരൻ പാവു-കുഞ്ഞില ദമ്പതികളുടെ മകനായി 1914 ഡിസംബർ 11നാണ് ജനനം. മാമോദീസ പേരായി ഉപയോഗിച്ചത് ആന്റണി എന്നായിരുന്നു. 2017 മെയ് 11-ന് 102-മത്തെ വയസിൽ അന്തരിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം സി.എം.ഐ. സഭയിൽ യോഗാർഥിയായി ചേർന്നു. 1942 മേയ് 30ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജയിംസ് കളാശേരിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. 1946 ൽ ചങ്ങനാശേരി സെൻറ് ബർക്കുമെൻസ് കോളജിൽനിന്ന് ഇൻറർ മീഡിയറ്റും 1949 ൽ ചെന്നൈ പ്രസിഡൻസിയിൽനിന്ന് ബി.എസ്.സി. ഓണേഴ്സ് ബിരുദവും നേടി.
ഔദ്യോഗിക ജീവിതം
[തിരുത്തുക]- ചമ്പക്കുളം യു.പി സ്കൂളിലും മാന്നാനം ആശ്രമത്തിലും അധ്യാപകനായി സേവനം ചെയ്ത.
- 1949-ൽ തേവര കോളജിൽ ബയോളജി വകുപ്പു മേധാവിയായി.
- 1956 മുതൽ 1975 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പലായി.
- 1975-ൽ വിരമിച്ചു.
നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു ഗബ്രിയേൽ.
- 1978 ലാണ് തൃശൂരിൽ അമല കാൻസർ ആശുപത്രിക്കു രൂപം നല്കി.
- ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
- സുവോളജി ഡിപ്പാർട്ട്മെന്റ്, സേക്രറ്റ് ഹാർട്ട് കോളേജ്, തേവര
- സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട
- കാർമൽ ഹയർ സെക്കണ്ടറി സ്കൂൾ, ചാലക്കുടി
- ഭാരതമാത സ്കൂൾ, പാലക്കാട്
- കാത്തലിക് സെന്റർ, ഇരിങ്ങാലക്കുട
- ദീപ്തി കൾച്ചറൽ സെന്റർ, കോഴിക്കോട്
അവാർഡുകൾ
[തിരുത്തുക]- 2006-ൽ പത്മഭുഷൻ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]http://frgabriel.com/ Archived 2017-05-15 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "പ്രശസ്ത ജന്തുശാസ്ത്രജ്ഞനും പത്മഭൂഷൺ ജേതാവുമായ ഫാ.ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു". മനോരമ. Archived from the original on 2017-05-19. Retrieved 19 മെയ് 2017.
{{cite web}}
: Check date values in:|accessdate=
(help)