ഗന്ധാങ് ദേവത ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗന്ധാങ് ദേവത ദേശീയോദ്യാനം
Map showing the location of ഗന്ധാങ് ദേവത ദേശീയോദ്യാനം
Map showing the location of ഗന്ധാങ് ദേവത ദേശീയോദ്യാനം
ഗന്ധാങ് ദേവത ദേശീയോദ്യാനം
Location in Sulawesi
Locationമമാസ റീജൻസി, വെസ്റ്റ് സുലവേസി, ഇന്തോനേഷ്യ
Nearest cityമമാസ
Coordinates2°56′58″S 119°27′03″E / 2.949487°S 119.450912°E / -2.949487; 119.450912-2.960459,
Area79,342 hectares (793.42 km2)
Established2016
Governing bodyപരിസ്ഥിതി, വനം മന്ത്രാലയം

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുലവേസിയിലെ മമാസ റീജൻസിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗന്ധാങ് ദേവത ദേശീയോദ്യാനം.

സുലവേസിയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള പർവതങ്ങളിൽ (ക്വാർലെസി പർവതങ്ങൾ) ഒന്നാണ് ഗന്ധാങ് ദേവത പർവ്വതം (3304 മീറ്റർ). സുലവേസിയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതമാണിത്. എൻറേകാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലാറ്റിമോജോങ് പർവതമാണ് (3140 മീറ്റർ) എറ്റവും ഉയ‍രമുള്ള പർവ്വതം. സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 3074 മീറ്റർ ഉയരമുള്ള മമുജു റീജൻസിയുടെ അതിർത്തിയോട് ചേർന്നുള്ള മമാസ ജില്ലയിലാണ് ഗന്ധാംങ് ദേവത പർവ്വതം സ്ഥിതിചെയ്യുന്നത്. 214,201 ഹെക്ടർ വിസ്തൃതിയുള്ള ഈ പർവതനിരയെ പ്രാദേശിക സമൂഹം പവിത്രമായി കണക്കാക്കുന്നു.

ഗന്ധാങ് ദേവത പർവ്വതപ്രദേശം നിരവധി പ്രാദേശിക പക്ഷികളുടെ ആവാസ കേന്ദ്രമാണെന്നാണ് 2013 ലെ LIPI ഗവേഷണം കാണിക്കുന്നത്. ഇതുകൂടാതെ പരിപാലിക്കേണ്ട സ്ഥിതിയിലുള്ള നിരവധി പുതിയ ഇനങ്ങളെ പിന്നീട് ഇവിടെ കണ്ടെത്തുകയും ചെയ്തു. ഉയർന്ന വൈവിധ്യവും ആധികാരികതയും അതുല്യതയും ഉള്ള ഈ പ്രദേശത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസ്ഥിതി, വനം മന്ത്രാലയം ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു (നമ്പർ 773 / MENLHK / SETJEN / PLA.2 / 10/2016 3 ഒക്ടോബർ 2016). 189.208,17 ഹെക്ടർ ചുറ്റളവുള്ള ഗന്ധാങ് ദേവത പർവ്വത പ്രദേശം ഇന്തോനേഷ്യയുടെ 53-ാമത്തെ ദേശീയോദ്യാനമായി 2016-ൽ മാറി.[1]

പദോൽപ്പത്തി[തിരുത്തുക]

രണ്ട് പദങ്ങളിൽ നിന്നാണ് ഗന്ധാങ് ദേവത എന്ന പേര് രൂപപ്പെട്ടത്. ഗന്ധാങ് എന്നതിനർത്ഥം ഡ്രംസ് എന്നാണ്. ദേവത എന്നതിന് ദൈവങ്ങൾ എന്നാണർത്ഥം. ഗന്ധാങ് ദേവതയുടെ കൊടുമുടിയായ ടാനെറ്റെ കൊടുമുടി ദൂരെ നിന്ന് നോക്കുമ്പോൾ ഭീമാകാരമായ ഡ്രം പോലെയുള്ള ഒരു വലിയ കല്ല് പോലെ കാണപ്പെടുന്നു. ചില ദിവസങ്ങളിൽ, മലയുടെ അടിവാരത്ത് ആളുകൾ പലപ്പോഴും ഭീമാകാരമായ ഡ്രമ്മിന്റെ ശബ്ദം കേൾക്കാറുണ്ട്. ഈ മിത്ത് ഇന്നും നിലനിൽക്കുന്നു. അതിനാൽ മിക്ക പ്രദേശവാസികളും ഈ പർവതത്തെ ഒരു നിഗൂഢ പർവതമായി കണക്കാക്കുന്നു. അതിനാൽ, ഈ മലയിൽ കയറാൻ ഉദ്ദേശിക്കുന്ന ഏതൊരു പ്രകൃതിസംരക്ഷണം പ്രവർത്തകരും അവരുടെ പെരുമാറ്റത്തിലെ വിശുദ്ധി നിലനിർത്തണമെന്നും അങ്ങനെ ചെയ്താൽ ദുരന്തം ഒഴിവാക്കാൻ കഴിയുമെന്നുമാണ് ഇവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നത്.

അവലംബങ്ങൾ[തിരുത്തുക]

  1. "Gunung Gandang Dewata Ditetapkan Jadi Taman Nasional". Retrieved 28 November 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]