ഉള്ളടക്കത്തിലേക്ക് പോവുക

ഗന്ധകശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:16, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



ഗന്ധകശാല നെൽ വിത്ത്

വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ഗന്ധകശാല.ആറ് മാസത്തോളം മൂപ്പുണ്ട് ഈ ഇനത്തിന്[1]. തിളങ്ങുന്ന വയ്ക്കോൽ നിറമുള്ള ചെറിയ ഉരുണ്ട നെന്മണികളായ ഇതിന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയുടെ ഭാഗമായി ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.[2] ഗന്ധകശാലയുടെ അരിയ്ക്ക് ചന്ദനത്തിന്റെ മണമാണ്. പരമ്പരാഗതമായി ചെട്ടി വിഭാഗക്കാരാണ് ഗന്ധകശാല പ്രധാനമായും കൃഷി ചെയ്യുന്നത്.വയനാട്ടിലെ ചേകാടി, തിരുനെല്ലി ഭാഗങ്ങളിലാണ് കൃഷി കൂടുതലായുള്ളത്[3]. സാധാരണ നാലടിയോളം ഉയരത്തിൽ വളരുന്ന നെൽച്ചെടിയാണ് ഗന്ധകശാല.മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് പകുതിയോളമേ വിളവ് ലഭിക്കുകയുള്ളൂ.[4]. ബിരിയാണി, നെയ്‌ച്ചോർ എന്നിവ തയ്യാറാക്കാൻ സാധാരണയായി ഈ നെല്ലരി ഉപയോഗിക്കുന്നത്. പച്ചരിയായി ഉപയോഗിക്കുന്ന ഈ നെല്ല് ഒന്നാം വിളയ്ക്കാണ് വിളയിറക്കുന്നത്.

അവലംബം

  1. http://www.karshikakeralam.gov.in/html/keralakarshakan/august04_06a.html
  2. ജീരകശാല, ഗന്ധകശാലാ നെല്ലിനങ്ങൾക്ക് കേന്ദ്ര ഭൂപ്രദേശ സൂചക രജിസ്‌ട്രേഷൻ-മാതൃഭൂമി
  3. ഗന്ധകശാല കൃഷി സംരക്ഷണത്തിന് പദ്ധതികളില്ല - മാധ്യമം
  4. ഗന്ധകശാല നെൽകൃഷി കൗതുകക്കാഴ്ചയായി - മാതൃഭൂമി



"https://ml.wikipedia.org/w/index.php?title=ഗന്ധകശാല&oldid=2850623" എന്ന താളിൽനിന്ന് ശേഖരിച്ചത്