Jump to content

ഗണേഷ് ശങ്കർ വിദ്യാർത്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഗണേഷ് ശങ്കർ വിദ്യാർത്ഥി (26 ഒക്ടോബർ 1890 - 25 മാർച്ച് 1931). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നേതാവായിരുന്ന[1] അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ തന്നെ ഉണ്ടായിരുന്നു[2]. പ്രതാപ് എന്ന ഹിന്ദി പത്രത്തിന്റെ സ്ഥാപക പത്രാധിപനായിരുന്നു ഗണേഷ് ശങ്കർ വിദ്യാർത്ഥി[3] [4] [5]. വിക്ടർ ഹ്യൂഗോയുടെ നയന്റി ത്രീ എന്ന നോവൽ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്[6].

ജീവിതരേഖ

[തിരുത്തുക]

1890-ൽ ഫത്തേഹ്പൂർ ജില്ലയിലെ ഹത്ഗാവിലാണ് ഗണേഷ് ശങ്കറിന്റെ ജനനം. ആംഗ്ലോ വെർനാക്കുലർ സ്കൂളിൽ അധ്യാപകനായിരുന്ന ജയ് നരേൻ (ജയ് നാരായൺ എന്നും പറയപ്പെടുന്നു) ആണ് പിതാവ്[7]. പിതാവിന് കീഴിൽ പ്രാഥമിക വിദ്യാഭാസം നേടിയ ഗണേഷ് ശങ്കർ, 1907-ൽ സ്വകാര്യമായി ഹൈസ്കൂൾ പരീക്ഷ എഴുതി വിജയിച്ചു. പ്രാരാബ്ദങ്ങൾ കാരണം തുടർ വിദ്യാഭ്യാസം മുടങ്ങിയ ഗണേഷ് ശങ്കർ ഗുമസ്തനായി ജോലിക്ക് കയറി. പതിനാറാമത്തെ വയസ്സിൽ ഹമാരി ആത്മോഗ്സർഗർത്ത് എന്ന തന്റെ ആദ്യ രചന നിർവ്വഹിച്ചു. പിന്നീട് കാൺപൂരിലെ ഒരു വിദ്യാലയത്തിൽ അധ്യാപകനായി അദ്ദേഹം മാറി. 1909-ലാണ് ചന്ദ്രപ്രകാശ്വതിയെ വിവാഹം ചെയ്യുന്നത്[8].

ബഹുമതികൾ

[തിരുത്തുക]
1962 -ലെ ഇന്ത്യയുടെ ഒരു സ്റ്റാമ്പിൽ
  • 1989 മുതൽ എല്ലാ വർഷവും നൽകപ്പെടുന്ന മാധ്യമപ്രവർത്തകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ഗണേഷ് ശങ്കർ വിദ്യാർത്ഥിയുടെ നാമത്തിലാണ്.
  • കാൺപൂരിലെ മെഡിക്കൽ കോളേജ്, ഉദ്യാനം, ഇന്റർ കോളേജ്, വിമാനത്താവളം എന്നിവയുടെയെല്ലാം നാമകരണം ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നടത്തിയതാണ്.
  • ഗൊരഖ്പൂരിലെ ഗണേഷ് ചൗക്ക് എന്ന പേരിലുള്ള ചത്വരം.
  • ഹത്ഗാവ്, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളിലെ ഇന്റർ കോളേജുകൾ ഇദ്ദേഹത്തിന്റെ നാമത്തിൽ അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Gooptu, Nandini (2001). The Politics of the Urban Poor in Early Twentieth-Century India. Cambridge University Press. pp. 90–376. ISBN 978-0521443661.
  2. Pandey, Gyanendra (2002). The Ascendancy of the Congress in Uttar Pradesh. Anthem Press. pp. 37–77. ISBN 978-1843317623.
  3. Brass, Paul R. (1965). Factional Politics in an Indian State: The Congress Party in Uttar Pradesh. University of California Press. pp. 169–196.
  4. Mukul, Akshaya (2015-11-03). Gita Press and the Making of Hindu India. HarperCollins. ISBN 978-9351772316.
  5. Gould, William (2004-04-15). Hindu Nationalism and the Language of Politics in Late Colonial India. Cambridge University Press. pp. 61–100. ISBN 978-1139451956.
  6. Simon, Sherry; St. Pierre, Paul (2000). Changing the Terms: Translating in the Postcolonial Era. University of Ottawa Press. p. 89. ISBN 978-0776605241.
  7. Neeraj Shukla. Ganesh Shankar Vidyarthi Samajik Chetna Ke sarthi. Lokvani Prakashan Delhi. p. 25. ISBN 9789381487853.
  8. "Ganesh Shankar Vidyarthi: Penman in the battle against communalism". merinews.com. 18 April 2015. Archived from the original on 2015-04-19. Retrieved 10 September 2015.