ഗണേഷ് കുമാർ കുഞ്ഞിമംഗലം
ദൃശ്യരൂപം
ഗണേഷ്കുമാർ കുഞ്ഞിമംഗലം | |
---|---|
തൊഴിൽ | ചിത്രകാരൻ |
കേരളത്തിലെ ഒരു ചിത്രകാരനാണ് ഗണേഷ്‌കുമാർ കുഞ്ഞിമംഗലം. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമത്തിൽ 1969 ഒക്ടബർ 15 ന് ജനിച്ചു.[1] ചെറുപ്രായത്തിൽ തന്നെ മസ്കുലാർ അട്രോഫി ബാധിച്ച് ചലനസ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ട ഗണേഷ്കുമാർ, വായകൊണ്ട് ബ്രഷ് കടിച്ചുപിച്ചാണ് ചിത്രം വരയ്ക്കുന്നത്. മൂവായിരത്തിലേറെ ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. ഇത്തരത്തിൽ വായകൊണ്ടും കാലുകൊണ്ടും ചിത്രം വരയ്ക്കുന്നവരുടെ ആഗോള സംഘടനയായ മൗത്ത് അന്റ് ഫൂട്ട് പെയിന്റേഴ്സ് അസോസിയെഷനിലെ (MFPA) കേരളത്തിൽ നിന്നുള്ള ആദ്യത്തെ അംഗമാണ് ഗണേഷ്.[2] അനൗപചാരിക വിദ്യാഭ്യാസം ലഭിച്ച ഗണേഷ്കുമാറിന് മലയാള സാഹിത്യത്തിൽ ബിരുദമുണ്ട്. സമാന രീതിയിൽ വായ കൊണ്ട് ചിത്രം വരയ്ക്കുന്ന പ്രശസ്ത ചിത്രകാരി സുനിത തൃപ്പാണിക്കര സഹോദരിയാണ്.
ജീവിതരേഖ
[തിരുത്തുക]ചിത്രകല
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Ganesh Kumar" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-09-20. Retrieved 2021-08-27.
- ↑ "ചുണ്ടൊപ്പിട്ട ജീവിതം". Retrieved 2021-08-27.