ഗണേശൻ പറമ്പൻ
ദൃശ്യരൂപം
തെയ്യം കലാകാരനാണ് ഗണേശൻ പറമ്പൻ. കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് 2023 ൽ ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. നാൽപ്പത് വർഷക്കാലമായി ആചാരനുഷ്ഠാനങ്ങളോടെ തെയ്യം കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. 1985 മുതൽ കണ്ണൂർ ജില്ലയിലെ പുല്ലൂപ്പി തായക്കാവ് ഭഗവതി ക്ഷേത്രത്തി ൽ പൊട്ടൻ തെയ്യം കെട്ടി തെയ്യം കലയിൽ ഹരിശ്രീ കുറിച്ചു. തീപ്പൊട്ടൻ, ഗുളികൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടി വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് (2023) [1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)