ഗണപതി ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗണപതി ചക്രവർത്തി
গণপতি চক্রবর্তী
ഗണപതി ചക്രവർത്തി, തന്റെ ശീട്ടുകൊണ്ടുള്ള തന്ത്രങ്ങൾ പ്രദർശിപ്പിക്കുന്നു.
ജനനം1858
മരണം20 November 1939
ദേശീയതBritish India
തൊഴിൽMagician
അറിയപ്പെടുന്നത്Pioneer of modern magic in Bengal

ഗണപതി ചക്രവർത്തി (ബംഗാളി: গণপতি চক্রবর্তী) (ജീവിതകാലം: 1858 - 20 നവംബർ 1939) കൊൽക്കത്തയിൽ നിന്നുള്ള ഒരു മാന്ത്രികനായിരുന്നു. ബംഗാളിലെ ആധുനിക മാജിക്കിന്റെ തുടക്കക്കാരനായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1] പ്രശസ്ത മാന്ത്രികരായിരുന്ന പി. സി. സർക്കാർ, കെ ലാൽ എന്നിവരുടെ മാർഗ്ഗദർശിയിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ഹൂഗ്ലി ജില്ലയിലെ സെറാംപോറിനടുത്തുള്ള ഛത്ര ഗ്രാമത്തിലെ ഒരു സമീന്ദാർ കുടുംബത്തിലാണ് ഗണപതി ചക്രവർത്തി ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹത്തിന് വിദ്യാഭ്യാസ കാര്യങ്ങളിൽ താൽപ്പര്യമില്ലായിരുന്നു. എന്നാൽ ഗാനാലാപനത്തിലും സംഗീതത്തിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. 17 അല്ലെങ്കിൽ 18 വയസ്സുള്ളപ്പോൾ നിഗൂഢമായ അറിവുകളും അമാനുഷിക രോഗശാന്തി വിദ്യകളും പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം ഹൈന്ദവ സന്യാസിമാരോടൊപ്പം അദ്ദേഹം തന്റെ ഭവനം വിട്ടുപോയി. ഇക്കാലത്ത് ഒന്നോ അതിലധികമോ മാന്ത്രികരുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഗ്രേറ്റ് ബംഗാൾ സർക്കസിൽ ഒരു ഹാസ്യ താരമായി ഗണപതി ചക്രവർത്തി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും അവിടെ രസകരമായ പല തന്ത്രങ്ങളിലൂടെ പ്രശസ്തനാകുകയും ചെയ്ത. താമസിയാതെ അദ്ദേഹം സദസിൽ മാന്ത്രിക വിദ്യകൾ അവതരിപ്പിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ "ഇല്ല്യൂഷൻ ബോക്സ്", "ഇല്ല്യൂഷൻ ട്രീ" എന്നീ രണ്ട് മാന്ത്രിക വിദ്യകൾ പ്രേക്ഷകരെ വശീകരിക്കുന്നതായിരുന്നു. 1908-ൽ പ്രിയനാഥ് ബോസിന്റെ സർക്കസുമൊത്തുള്ള സിംഗപ്പൂർ പര്യടനത്തിൽ, അദ്ദേഹത്തിന്റെ ചീട്ടുകൾ കൊണ്ടുള്ള തന്ത്രങ്ങളും അപ്രത്യക്ഷമാകുന്ന പ്രവൃത്തിയും വിജയകരമാണെന്ന് തെളിഞ്ഞു.[2] തന്റെ പ്രശസ്തമായ ഒരു ട്രിക്ക് "കാങ്‌ഷ കരാഗർ" അദ്ദേഹം വികസിപ്പിച്ചെടുത്തു.[1] അദ്ദേഹം അമാനുഷിക ശക്തികളുള്ള വ്യക്തിയാണെന്ന് പ്രേക്ഷകർ വിശ്വസിച്ചു. പ്രൊഫസർ ബോസിന്റെ സർക്കസിലെ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയെന്ന പ്രശംസയും അദ്ദേഹം നേടിയിരുന്നു. ക്ഷിപ്രകോപിയും അച്ചടക്കമില്ലാത്ത സംസാര ശൈലിയുമുള്ള അദ്ദേഹത്തിന്റെ സ്വഭാവം സഹപ്രവർത്തകർ 'ദുർബാസ മുനി' എന്ന പേരു ചാർത്തുന്നതിനു കാരണമായി.[1]

പിന്നീട്, പ്രൊഫസർ ബോസിന്റെ സർക്കസ് വിട്ടുപോയ ഗണപതി ചക്രവർത്തി ഏതാനും പ്രകടനക്കാരുമായി സ്വന്തമായി സർക്കസ് കമ്പനി രൂപീകരിച്ചു. സ്വന്തം സർക്കസ് കമ്പനിയുമായി ഇന്ത്യയിലുടനീളം പര്യടനം നടത്തിയ അദ്ദേഹത്തിനു ധാരാളം പ്രശസ്തിയും പണവും നേടാൻ സാധിച്ചിരുന്നു.[1]

പിൽക്കാല ജീവിതം[തിരുത്തുക]

പിൽക്കാല ജീവിതത്തിൽ ഗണപതി ചക്രവർത്തി കൊൽക്കത്തയ്ക്കടുത്തുള്ള ബാരാനഗറിൽ ഒരു ഭവനവും ക്ഷേത്രവും പണിതു. തന്റെ ബാക്കിയുള്ള ജീവിതകാലം മുഴുവൻ ആത്മീയ കാര്യങ്ങൾക്കായാണ് അദ്ദേഹം ചെലവഴിച്ചത്. ബംഗാളിയിൽ 'যাদুবিদ্যা' എന്ന പേരിൽ അദ്ദേഹം പുസ്തകം എഴുതി. തന്റെ സ്വത്ത് ശ്രീ ഭൂപേന്ദ്ര നാഥ് റോയ് ചൌധരിക്ക് സംഭാവന ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Sengupta, Subhodh Chandra; Basu, Anjali, eds. (January 2002). "গণপতি চক্রবর্তী" [Ganapati Chakraborty]. Samsad Bangali Charitabhidhan (Bibliographical Dictionary) (in Bengali). Vol. Volume 1 (4th ed.). Kolkata: Shishu Sahitya Samsad. p. 127. ISBN 81-85626-65-0. {{cite encyclopedia}}: |volume= has extra text (help)
  2. "Bose's Circus". The Singapore Free Press and Mercantile Advertiser. Singapore. 15 October 1908. Retrieved 5 March 2015.
"https://ml.wikipedia.org/w/index.php?title=ഗണപതി_ചക്രവർത്തി&oldid=3211817" എന്ന താളിൽനിന്ന് ശേഖരിച്ചത്