ഗഗൻദീപ് കാംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗഗൻദീപ് കാംഗ്

ജനനം (1962-11-03) നവംബർ 3, 1962  (60 വയസ്സ്)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംMBBS, MD, PhD, FRCPath
കലാലയംക്രിസ്ത്യൻ മെഡിക്കൽ കോളെജ്, വെല്ലൂർ
പുരസ്കാരങ്ങൾഇൻഫോസിസ് പുരസ്കാരം (2016)
Scientific career
Fieldsപകർച്ച വ്യാധികൾ
വാക്സിനുകൾ
ഉദരത്തേയും കുടലിനേയും ബാധിക്കുന്ന പകർച്ച വ്യാധികൾ
ജലം
ശുചിത്വം
Institutionsക്രിസ്ത്യൻ മെഡിക്കൽ കോളെജ്, വെല്ലൂർ
ബേലർ കോളെജ് ഓഫ് മെഡിസിൻ
വെബ്സൈറ്റ്cmcwtrl.in

ഗഗൻദീപ് കാംഗ്, വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ ഉദരത്തേയും കുടലിനേയും (ഗാസ്ട്രോ ഇൻറസ്റ്റിനൽ) ബാധിക്കുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ അധ്യാപികയും ഗവേഷകയുമാണ്. കുട്ടികളിൽ കണ്ടുവരുന്ന ഉദര-കുടൽസംബന്ധിയായ വൈറൽ ബാധ, റോട്ടാവൈറസിനെതിരായുള്ള വാക്സിനുകളുടെ കാര്യക്ഷമത ഇതൊക്കെ കാംഗിൻറെ മുഖ്യ ഗവേഷണ വിഷയങ്ങളാണ്. 2019-ൽ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു[1]. ഇന്ത്യയിൽ നിന്ന്, ഈ ബഹുമതിക്ക് അർഹയാവുന്ന ആദ്യത്തെ വനിതയാണ് ഗഗൻദീപ് കാംഗ്[2]. 2016-ൽ കാംഗിന് ഇൻഫോസിസ് പുരസ്കാരം ലഭിച്ചു[3]. ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ലേഷണൽ ഹെൽത് സയൻസ് അൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ എക്സിക്യുട്ടീവ് ഡയറക്റ്റർ എന്ന ചുമതല കൂടി വഹിക്കുന്നു[4].

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

ഗഗൻദീപിൻറെ അച്ഛൻ റെയിൽവെ ജീവനക്കാരനായിരുന്നു. അമ്മ അധ്യാപികയും. ഉത്തരേന്ത്യയിലും പൂർവേന്ത്യയിലുമായിരുന്നു ബാല്യകാലവും സ്കൂൾ കാലഘട്ടവും. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ നിന്ന് 1987-ൽ എം.ബി.ബി.എസ് ബിരുദവും 1991-ൽ എം.ഡി ബിരുദവും 1998- മൈക്രോബയോളജിയിൽ പി.എച്.ഡി ബിരുദവും നേടി.

ഗവേഷണ മേഖല[തിരുത്തുക]

ശിശുക്കൾക്കും കുട്ടികൾക്കും ഉണ്ടാവുന്ന വയറിളക്കം, വയറിനും കുടലിനും ഉണ്ടാവുന്ന വീക്കം, പഴുപ്പ് എന്നിവക്കൊക്കെ കാരണമായ റോട്ടാവൈറസിനെക്കുറിച്ചുള്ള വിശദമായ ഗവേഷണമാണ് കാംഗിൻറെ മുഖ്യ വിഷയം. റോട്ടാവൈറസിൻറെ ജനിതകഘടന, അതിൽ അതിവേഗമുണ്ടാകുന്ന മാറ്റങ്ങൾ (മ്യൂട്ടേഷൻസ്), റോട്ടാവൈറസിനെ തടുക്കാനുള്ള മാർഗങ്ങൾ, ഫലപ്രദമായ വാക്സിനുകൾ എന്നിവ ഗവേഷണത്തിൻറെ ഭാഗമാണ്.[5],[6],[7]

ബഹുമതികൾ, അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Gagandeep Kang, Royal Society". royalsociety.org. Royal Society. ശേഖരിച്ചത് 2020-02-04.
  2. "Gagandeep Kang becomes the first Indian woman to be elected Royal Society Fellow". thehindu.com. The Hindu. 2019-04-19. ശേഖരിച്ചത് 2020-02-04.
  3. "Infosys-science-foundation.com". Infosys Prize- Laureates 2016-Prof.Gagandeep Kang. Infosys Foundation. ശേഖരിച്ചത് 2020-02-04.
  4. "Transalational Health Science and Technology". thsti.res.in. ശേഖരിച്ചത് 2020-02-04.
  5. Kang, Gagandeep (2016-07-27). "Rotavirus in India: Forty years of research". Indian Pediatrics. 53: 569–573. doi:10.1007/s13312-016-0890-4. ശേഖരിച്ചത് 2020-02-08.
  6. "Expanded Indian national rotavirus surveillance network in the context of rotavirus vaccine introduction". Indian Pediatrics. 53: 575–581. 2016-07-27. doi:10.1007/s13312-016-0891-3. ശേഖരിച്ചത് 2020-02-08.
  7. "Rotavirus Seasonality and Age Effects in a Birth Cohort Study of Southern India" (PDF). repositary.ias.ac.in. PLOS|ONE Open access freely available online. 2013-09-16. ശേഖരിച്ചത് 2020-02-08.
  8. "National Woman Bioscientist Award" (PDF). dbtindia.gov.in. ശേഖരിച്ചത് 2020-02-05.
  9. "INSA: Indian Fellow Detail". insaindia.res.in. മൂലതാളിൽ നിന്നും 2020-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-02-05.
"https://ml.wikipedia.org/w/index.php?title=ഗഗൻദീപ്_കാംഗ്&oldid=3630390" എന്ന താളിൽനിന്ന് ശേഖരിച്ചത്