ഗംഗോത്രി ഭന്ദാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ വനിത ഹോക്കി ടീമിലെ മുൻകാല അംഗമാണ് ഗംഗോത്രി ഭന്ദാരി (1956 ആഗസ്ത് 13 -ന് ഗാർഹാളിന് ജനനം). 1980 വേനൽക്കാല ഒളിമ്പിക്സ്, 1982 ഏഷ്യൻ ഗെയിംസ് തുടങ്ങി മത്സരങ്ങളിലും മറ്റുപല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ  അവർ പ്രതിനിധീകരിച്ചിട്ടുണ്ട്. 1981 ജപ്പാൻ, ക്യോട്ടോയിൽ വച്ചു നടന്ന ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അവർ. NWR റെയിൽവേയുടെ ജയ്പ്പൂർ ഡിവിഷനിൽ ചീഫ് ഓഫീസ് സൂപ്പറിൻഡന്റായി ഇപ്പോൾ ജോലി ചെയ്യുന്നു. തന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

സ്വകാര്യ ജീവിതം[തിരുത്തുക]

പൗരി ഗർഹാളിലാണ് ഗംഗോത്രി ഭന്ദാരി ജനിച്ചത്. അവരുടെ മാതാപിതാക്കളുടെ മൂത്തമോളാണ് ഗംഗോത്രി, അവർക്ക് രണ്ട് കൂടപിറപ്പുകളുണ്ട്. 1966 -ൽ ജെയ്പൂരിലേക്ക് താമസം മാറ്റുകയും ഹോക്കി വിനോദത്തിനായി കളിച്ചുതടങ്ങുകയും പിന്നീട് ഇന്ത്യക്കുവേണ്ടി ദേശീയവും, അന്തർ‍ദേശീയതലത്തിലും പങ്കെടക്കുന്നതുമാണ് ഗംഗോത്രിയുടെ ഹോക്കി ചരിത്രം

ഔദ്യോഗിക ജീവിതം[തിരുത്തുക]

ദേശീയ ടൂർണമെന്റുകൾ[തിരുത്തുക]

വർ‍ഷം ടൂർണമെന്റ്
1974 XI jnr വനിത ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്, തിരുവനന്തപുരം
1974 സീനിയർ വനിത നാഷ്ണൽ ഹോക്കി ചാമ്പ്യൻഷിപ്പ്, ജയ്പൂർ
1976 XXX സീനിയർവനിത നാഷ്ണൽ ഹോക്കി ചാമ്പ്യൻഷിപ്പ് , ഗോവ
1976 XXX വനിത നാഷ്ണൽ ഹോക്കി ചാമ്പ്യൻഷിപ്പ് പുനെ (Runners up)
1976 II ദേശീയ സ്പോർട്ട്സ് ഫെസ്റ്റിവൽ‍ വനിത , ന്യൂഡെൽഹി
1977 ഓൾ ഇന്ത്യ നാനക് വനിത ഹോക്കി, ഛത്തീസ്ഖണ്ഡ്
1977 ഇന്റർ സോണൽ ഹോക്കി ചാമ്പ്യൻഷിപ്പ് , പട്യാല (സ്വർണ്ണ മെഡൽ)
1977 ഇന്റർ റെയിൽവേ വനിത  ഹോക്കി ചാമ്പ്യൻഷിപ്പ് (വിജയി)
1978 ഇന്റർ റെയിൽവേ വനിത ഹോക്കി ചാമ്പ്യൻഷിപ്പ് (വിജയി)
1980 രാജസ്താൻ സംസ്ഥാന വനിത സ്പോർട്ട്സ് ഫെസ്റ്റിവൽ , അജ്മർ
1980 V നാഷ്ണൽ സ്പോർട്ട്സ് ഫെസ്റ്റിവൽ വനിത , ജെയ്പൂർ
1980 ഏബൽ ഡേവിഡ് മെമോറിയൽ ട്രോഫി , പുനെ (വിജയി)
1980 34th‍  വനിത ഹോക്കി ചാമ്പ്യൻഷിപ്പ് , ഇൻഡോർ(വിജയി)
1981 XXXV സീനിയർ ദേശീയ വനിത ഹോക്കി ചാമ്പ്യൻഷിപ്പ് , അഹമ്മദാബാദ് (വിജയി)
1982 IIബേഗും റസൂൽ ട്രോഫി ടൂർണമെന്റ് , പുനെ (സ്വർണ്ണ മെഡൽ )
1982 XXXVI ഓൾ വുമെൻസ് ഹോക്കി ചാമ്പ്യൻഷിപ്പ്, കോഴിക്കോട് (വിജയി)

അന്തർദേശീയ ടൂർണമെന്റുകൾ[തിരുത്തുക]

1979 രണ്ടാം ലോക ഹോക്കി ചാമ്പ്യൻഷിപ്പ് , വാൻകോർ, കാനഡ
1980 ഒളിമ്പിക്സ് ഗെയിംസ്, മോസ്കൗ (നാലാം സ്ഥാനം)
1981 ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ്, ക്യോട്ടോ, ജപ്പാൻ (സ്വർണ്ണ മെഡൽ)
1981 ക്വെർതർ ആങ്കുലാർ ടൂർണമെന്റ് , ജപ്പാൻ (സ്വർണ്ണ മെഡൽ)
1982 ഇന്തോ/ജർമൻ ടെസ്റ്റ് മാച്ച്, ഇന്ത്യ (വിജയി)
1982 ബേഗം റസൂൽ ടൂർണമെന്റ്, പുണെ (സ്വർണ്ണ മെഡൽ)
1982 ഇന്തോ/ജർമൻ ടെസ്റ്റ് മാച്ച്, ജെർമനി (വിജയി)
1982 ഇന്തോ/റഷ്യ ടെസ്റ്റ് മാച്ച്, മോസ്കൗ (വിജയി)
1982 ഇന്തോ/റഷ്യ ടെസ്റ്റ് മാച്ച്, ഇന്ത്യ (വിജയി)
1982 IX ഏഷ്യൻ ഗെയിംസ് ഡെൽഹി (ഗോൾഡ് മെഡൽ)
1983 ലോക കപ്പ്, കൗല ലുമ്പൂർ

നേട്ടങ്ങൾ[തിരുത്തുക]

1980 മോസ്കൗ ഒളിമ്പിക്സിൽ, ഇന്ത്യൻ വനിത ഹോക്കി ടീമിൽ ഗംഗോത്രി ഭന്ദാരി ഉണ്ടായിരുന്നു. അവിടെ ഇന്ത്യൻ ടീം നാലം സ്ഥാനായിരുന്നു.

1979 കാനഡ, വാൻകോരിലെ രണ്ടാം ലോക ഹോക്കി ചാമ്പ്യൻഷിപ്പിലും, 1983 മലേഷ്യ, കൗല ലുമ്പൂരിലെ ലോക കപ്പിലും അവർ കളിച്ചിട്ടുണ്ട്.

സ്വർണ്ണ മെഡലുകൾ[തിരുത്തുക]

വർഷം ടൂർണമെന്റ്
1982 IX ഏഷ്യൻ ഗെയിംസ്, ഡെൽഹി
1981 ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ്, ക്യോട്ടോ, ജപ്പാൻ
1981 ക്വെർതർ ആങ്കുലാർ ടൂർണമെന്റ് , ജപ്പാൻ
1982 ബേഗം റസൂൽ ടൂർണമെന്റ്, പൂണെ

ബഹുമതികൾ[തിരുത്തുക]

വർഷം ബഹുമതി
1982 മാണിക് സ്വർണ് പദക്
1984 രാജത് ജയന്തി പുരസ്കാർ
1985 ദി എമിനന്റ് യൂത്ത്
1989 ആരവല്ലി അവാർഡ്
1991 നാഹർ സാമ്മാൻ പുരസ്കാർ
1994 മഹാരാണ പ്രദാപ് അവാർഡ്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • Medal Winners (Asian Games)
  • "Gangotri Bhandari". Sports-Reference.com. Sports Reference LLC. Archived 2011-09-20 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഗംഗോത്രി_ഭന്ദാരി&oldid=3775793" എന്ന താളിൽനിന്ന് ശേഖരിച്ചത്