ഖ്വാൽ ലാം
Etymology | "Dance of the guests" |
---|---|
Genre | Folk dance |
ഇന്ത്യയിലെ മിസോറമിലെ ഒരു പരമ്പരാഗത നൃത്തമാണ് ഖ്വാൽ ലാം. ഇത് സാധാരണയായി അതിഥികൾക്കായാണ് അവതരിപ്പിക്കുന്നത്.[1] എല്ലാ പ്രധാന മിസോ സാംസ്കാരിക ഉത്സവങ്ങളിലും ഇത് അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന മുഖ്യമന്ത്രി അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ പോലുള്ള അതിഥികൾക്കായി പ്രത്യേകമായി അവതരിപ്പിക്കുന്ന പാരമ്പര്യം ഇപ്പോഴും നിലനിർത്തുന്നു.[2]
നൃത്തപ്രകടനം
[തിരുത്തുക]വസ്ത്രധാരണം
[തിരുത്തുക]സ്ത്രീ നർത്തകർ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിൽ വരകളുള്ള കൈകൊണ്ട് നെയ്ത വലിയ കറുത്ത ഷാൾ ആയ പുവാൻഡം ധരിക്കുന്നു. സ്ത്രീകളുടെ തോളുകൾ പൊതിഞ്ഞാണ് പുവാൻഡം ധരിക്കുക. ഈ ഷാളിലെ വരകളുടെ വലിപ്പം വ്യത്യാസപ്പെടാവുന്നതാണ് .[3]
പുരുഷ നർത്തകർ കറുപ്പും വെളുപ്പും വരകളുള്ള കറുത്ത പാറ്റേണുകളുള്ള പരമ്പരാഗത വലിയ വെളുത്ത ഷാളായ നഗോതെഖേർ ധരിക്കുന്നു. കറുത്ത പാറ്റേണുകൾ ചതുരാകൃതിയിലുള്ള പാറ്റേണുകളോ വരകളോ ആയിരിക്കും. ഇത് പുരുഷന്മാരുടെ തോൾ പൊതിഞ്ഞ് ധരിക്കുന്നു .[3]
നൃത്തസംവിധാനം
[തിരുത്തുക]
ഒരു സാധാരണ ഖ്വാൽ ലാം നൃത്തത്തിന്റെ ആദ്യ ഭാഗത്ത്, നർത്തകർ ഒരു ചുവട് മുന്നോട്ട് വയ്ക്കുമ്പോൾ ഒരു കൈ നീട്ടുകയും അവരുടെ ഷാളുകൾ ചലിപ്പിക്കുന്നതിനായി കൈ പിൻവലിക്കുകയും മറ്റേ കൈയ്ക്കും കാലും കൊണ്ട് ഇത് ആവർത്തിക്കുകയും ചെയ്യുന്നു. നൃത്തത്തിൻറെ രണ്ടാം ഭാഗം ഒരു പുരുഷനും സ്ത്രീയും പരസ്പരം അഭിമുഖീകരിക്കുന്നതാണ്-അവർ ആദ്യം വശങ്ങളിലേക്ക് ചലിക്കുകയും പിന്നീട് വളയുകയും ഷാൾ/തുണി ചലിപ്പിക്കുന്നതിനായി കൈമുട്ട്/കൈ പിന്നിലേക്ക് തള്ളുകയും ചെയ്യുന്നു. പിന്നീട് ഇത് തുടരുന്നു.[1]
സാംസ്കാരിക ഉത്സവങ്ങൾ പോലുള്ള അപൂർവ സന്ദർഭങ്ങളിൽ, കൂടുതൽ പരമ്പരാഗതമായ അധിക ചുവടുകൾ ഉൾപ്പെടുത്തിയ നൃത്തം അവതരിപ്പിക്കുന്നു. അതായത് തുണി ഉയർത്തി, കൈ പിൻവലിക്കുമ്പോൾ താഴേക്ക് ഇരിക്കുക, ആ ചുവട് ആവർത്തിക്കുക എന്നിങ്ങനെ. മുകളിൽ നിന്ന് ഈ നൃത്തം കാണുമ്പോൾ വളരെ ആകർഷകമായി തോന്നും. ഇത് ഒരു പർവ്വതരൂപം കൈവരിക്കുന്നു.[1]
പശ്ചാത്തല സംഗീതം
[തിരുത്തുക]നൃത്തസമയത്ത് പാട്ടുകളൊന്നും ആലപിക്കുന്നില്ല, മറിച്ച്, പരമ്പരാഗത ഉപകരണങ്ങൾക്കൊപ്പം പ്രധാനമായും ഡാർ (ഗോങ്), ഖുവാങ് (ഡ്രം) എന്നിവ സാധാരണയായി 7/8 താളത്തോടുകൂടി കൊട്ടുന്നു.[4]
നൃത്തത്തിന്റെ ഉത്ഭവം
[തിരുത്തുക]മിസോ പദങ്ങളായ ഖ്വാൽ ("അതിഥി"), ലാം ("നൃത്തം") എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ അതിഥികളുടെ നൃത്തമാണ് ഖ്വാൽ ലാം എന്ന വാക്കിന്റെ അർത്ഥം.[5]
പുരാണ ഉത്ഭവം
[തിരുത്തുക]പൻഗ്രാവിൻ്റെ ത്ലേതയുടെ മൂന്നാമത്തെ മകൻറെ പേര് കൽക്കവിലാമ എന്നായിരുന്നു. കവിലം എന്ന സ്ഥലത്താണ് കൽക്കവിലാമ താമസിച്ചിരുന്നത്. ഒരു ദിവസം കവിലം പട്ടണം ചാപ്ചർ കുട്ട് ആഘോഷിച്ചു. ത്ലേതയുടെ സുഹൃത്തുക്കൾ മദ്യം കഴിച്ച് മടങ്ങിയെത്തി, അവരുടെ സു ബെൽ (വൈൻ കലങ്ങൾ) ഒരു വലിയ തുണിയിൽ പൊതിഞ്ഞ് കവിലത്തേക്ക് കൊണ്ടുവന്നു. കാവിലം സ്വദേശികൾ അവരെ കണ്ട് ആശ്ചര്യപ്പെട്ടുഃ
"ഓ നോക്കൂ, അതിഥികൾ (അപരിചിതർ എന്നും വിവർത്തനം ചെയ്യാവുന്നതാണ്) ഞങ്ങൾക്ക് നേരെ നൃത്തം ചെയ്യുന്നു!"
ഈ സംഭവത്തിൽ നിന്നാണ് ഖുവാൽ ലാം എന്ന പേരുണ്ടാതയ്. [6]
ചരിത്രപരമായ സംഭവങ്ങൾ
[തിരുത്തുക]ബ്രിട്ടീഷ് കോളനിവൽക്കരണത്തിന് മുമ്പ് മിസോ ജനത വിശ്വസിച്ചിരുന്നത് ആത്മാവ് സ്വർഗ്ഗമായ പിയാൽറാലിലേക്കോ നരകമായ മിട്ടി ഖുവയിലേക്കോ പോയെന്നാണ്. താങ്ചുവാ എന്ന പദവി നേടുന്നതിലൂടെ മാത്രമേ ഒരാൾക്ക് പിയാലാറലിൽ പ്രവേശിക്കാൻ കഴിയൂ എന്ന് സഖുവ പറയുന്നു, ഈ പദവി ലഭിക്കുന്നതിന് നൃത്തത്തിലോ വേട്ടയിലോ പ്രാവീണ്യം നേടണം.[1]
തങ്ചുവാഹ് എന്ന പദവി നൽകപ്പെടുന്നത് സുവാങ്ചാവി എന്ന ചടങ്ങിലാണ്. ഈ അവസരത്തിൽ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ ക്ഷണിക്കുമായിരുന്നു. ചടങ്ങിലേക്കുള്ള വഴിയിൽ, ക്ഷണിക്കപ്പെട്ടവർക്കായി ഖ്വാൽ ലാം നൃത്തം അവതരിപ്പിച്ചു. [7]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Dances: Mizoram". mizoram.nic.in. Retrieved 2025-01-17.
- ↑ "CHAPCHAK KUT 2024 PROGRAMME – The Zozam Times" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-01-17.
- ↑ 3.0 3.1 Paliath, Sreekumar (2022-12-27). "Indian Art and Craft - Khuallam Dance - Atyutka Art and Craft". Atyutka (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-01-17.
- ↑ "JURAGAN4D - Cara Mudah Login ID Game Juragan4D Resmi". juragan4d (in ഇന്തോനേഷ്യൻ). Archived from the original on 2025-01-18. Retrieved 2025-01-17.
- ↑ "Khuallam Folk Dances of Mizoram". www.indianfolkdances.com. Retrieved 2025-01-17.
- ↑ "Khuallam tobul I hre tawh em ? | mi(sual).com" (in അമേരിക്കൻ ഇംഗ്ലീഷ്). 2011-03-31. Retrieved 2025-01-17.
- ↑ "Music and Dance of Mizoram, Mizoram Folk Music, Traditional Dance and Music Mizoram". www.incredible-northeastindia.com. Retrieved 2025-01-17.