ഖൈദുൽ ജാമിഅ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധർമടം സ്വദേശിയായ ഫഖീഹ് ഹുസൈൻ എന്ന മതപണ്ഡിതൻ രചിച്ച അറബിഗ്രന്ഥമാണ് ഖൈദുൽ ജാമിഅ. മുസ്ലിങ്ങളുടെ വിവാഹച്ചടങ്ങുകളുടെ വിവരണമണ് ഈ അറബിഗ്രന്ഥത്തിലെ ഉള്ളടക്കം. 600 കൊല്ലത്തിലധികം പഴക്കമുള്ള ഈ ഗ്രന്ഥം കേരളത്തിൽ അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് കേരളത്തിലല്ലാതെ മറ്റൊരിടത്തും പ്രചാരമില്ല. ഒരു കേരളീയൻ എഴുതിയ ഒന്നാമത്തെ അറബിഗ്രന്ഥം ഇതാണെന്ന് കരുതപ്പെടുന്നു.[1]

പ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്തൂത്ത (ഇദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത് 1342-ലാണ്) കേരളം സന്ദർശിച്ചപ്പോൾ ധർമടത്തുവച്ച് ഫഖീഹ് ഹുസൈൻ എന്ന മതപണ്ഡിതനെ കണ്ടതായി വിവരിച്ചിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. അബ്‌ദുർറഹ്‌മാൻ ആദൃശ്ശേരി. "അറബി ഭാഷയുടെ കേരള പരിസരം". shababweekly. Retrieved 2013 ജൂലൈ 31. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം. Retrieved 2013 ജൂലൈ 31. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഖൈദുൽ_ജാമിഅ&oldid=3630370" എന്ന താളിൽനിന്ന് ശേഖരിച്ചത്