ഖേചരി മുദ്ര
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു ആത്മധ്യാനരൂപമാണ് ഖേചരി. "സിന്ധുസ്നായി" എന്നു യോഗശാസ്ത്രത്തിൽ പറയപ്പെടുന്ന ചെടിയിൽ നിന്നെടുത്ത ക്ഷാരം കൊണ്ട്` നാക്കിന്റെ അടിയിലെ വള്ളി മാർജ്ഞാരണം ചെയ്ത് ചാലനദോഹനാദി ക്രിയകൾ കൊണ്ട് സംസ്കരിക്കപ്പെട്ട ജിഹ്വയുടെ അഗ്രം മേലണ്ണാക്കിൽ കൂടി "ചിദാകാശം"എന്നറിയപ്പെടുന്ന അന്തർ ഭ്രൂമധ്യഗുഹയിൽ പ്രവേശിപ്പിച്ച് പ്രാണനും മനസ്സും ദൃഷ്ടിയും അവിടെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇത് അനുഷ്ഠിക്കുന്നത്. ഈ അനുഷ്ഠാനം പൂർത്തിയാക്കിയാൽ പിന്നെ നിർവികൽപ സമാധിയാണ്. ഇഹവുമായുള്ള സർവ്വബന്ധങ്ങളും അവസാനിച്ചു പരമപദത്തിലെത്തുകയും ശരീര ബോധവും ഞാനെന്ന ബോധവും നശിക്കുകയും ചെയ്യും.
ഖേചരി മുദ്രയെക്കുറിച്ച് ഹഡയോഗപ്രദീപികയിൽ പറഞ്ഞ കാര്യങ്ങൾ യോഗശാസ്ത്രം അംഗീകരിക്കുന്നില്ല. നാവിന്റെ അടിഞരമ്പ് മുറിക്കുന്ന രീതി ബാഹ്യഖേചരി എന്നാണ് അറിയപ്പെടുന്നത്. യോഗശാസ്ത്രം വിധിച്ചിട്ടുള്ളത് ആഭ്യന്തരഖേചരിയാകുന്നു. അതു മുനികുലപരമ്പരയിൽപെട്ട ഗുരുക്കന്മാർ അതിരഹസ്യമായി ഉപാസിച്ചുവരുന്ന വിദ്യയാകുന്നു. "ഖെചരതി ഇതി ഖെചരി" എന്നാണു പ്രമാണം. ചിദാകാശത്തിൽ പ്രാണന്റെ സഞ്ചാരം എന്നു സാരം. ഇതു സാധിക്കുന്നതിനു നാവിന്റെ അടിഞരമ്പു മുറിച്ചുകളയേണ്ട ആവശ്യമില്ല. ബാഹ്യഖെചരി ഉപാസിക്കുന്നതു വഴി ക്ഷയം പോലുള്ള രോഗങ്ങൾ വരുന്നതായി പൂർവസൂരികളായ യോഗീശ്വരൻമാർ പറഞ്ഞിട്ടുണ്ട്.
ബാഹ്യഖേചരിയെന്നും ആഭ്യന്തര ഖേചരിയെന്നും രണ്ട് തരം. ഹഡയൊഗപ്രദീപിക പൊലെയുള്ള ചില പുസ്തകങ്ങളിൽ വിവരിക്കുന്നത് ബാഹ്യഖേചരിയാകുന്നു. ഹഡയൊഗപ്രദീപികയെ യോഗശാസ്ത്രം അംഗീകരിക്കുന്നില്ല. അതിൽ വിവരിക്കുന്ന ക്രമങ്ങൾ യോഗവിരുദ്ധമാണെന്ന് ഭൈരവാനന്ദയോഗിയെപോലുള്ളവർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് തന്റെ " ഹംസയോഗചന്ദ്രിക " എന്ന പുസ്തകത്തിൽ ബാഹ്യഖേചരി ചെയ്ത് സമയയനഷ്ടം വരുന്നതിനു പുറമെ ക്ഷയം പോലുള്ള രോഗങ്ങൾ വരുമെന്നു അദ്ദെഹം സ്വന്തം അനുഭവത്തിൽ നിന്നും എഴുതിയിട്ടുണ്ട്.
"ഖേചരതി ഇതി ഖേചരി" എന്നാണു പ്രമാണം. കായാകാശത്തിലേക്കു പ്രാണൻറെ സഞ്ചാരം എന്നാണിതിൻറെ സാരം. സുഷുമ്നാ നാഡിയിലൂടെ ചരിക്കുന്ന പ്രാണനെ നാസാരന്ധ്രങ്ങളിലൂടെ പുറത്ത് പോകാനനുവദിക്കാതെ ചികാസത്തിലേക്കു തിരിച്ചുവിടാനാണ് ഖേചരിമുദ്ര ഉപയോഗിക്കുന്നത്.
അവലംബം
[തിരുത്തുക]- വിദ്യാനന്ദ തീർഥപാദസ്വാമികൾ ,"തീർഥപാദപരമഹംസ സ്വാമികളുടെ ജീവചരിത്രം"