ഖുർറംമുറാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുർറംമുറാദ്
ഖുർറംമുറാദ്.jpg
ജനനം 1932 നവംബർ 3
മരണം 1996 ഡിസംബർ 19(1996-12-19) (പ്രായം 64)
ദേശീയത പാകിസ്താൻപാകിസ്താനി
തൊഴിൽ ഇസ്ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ

പാകിസ്താൻകാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ്‌ ഖുർറംമുറാദ് (1932 നവംബർ 3-1996 ഡിസംബർ 19)[1]. പാക് ജമാഅത്തെ ഇസ്ലാമിയുടെ നേതാവായിരുന്ന അദ്ദേഹം 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

1932 നവംബർ 3 ന് അവിഭക്ത ഇന്ത്യയിലെ ഭോപ്പാലിൽ ജനനം. ഇന്ത്യാവിഭജനത്തെ തുടർന്ന് പാകിസ്താനിലേക്ക് ചേക്കേറിയ ഖുറം മുറാദ് കുടുംബം രണ്ടു മാസത്തോളം താമസമോ കിടപ്പാടമോ ഇല്ലാതെ നിസ്സഹയാവസ്ഥയിൽ അലഞ്ഞു തിരിയേണ്ടിവന്നിട്ടുണ്ട്. കറാച്ചിയിലെ എം.ഡി കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1957 ൽ മിനസോട്ടാ യൂനിവേഴ്സിറ്റിയിൽ നിന്ന് ഉന്നതറാങ്കോടെ എം.എസ്.സി നേടി. പ്രഗൽഭ എഞ്ചിനിയറായിരുന്ന ഖുർറം മുറാദ് മക്കയിലെ മസ്ജിദുൽ ഹറാമിന്റേതടക്കം നിരവധി പ്രമുഖ നിർമ്മാണജോലികളിൽ പങ്കാളിയായിട്ടുണ്ട്.

സംഘനാരംഗത്ത്‍[തിരുത്തുക]

1951ൽ പാകിസ്താൻ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിവിഭാഗമായ ജം‌ഇയ്യത്തുത്ത്വലബയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.1963-70 കാലയളവിൽ ജമാഅത്തെ ഇസ്ലാമിയുടെ ധാക്ക അമീറായും 1987-89 ൽ കാലയളവിൽ ലാഹോർ അമീറും 1963 ൽ കേന്ദ്ര ശൂറ അംഗവുമായി. മരണപ്പെടുമ്പോൾ പാക് ജമാഅത്തെ ഇസ്ലാമിയുടെ അസി:അമീറുമാരിലൊരാളായിരുന്നു.

കൃതികൾ[തിരുത്തുക]

ചെറുതും വലുതുമായ 112 പുസ്തകങ്ങൾ ഉറുദുവിലും 20 പുസ്തകങ്ങൾ ഇംഗ്ലീഷിലും അദ്ദേഹം രചിച്ചു. മലയാളത്തിലടക്കം നിരവധി ഭാഷയിലേക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മലയാളത്തിൽ

Early Hours എന്ന ഖുർറം‌മുറാദിന്റെ ഗ്രന്ഥം 'പുലർകാല യാമങ്ങളിൽ' എന്ന പേരിൽ മലയാളത്തിലേക്ക് ഐ.പി.എച്ച്. മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖുർറംമുറാദ്&oldid=2342569" എന്ന താളിൽനിന്നു ശേഖരിച്ചത്