ഖുഷ്തിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുഷ്തിയ

কুষ্টিয়া
Shilaidaha Kuthibari, the famous residence of Rabindranath Tagore in Kushtia, is a popular tourist destination
Shilaidaha Kuthibari, the famous residence of Rabindranath Tagore in Kushtia, is a popular tourist destination
Nickname(s): 
Kushti{কুষ্টি}
Location of ഖുഷ്തിയ in Bangladesh
Location of ഖുഷ്തിയ in Bangladesh
Country Bangladesh
DivisionKhulna Division
വിസ്തീർണ്ണം
 • ആകെ1,608.80 ച.കി.മീ.(621.16 ച മൈ)
ജനസംഖ്യ
 (2011 census)
 • ആകെ19,46,838
 • ജനസാന്ദ്രത1,200/ച.കി.മീ.(3,100/ച മൈ)
സമയമേഖലUTC+6 (BST)
 • Summer (DST)UTC+7 (BDST)
Postal code
7000

പടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖുലാന അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലുള്ള ഒരു ജില്ലയാണ് ഖുഷ്തിയ (ബംഗാളി: কুষ্টিয়া জেলা) . ഇന്ത്യാവിഭജനം മുതൽക്കു തന്നെ ഖുഷ്തിയ ഒരു പ്രത്യേക ജില്ലയായി നിലനിന്നിരുന്നു.[1] അതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിൽ ബംഗാൾ പ്രൊവിൻസിലുള്ള നാദിയ ജില്ലയുടെ ഭാഗമായിരുന്നു. ഖുഷ്തിയ അനേകം പ്രശസ്ത വ്യക്തിളുടെ ജന്മദേശം കൂടിയാണ്, പ്രത്യേകിച്ച് എഴുത്തുകാരും കവികളും. ഇന്നത്തെ ഖുഷ്തിയയിൽ ശിലൈദാഹാ കുത്തിബാരി എന്ന പേരിൽ ഒരു ഇസ്ലാമിക് യൂണിവേഴ്സിറ്റി നിലനിൽക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

Gorai river in Kushtia town

ഖുഷ്തിയ ജില്ലയുടെ ചുറ്റളവ് 1608.80 സ്ക്വയർ കിലോമീറ്ററാണ്. വടക്കുഭാഗത്ത് രാജ്ഷാഹി, നത്തോർ, പബ്ന ജില്ലകളും തെക്കുഭാഗത്ത് ച്യുടാങ്ക, ഛെനെയ്ടാ ജില്ലകളും കിഴക്കുഭാഗത്ത് രാജ്ബാറി ജില്ലയും പടിഞ്ഞാറ് മെഹെർപൂർ ജില്ലയും പശ്ചിമബംഗാളുമാണ് അതിർത്തികൾ.

ഗംഗ, ഗൊറയ്-മൊധുമോട്ടി, മാതാഭംഗ, കാലിഗൊംഗ, കുമാർ എന്നിവയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. ഈ ജില്ലയിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ ചൂട് 37.8 °C ആണ്. അതുപോലെ ഏറ്റവും കുറഞ്ഞ ചുട് 9.2 °C ഉം ആണ്. ശരാശരി വർഷപാതം 1,467 മില്ലീമീറ്ററാണ്.

അവലംബം[തിരുത്തുക]

  1. Nehal, SM Rakib (2012). "Kushtia District". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
"https://ml.wikipedia.org/w/index.php?title=ഖുഷ്തിയ&oldid=2488722" എന്ന താളിൽനിന്ന് ശേഖരിച്ചത്