ഖാൻ ജഹൻ അലി വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബംഗ്ലാദേശിലെ ബഗേർഹാട്ടിൽ നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്ന ഒരു വിമാനത്താവളമാണ് ഖാൻ ജഹൻ അലി വിമാനത്താവളം. പതിനഞ്ചാം നൂറ്റാണ്ടിൽ സുന്ദർബൻ പ്രദേശം ഭരിച്ചിരുന്ന ഖാൻ ജഹൻ അലിയുടെ പേരാണ് ഈ വിമാനത്താവളത്തിനു നൽകിയിരിക്കുന്നത്.[1] ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഖുൽനയ്ക്കു സമീപമാണ് വിമാനത്താവളത്തിന്റെ നിർമ്മാണത്തിനു സ്ഥലം കണ്ടെത്തിയിരുന്നത്. ഇതിനായി 1996-ൽ ഭൂമി ഏറ്റെടുത്ത് പദ്ധതി ആരംഭിച്ചുവെങ്കിലും ആവശ്യത്തിനു പണം ലഭ്യമല്ലാതിരുന്നതിനാൽ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയായില്ല.  

അവലംബം[തിരുത്തുക]