ഖതീഫ് ബലാൽസംഗ കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗദി അറേബ്യയിലെ ഖതീഫ് പ്രവിശ്യയിൽ 2006 ൽ നടന്ന ഒരു ബലാൽസംഗ കേസാണ് ഖതീഫ് ബലാൽസംഗ കേസ് (അറബി: قضية اغتصاب فتاة القطيف). സദാചാര പോലീസ് ചമഞ്ഞ ഏഴുപേരാൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട ഷിയ[1] പെൺകുട്ടിയെ സൗദി കോടതി കുറ്റക്കാരിയായി കണ്ട് ശിക്ഷ വിധിച്ചത് കാരണം ഈ കേസ് ലോക ശ്രദ്ധയാകർഷിച്ചു. ബലാൽസംഗം ചെയ്ത ഏഴംഗ സംഘത്തിലെ നാലു പേരെ കോടതി എൺപത് മുതൽ ആയിരം അടിയും പത്ത് വർഷം വരെ ജയിൽ ശിക്ഷയ്ക്കും വിധിച്ചു. ബലാൽസംഗത്തിനിരയായ പെൺകുട്ടിയെയും അവളോടൊപ്പമുണ്ടായിരുന്ന പുരുഷനെയും സൗദി ഷരിയ കോടതി ഖൽവ അഥവാ അന്യപുരുഷനുമായി ഒറ്റയ്ക്ക് ഇരിക്കുക എന്ന കുറ്റത്തിന് ആറുമാസം തടവും, എൺപത് അടിയും ശിക്ഷിച്ചു. ഇത് മാധ്യമങ്ങളിൻ വൻ ശ്രദ്ധയാകർഷിക്കയും കോടതിയുടെ തീരുമാനം പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു. ഒടുവിൽ 2007 ഡിസംബർ മാസത്തിൽ അബ്ദുള്ള രാജാവ് തന്റെ പദവിയുടെ അധികാരം ഉപയോഗിച്ച് പെൺകുട്ടിക്കും കൂടെയുണ്ടായിരുന്ന പുരുഷനും മാപ്പ് നൽകി [2]

പാശ്ചാത്തലം[തിരുത്തുക]

പെൺകുട്ടിയ്ക്ക് പത്തൊൻപത് വയസ്സ് പ്രായമുള്ളപ്പോൾ ടെലഫോൺ വഴി ഒരു പുരുഷനുമായി പരിചയമായി. ഈ പുരുഷൻ ആ പരിചയം ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്തു തുടങ്ങി. അയാളുടെ ഭീഷണികൾക്ക് വഴങ്ങി പെൺകുട്ടി അവളുടെ ഒരു ഫോട്ടോ അയാൾക്ക് നൽകിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടന്നു. ഫോട്ടോ തിരിച്ചു തരണമെങ്കിൽ നേരിട്ട് കാണണമെന്ന് പരിചയക്കാരൻ ആവശ്യപ്പെട്ടു. അവർ അടുത്തുള്ള ഒരു മാർക്കറ്റിൽ വച്ച് കണ്ടു. പെൺകുട്ടിയെ തിരിച്ച് വീട്ടിലാക്കാൻ പോകുന്ന വഴി സദാചാര പോലീസ് ചമഞ്ഞ ഒരു കൂട്ടം ആൾക്കാർ അവരുടെ കാർ തടയുകയും രണ്ട് പേരെയും ദൂരെ ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത് കൊണ്ട് പോവുകയും ചെയ്തു. അവിടെവച്ച് ഈ പെൺകുട്ടിയെ ഏഴു പേർ ചേർന്ന് അതി ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്തു. ഇതിൽ മൂന്ന് പേർ പെൺകുട്ടിയോടെഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെയും ബലാൽസംഗം ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. "Middle East | Saudi king 'pardons rape victim'". BBC News. 2007-12-17. Retrieved 2014-02-11.
  2. എൻ ബി സി ന്യൂസ്
  3. എ ബി സി ന്യൂസ്
"https://ml.wikipedia.org/w/index.php?title=ഖതീഫ്_ബലാൽസംഗ_കേസ്&oldid=2096059" എന്ന താളിൽനിന്ന് ശേഖരിച്ചത്